നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 24 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 24 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യ വിജയം, അംഗീകാരം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മനസ്സിന് ഉത്സാഹം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
യാത്രാ ദുരിതം, ധന വൈഷമ്യം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയുണ്ടാകാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവൃത്തികളില്‍ വിജയം പ്രാതീക്ഷിക്കാം. തടസ്സപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരം ലഭിക്കും. സുഹൃത്ത് സഹായം ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വരാവുന്ന ദിനമാകയാല്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക വിഷയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന ലാഭം, ധന നേട്ടം, ഗുണാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. അപ്രതീക്ഷിത അംഗീകാരം ഉണ്ടാകാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹ സാധ്യം, കാര്യ വിജയം, തൊഴില്‍ ലാഭം എന്നിവയുണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ പരാജയം, അനിഷ്ടാനുഭവങ്ങള്‍, മന ക്ലേശം എന്നിവ വരാവുന്ന ദിനം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറച്ചുകൂടെ അനുകൂലമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യേണ്ടി വന്നെക്കാം. ധനപരമായും കുടുംബപരമായും ചില വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ ലാഭം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ അനുഭവത്തില്‍ വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കര്‍മ്മ പുഷ്ടി, ധന നേട്ടം, തൊഴില്‍ ഉന്നതി എന്നിവ വരാവുന്ന ദിവസം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യസാധ്യം ഉണ്ടാകുമെങ്കിലും പ്രാരംഭ തടസ്സങ്ങള്‍ നേരിടേണ്ടി വരും. അനാവശ്യ കാര്യങ്ങള്‍ക്ക് ധനം ചിലവാക്കേണ്ടി വന്നേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ തടസം, അമിത അധ്വാനം യാത്രാക്ലേശം മുതലായവ വരാവുന്ന ദിവസമാണ്. ധന പരമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.