നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 12 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരമ്പരാഗത സ്വത്തു ലഭിക്കാന്‍ സധ്യത കാണുന്നു. മാതാവിന്‍റെ ബന്ധുക്കളുമായി അകല്‍ച്ചയ്ക്ക് സാധ്യത. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കേണ്ടിവരും. സഹോദരരും ബന്ധുക്കളും സഹായിക്കും ഏവരുമായും സഹകരിച്ചു പോവുക നന്ന്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. കച്ചവടത്തില്‍ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് സഹകരണം ലഭിക്കും.
കർക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുരുജനങ്ങളുടെ പ്രീതി നേടും. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. ആരോഗ്യം ഉത്തമം. അശ്രദ്ധ അപകടം വരുത്തിവയ്ക്കാന്‍ ഇടവരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉല്ലാസയാത്ര പോകാന്‍ സാധ്യത. ജോലി സംബന്ധമായി യാത്രകള്‍ ധാരാളമായി ഉണ്ടാകാം. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമായ നിലയിലാവും. പിതാവിന്‍റെ ആരോഗ്യം പൊതുവെ മെച്ചമാവില്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്തോഷം ഉണ്ടാക്കുന്ന പല സംഭവങ്ങളും ഉണ്ടാകും. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ രംഗം പൊതുവേ അനുകൂലമായിരിക്കും. വിദേശത്ത് നിന്ന് അനുകൂലമായ വാര്‍ത്തകള്‍ ശ്രവിക്കാന്‍ ഇടവരും. കാര്‍ഷിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും. സാമ്പത്തികമായി പൊതുവേ നല്ല സമയം. സന്താനങ്ങളാല്‍ സന്തോഷത്തിന് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാനസികമായി പൊതുവേ മെച്ചപ്പെട്ട അന്തരീക്ഷമുണ്ടാവും. അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് വഴക്കുണ്ടാകാതെ സൂക്ഷിക്കുക.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയം. പലവിധം ആദായം ലഭിക്കാന്‍ സാധ്യത. ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്ക് പാത്രമാവും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ദേശിച്ച പല കാര്യങ്ങളും സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തികമായി പൊതുവേ നേട്ടമുണ്ടാവും. തൊഴില്‍ രംഗത്ത് മെച്ചപ്പെട്ട സമയം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മുന്‍കാല സുഹൃത്തുക്കളുടെ അപ്രതീക്ഷിത സഹായം ഉണ്ടാവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും.