നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച്‌ 4 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച്‌ 4 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏറെ നാളായി അലട്ടിക്കൊണ്ടിരിക്കുന്ന കടബാധ്യതകള്‍ ഒഴിവാകും. അതേ സമയം ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം അനുഭവപ്പെടും.. പ്രേമബന്‌ധം ദൃഢമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പകല്‍ സമയം അത്ര നന്നല്ല. നിങ്ങളുമായി വളരെ വേണ്ടപ്പെട്ടവര്‍ കലഹിക്കും. അകാരണമായി ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത്‌ അനായാസം ലഭിക്കും. ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കടം കൊടുത്ത പണം തിരികെ ലഭിക്കും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന്‌ സഹായം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹോദരങ്ങളില്‍നിന്ന്‌ സഹായം ലഭിക്കും. ഭൂമിസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉന്നത വിദ്യാഭ്യാസരംഗത്ത്‌ വിജയം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്‌ധം ശിഥിലമാകും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത്‌ അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക്‌ അഭിമാനകരമായ നേട്ടം. വിദ്യാസംബന്‌ധമായ തടസ്സംമാറും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളില്‍നിന്ന്‌ സ്‌നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്‌ധി. മനോദുഃഖം ശമിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാതാപിതാക്കളില്‍നിന്ന്‌ ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. ഗുരുതുല്യരില്‍നിന്ന്‌ സഹായം. വിവാഹതടസ്സം മാറും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്‌ധത്തില്‍ കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും.