നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച്‌ 1 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച്‌ 1 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കേസുകളില്‍ പ്രതികൂലമാകും. സ്വര്‍ണവ്യാപാരം, കൃഷി എന്നിവയിലൂടെ ധനലബ്‌ധിയും പ്രശസ്തിയും. മത്സരങ്ങളില്‍ വിജയം. കലാരംഗത്ത്‌ പ്രശസ്തി.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദ്യാഭ്യാസം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചമുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. പണം സംബന്ധിച്ച കാര്യങ്ങളില്‍ പൊതുവേ വിജയത്തിന്‌ സാധ്യത. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സ്വത്തു തര്‍ക്കങ്ങള്‍ക്ക്‌ സാധ്യത. സഹോദരരുമായോ സുഹൃത്തുക്കളുമായോ അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. വിദേശ സഹായത്തിന്‌ സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്വന്തം കാര്യങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ ഉത്തമം. ഉറക്കമില്ലായ്മ അനുഭവപ്പെടും. അതിഥികളെക്കൊണ്ട്‌ പല ഉപകാരങ്ങളും ഉണ്ടാകുന്നതാണ്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോടും അനാവശ്യമായി വഴക്കിന്‌ പോകാതിരിക്കുന്നത്‌ ഉത്തമം. ആരോഗ്യ നില ഉത്തമം. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കൃഷി, കച്ചവടം എന്നീ മേഖലകളില്‍ മികച്ച ആദായം ലഭിക്കും. കോടതി, പൊലീസ്‌ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ധാരാളം യാത്ര ചെയ്യേണ്ടി വരുന്നതാണ്‌. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അകാരണമായ ഭയം മനസ്സിനെ അലട്ടും. അലച്ചിലും അനാവശ്യ ചെലവും ഉണ്ടായേക്കും. സന്താനങ്ങളാല്‍ പ്രശ്നങ്ങള്‍ക്ക്‌ സാധ്യത. ആരോഗ്യത്തില്‍ ശ്രദ്ധ ആവശ്യം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതു രംഗത്ത്‌ പല വിജയങ്ങളും കരസ്ഥമാക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. യാത്രകൊണ്ട്‌ പല പ്രയോജനങ്ങളും ഉണ്ടാവും. അനാവശ്യമായ അപവാദങ്ങള്‍ക്ക്‌ ഇരയാവും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണമായ ഭയമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സരസമായ സംഭാഷണങ്ങള്‍ കൊണ്ട്‌ ഏവരേയും മയക്കി കാര്യങ്ങള്‍ അനുകൂലമാക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വാഹന സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉപകാര പ്രദമായ പല കാര്യങ്ങളും ചെയ്യാന്‍ താല്‍പര്യം കാട്ടും. രാഷ്ട്രീയ രംഗത്തെ പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം കൈവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യം ലഭിക്കും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായി വാഗ്ദാനങ്ങള്‍ നല്‍കരുത്‌.