
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 24 ശനി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാനസികമായി ചില്ലറ വിഷമങ്ങള്‍ക്ക് സാധ്യത. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രബലരുടെ സഹായം ലഭ്യമാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മാതാപിതാക്കളെ അനുസരിച്ച് പോവുക നന്ന്. ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പണവരവ് സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക് സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. ദൈവിക കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കും. പൊതുവെ മെച്ചപ്പെട്ട ദിവസം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അധിക ചെലവ് ഏര്‍പ്പെടാതെ സൂക്ഷിക്കുക. പണം സംബന്ധിച്ച വിഷയങ്ങളില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ നില പൊതുവെ മെച്ചം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക. ദുര്‍ചിന്തകളെ അകറ്റുക. അനാവശ്യമായ പണച്ചിലവ്, അലച്ചില്‍ എന്നിവ ഫലം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച് പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും. പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സര്‍ക്കാര്‍ കാര്യങ്ങളില്‍ ജയം. കോടതി, പൊലീസ് എന്നീ വകുപ്പുകളുമായി ബന്ധപ്പെടേണ്ടിവരും. ശാരീരിക സൌഖ്യം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ മെച്ചപ്പെട്ട ദിവസം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. വിദേശത്തു നിന്ന് ധനസഹായം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ നില തൃപ്‌തികരമല്ല. കലാരംഗത്തുള്ളവര്‍ക്ക് സൂക്ഷിക്കേണ്ട സമയം. ധനാഗമനം മധ്യമം. ദുര്‍ചിന്തകളെ അകറ്റുക.