നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 25 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 25 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സന്താനങ്ങളാല്‍ സന്തോഷം കൈവരും അതിഥികളുടെ വരവ്‌ സ്വഗൃ ഹത്തില്‍ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും. പൊതുജനമധ്യത്തില്‍ ആദരവും സഹകരണവും ലഭിക്കും. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ്‌ സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതുതരത്തിലെങ്കിലും വസൂലാക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവേ നല്ല സമയമാണിത്‌. വിദ്യാഭ്യാസ രംഗത്ത്‌ പുരോഗതി ഉണ്ടാകും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. അയല്‍ക്കാരോടും സഹപ്രവര്‍ത്തകരോടും സഹകരിച്ചു പോവുന്നത്‌ ഉത്തമം. പ്രശ്‌നങ്ങള്‍ പലതും തീര്‍ന്നുകിട്ടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്വകാര്യ രഹസ്യങ്ങള്‍ മറ്റുള്ളവരോടെ കൂടുതലായി വെളിപ്പെടുത്തതിരിക്കുന്നത്‌ നന്ന്‌. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. നിര്‍ബ്ബന്ധ ബുദ്ധിയോടെ പല കാര്യങ്ങളിലും ഇടപെടും. പൂര്‍വിക സ്വത്ത്‌ ലഭിക്കാന്‍ സാധ്യത. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കൃഷി, കച്ചവടം എന്നീ മേഖലകളില്‍ നിന്ന്‌ ലാഭം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. പുതിയ ആളുകളെ ജോലിക്കായി നിയമിക്കും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്‌. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. ജോലി ഭാരം കുറയും. കലാ രംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. വിദേശത്തുള്ള സുഹൃത്തുക്കളില്‍ പലവിധത്തിലുമുള്ള സഹായം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കായിക വിനോദങ്ങള്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ക്ഷതങ്ങള്‍ സംഭവിക്കാന്‍ സാധ്യത. ജോലിസ്ഥലത്ത്‌ അംഗീകാരം ലഭിക്കും വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും.