നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഫെബ്രുവരി 29 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അതിഥികളോട് തര്‍ക്കിക്കാന്‍ നില്‍ക്കരുത്. വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. ആരോഗ്യം നന്ന്. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും അപ്രതീക്ഷിതമായി നിറവേറ്റാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിയില്‍ ഉയര്‍ച്ച ഫലം. ഏവരുടേയും സഹകരണം ലഭിക്കും. പൊതുവേ മെച്ചപ്പെട്ട ഫലം. കുടുംബത്തില്‍ മികച്ച രീതിയില്‍ സന്തോഷം കളിയാടും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പണം പലവഴിക്കും വന്നുചേരും. ഉന്നതരുടെ അനുമോദനം, പ്രശംസ എന്നിവയ്ക്ക് പാത്രമാകും. സുഹൃത്തുക്കളും സഹോദരങ്ങളും സഹായിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അത്ര നല്ല സമയമല്ല. ആരോഗ്യ നില മധ്യമം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാഹന വ്യാപാരത്തിലൂടെ ധനനഷ്‌ടം. വിനോദയാത്രകള്‍ക്ക് യോഗം. സഹോദരങ്ങളില്‍നിന്നും ധനസഹായം. യാത്രാക്‌ളേശം പരിഹരിക്കപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉദ്യോഗത്തില്‍ പ്രതിസന്‌ധിക്ക് സാധ്യത. വിദ്യാവിജയം. മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്‌ധമായി കേസുകള്‍ പ്രതികൂലമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രാഷ്‌ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. തൊഴിലില്‍ സ്ഥിരതയ്ക്കും പ്രൊമോഷനും സാധ്യത. കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹത്തിന് ശമനം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന് സഹായം കിട്ടും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത് അംഗീകാരം. മനോദുഃഖത്തിന് സാദ്ധ്യത. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പണം ഇടപാടു സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തുന്നത് നന്ന്. ഉറക്കം കുറയാന്‍ സാധ്യത. ശാരീരികമായ ക്ഷീണം കൂടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അയല്‍ക്കാരുമായി ഒരു തരത്തിലുമുള്ള വഴക്കുകളില്‍ ഏര്‍പ്പെടാതിരിക്കുക. അനാവശ്യമായ മനോവിഷമം ഉണ്ടാകാന്‍ സാധ്യത. വിദ്യാഭ്യാസ രംഗത്ത് നിരാശാജനകമായ തുടക്കം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തികച്ചും സ്വകാര്യമായ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങള്‍ സംബന്ധിച്ച് അനുകൂലമായ തീരുമാനമുണ്ടാകും.
