നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 23 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 23 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കായികമത്സരങ്ങളില്‍ അംഗീകാരം. ഉദ്യോഗരംഗത്തെ പ്രതിസന്ധികള്‍ നീങ്ങും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദ്യാസംബന്ധമായ തടസ്സംമാറും. പരീക്ഷയില്‍ വിജയം. സന്താനങ്ങളില്‍നിന്ന് ശത്രുതുല്യമായ പെരുമാറ്റം ഉണ്ടാകും. രോഗശമനം. കലാമത്സരങ്ങളില്‍ വിജയിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക് അംഗീകാരം. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവേ അവശ്യം സംയമനം പാലിക്കുന്നത് വിജയത്തിലേക്ക് നയിക്കും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
 ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലി ഭാരം കുറയും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്‌. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണം കിട്ടാനുള്ള സാധ്യത. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും. കാര്യങ്ങള്‍ നേരെയാക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും.