നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 30 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജനുവരി 30 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടാനുഭവങ്ങള്‍, സുഹൃത്ത് സമാഗമം, ധന നേട്ടം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. ഇഷ്ട ദേവാലയ ദര്‍ശനം സാധ്യമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍പരമായ ക്ലേശങ്ങള്‍, അനിഷ്ടകരമായ അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ഗുണദോഷ സമിശ്രം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധ്വാന ഭാരം, ആരോഗ്യ ക്ലേശം എന്നിവ വര്‍ധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ ഇടപാടുകളില്‍ ജാഗ്രത വേണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ വിജയവും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. ഉത്സാഹജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ പരാജയം, അനിഷ്ടാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത. യാത്രാ ദുരിതം, അമിത അധ്വാനം എന്നിവയ്ക്കും ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹസാധ്യം ആയാസരഹിതമാകും. കുടുംബ ബന്ധങ്ങള്‍ സുഖകരവും സന്തോഷപ്രതവുമാകും

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രയത്നത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. ചിലവുകള്‍ വര്‍ധിക്കാനും സാധ്യത.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഹൃത്ത് സഹായം ഉപകാരമാകും. സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത വിജയം ലഭ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ ലാഭം, മനോ സുഖം, അഭിനന്ദനം മുതലായവ അനുഭവമാകും. ശത്രുക്കള്‍ പിണക്കം മറന്ന് അടുത്തു വരും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അവിജാരിത കാര്യ തടസം, അപ്രതീക്ഷിത ധന ക്ലേശം എന്നിവയെ കരുതണം. ആലോജനയില്ലാത്ത പ്രവര്‍ത്തികള്‍ ആപല്‍കരമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചിലവുകള്‍ നിയന്ത്രണാതീതമാകും. നിസ്സാര കാര്യങ്ങളാല്‍ മനസ്സ് വ്യാകുലപ്പെടാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തടസങ്ങളെ അതിജീവിക്കാന്‍ കഴിയും. അധികാരികള്‍ അനുകൂലമായി പെരുമാറും. ഉല്ലാസകരമായ അനുഭവങ്ങള്‍ക്കും സാധ്യത.