നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 16 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 16 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ വിജയം, അംഗീകാരം, അനുകൂല അനുഭവങ്ങള്‍ . ഉച്ചയ്ക്ക് 2 മണി മുതല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ ക്ലേശം, അസന്തുഷ്ടി, പ്രതികൂല അനുഭവങ്ങള്‍ . പകല്‍ 2 മണി മുതല്‍ കാര്യവിജയം, ഇഷ്ടാനുഭവങ്ങള്‍, മാനസിക സംതൃപ്തി.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തന വിജയം, ആഗ്രഹ സാഫല്യം സന്തോഷം മുതലായവ അനുഭവമാകും. മധ്യാഹ്ന ശേഷം ക്ലേശ അനുഭവങ്ങള്‍ വര്‍ദ്ധിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന നേട്ടം പ്രതീക്ഷിക്കാം. കുടുംബ സുഖം, മാനസിക സുഖം എന്നിവയ്ക്കും സാധ്യത. സാമ്പത്തിക ക്ലേശം കുറയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രാക്ലേശം, പ്രവര്‍ത്തന മാന്ദ്യം, അധിക വ്യയം . പകല്‍ 2 മണി മുതല്‍ കാര്യസാധ്യം, ആഗ്രഹ സാഫല്യം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അമിത അധ്വാനം, തൊഴില്‍ അസംതൃപ്തി മുതലായവ വരാം. കലഹ സാധ്യത ഉള്ളതിനാല്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ ഗുണം, കുടുംബ സുഖം . മധ്യാഹ്ന ശേഷം പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന നേട്ടം, ദ്രവ്യലാഭം, വ്യാപാര അഭിവൃദ്ധി എന്നിവയ്ക്ക് സാധ്യത. അധികാരികളുടെ സഹകരണം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യവൈഷമ്യം അസന്തുഷ്ടി. പകല്‍ 2 മണി മുതല്‍ ഇഷ്ടാനുഭവങ്ങള്‍, മനോ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ട കരമായി പെരുമാറിയെന്ന് വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, തൊഴില്‍ നേട്ടം, വ്യാപാര ലാഭം. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ തടസ്സ അനുഭവങ്ങള്‍ വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിഘ്നം, അമിത അധ്വാനം, ആരോഗ്യ ക്ലേശം. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ കാര്യ വിജയം, ധന ലാഭം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ വരാം.