നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 02 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹപ്രവര്‍ത്തകരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക. യാത്രകള്‍ കഴിവതും ഒഴിവാക്കുന്നത് ഉത്തമം. ആരോഗ്യ നില പൊതുവേ മെച്ചം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത. സഹോദരങ്ങളുമായോ ബന്ധുക്കളുമായോ സന്ധ്യയ്ക്ക് ശേഷം സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാന്‍ സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. കോടതി, പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കച്ചവടത്തില്‍ മികച്ച ലാഭം കൈവരിക്കും. വിചാരിച്ച പല കാര്യങ്ങളും നടക്കും. ദാമ്പത്യ ബന്ധം ഉത്തമം. പൊതുജനവുമായി നല്ല ബന്ധം. അയല്‍ക്കാര്‍ സ്നേഹത്തോടെ പെരുമാറും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഊഹക്കച്ചവടത്തില്‍ ഉദ്ദേശിച്ച ഫലമുണ്ടാവില്ല. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് സൂക്ഷിക്കുക. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അയല്‍ക്കാരുമായി ഒത്തൊരുമിച്ച് പോവുക ഉത്തമം. അകാരണമായ ഭയാശങ്കകള്‍ ഒഴിവാക്കുക. ആരെയും അമിതമായി വിശ്വസിക്കരുത്. പ്രസിദ്ധരെ കണ്ടുമുട്ടാനിടയായേക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആദായം വര്‍ദ്ധിക്കും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. സ്വത്ത് സംബന്ധിച്ച് അനുയോജ്യമായ ഫലം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ ഉന്നതിയുണ്ടാകും. കുടുംബാന്തരീക്ഷം മെച്ചം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുക. സന്ധ്യയ്ക്ക് ശേഷം ആരോഗ്യനില മോശപ്പെട്ടേക്കാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പണം സംബന്ധിച്ച വരവ് കുറവായിരിക്കും. പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാവില്ല.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാവാനുളള സാധ്യത കുറവാണ്. ആരോഗ്യ നില മെച്ചപ്പെടും. മനസ്സില്‍ പുതുതായി പല ചിന്തകളും ഉണ്ടാവും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹോദരീ സഹോദരന്മാരുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. കൃഷി, കച്ചവടം എന്നിവയില്‍ നിന്ന് കൂടുതല്‍ ലാഭം പ്രതീക്ഷിക്കാം.
