നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 28 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 28 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. ജോലി ഭാരം കുറയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും. ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. പൊതുവേ നല്ല സമയമാണിത്‌.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അതിരുവിട്ട്‌ ആരെയും വിശ്വസിക്കരുത്‌. ഏതിലും ജാഗ്രത പാലിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവെ മെച്ചപ്പെട്ട ദിവസം. അയല്‍ക്കാരോട്‌ അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുത്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത്‌ വളരെ ആലോചിച്ചു മാത്രം ചെയ്യുക. വിദേശ യാത്ര, വിദേശത്തു നിന്ന്‌ ശുഭവാര്‍ത്താ ശ്രവണം എന്നിവ ഫലം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സമയം അത്ര മെച്ചമല്ല. സര്‍ക്കാര്‍ വിഷയങ്ങളില്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കില്ല. സന്തോഷക്കുറവ്‌, ഉറക്കമില്ലായ്‌മ എന്നിവ ഫലം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിശേഷ വസ്ത്രങ്ങള്‍ ലഭിക്കും. കൌതുക വസ്തുക്കള്‍ ലഭിക്കും. സാമാന്യ ഫലം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. ദുരാരോപണം കേള്‍ക്കേണ്ടിവരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ബന്ധുക്കളുടെ വരവ്‌ ഗൃഹത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കും. സന്ധ്യയ്ക്ക്‌ ശേഷം മെച്ചപ്പെട്ട സമയം. ദുര്‍ചിന്തകള്‍ അകറ്റുക. വിദേശ യാത്രയ്ക്ക് സാധ്യത. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിതമായ ധനാഗമനത്തിനു സാധ്യത. ആരോഗ്യ രംഗം മധ്യമം. ഉല്‍സാഹക്കുറവ്‌, അനാവശ്യമായ അലച്ചില്‍ എന്നിവ ഫലം. ജനോപകാരപ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
 ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപെടാന്‍ സമയം കണ്ടെത്തും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ പല വിധത്തിലുമുള്ള സന്തോഷം കൈവരും. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കലാരംഗത്തും പത്ര പ്രവര്‍ത്തന രംഗത്തുമുള്ളവര്‍ക്ക്‌ അനുകൂലമായ സമയം. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോടെ പെരുമാറും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തില്‍ സന്തോഷം കളിയാടും. ഇഷ്ടഭോജനം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ദിവസമാണിന്ന്. കച്ചവടത്തില്‍ നല്ല ലാഭം പ്രതീക്ഷിക്കാം.