നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 03 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 03 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബാംഗങ്ങളുമായി കലഹിക്കാന്‍ സാധ്യത. ഏര്‍പ്പെടുന്ന ഏത് കാര്യത്തിലും ജാഗ്രത വേണം. ഭാവി കാര്യങ്ങളെ ഓര്‍ത്ത് വിഷമിക്കാന്‍ സാധ്യതയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും. ആദായം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് പൊതുവേ പുരോഗതി കാണുന്നു. സുഹൃത്തുക്കളുടെ അപ്രതീക്ഷിത സഹായം ഉണ്ടാവും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തികമായി പൊതുവേ നേട്ടമുണ്ടാവും. തൊഴില്‍ രംഗത്ത് മെച്ചപ്പെട്ട സമയം. ചുറ്റുപാടുകള്‍ പൊതുവെ അനുകൂലമാവും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ക്ഷിപ്രകോപം പല പ്രശ്നങ്ങള്‍ക്കും കാരണമാവും. കാര്‍ഷിക രംഗത്തെ ആദായം കുറയാന്‍ സാധ്യത. ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്ത് പൂര്‍ത്തിയാകണം എന്നില്ല. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഏര്‍പ്പെടുന്ന ഏതു കാര്യത്തിലും ചില പൊരുത്തക്കേടുകള്‍ ഉണ്ടാവും. മനസ്സിന് ഏകാഗ്രത നഷ്ടപ്പെടാം. എങ്കിലും ഉച്ചയോടെ കാര്യങ്ങള്‍ക്ക് മാറ്റം വരും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സാമ്പത്തികമായി ഏര്‍പ്പെടുന്ന ഏതു കാര്യങ്ങളിലും അതീവ ജാഗ്രത ആവശ്യമാണ്. വ്യാപാര രംഗത്ത് പ്രതീക്ഷിക്കുന്നത്ര പുരോഗതി ഉണ്ടായെന്നു വരില്ല.

 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഡംബര വസ്തുക്കള്‍ ലഭിക്കാന്‍ അവസരമുണ്ടാവും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ഉദ്ദേശിച്ച വരുമാനം ലഭിക്കാന്‍ അവസരം. ആത്മവിശ്വാസം വര്‍ദ്ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ രംഗം പൊതുവേ അനുകൂലമായിരിക്കും. വിദേശത്ത് നിന്ന് അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും. കാര്‍ഷിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം. സന്താനങ്ങളാല്‍ സന്തോഷത്തിന് സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യമായ അലച്ചില്‍, ടെന്‍ഷന്‍ എന്നിവയ്ക്ക് സാധ്യത. വാഹനം, ഗൃഹം എന്നിവയില്‍ നിന്ന് കൂടുതല്‍ വരുമാനം ഉണ്ടാവും. പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് പൊതുവെ മെച്ചപ്പെട്ട സമയം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാനസികമായി പൊതുവേ മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാവും. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് വഴക്കുണ്ടാകാതെ സൂക്ഷിക്കുക. ബന്ധുക്കളുമായി രസക്കേട് ഉണ്ടാവാതെ സൂക്ഷിക്കുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുരുജനങ്ങളെയും മാതാപിതാക്കളെയും അനുസരിച്ചു പോവുക ഉത്തമം. ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാന്‍ സാധ്യത. നിര്‍ബ്ബന്ധബുദ്ധി ഉപേക്ഷിക്കുന്നത് നന്ന്.