നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 17 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 17 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നഷ്ട സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യാപാര ലാഭം വര്‍ധിക്കും, ബന്ധു സഹായം, ആഗ്രഹ സാധ്യം എന്നിവയ്ക്കും അവസരമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വരവിനെക്കാള്‍ അധികം ചിലവ് വരും. യാത്രാദുരിതം, കാര്യസാധ്യത്തിന് കാല താമസം എന്നിവയ്ക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന ക്ലേശം, അമിത വ്യയം, യാത്രാ ദുരിതം മുതലായവ വരാം. വാക്കുകള്‍ തെറ്റിധരിക്കപ്പെടാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭാഗ്യാനുഭവങ്ങള്‍, നേതൃ പദവി, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് സമാഗമത്തിന് സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, അംഗീകാരം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ക്ഷമയോടെയുള്ള പെരുമാറ്റം പ്രയോജനം ചെയ്യും. പ്രധാന കാര്യങ്ങളില്‍ രണ്ട് വട്ടം ചിന്തിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാദുരിതം, മന ക്ലേശം എന്നിവയ്ക്ക് ഇടയുള്ള ദിവസം. സായാഹ്ന ശേഷം ആഗ്രഹ സാഫല്യത്തിന് സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉല്ലാസ അനുഭവങ്ങള്‍, മന സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. ബന്ധു സമാഗമം മൂലം കാര്യ സാധ്യം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ ക്ലേശം, കാര്യ തടസം, ധന വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ആനുകൂല്യം വര്‍ധിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം, സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. അപ്രതീക്ഷിത അംഗീകാരത്തിന് സാധ്യത.