നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച് 6 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അകാരണമായ ഭയം മനസ്സിനെ അലട്ടും. അലച്ചിലും അനാവശ്യ ചെലവും ഉണ്ടായേക്കും. സന്താനങ്ങളാല്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത. ആരോഗ്യത്തില്‍ ശ്രദ്ധ ആവശ്യം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. സ്വത്ത് തര്‍ക്കങ്ങളില്‍ വിജയമുണ്ടാകും. കലാപരമായി മെച്ചപ്പെട്ട സമയം ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതു രംഗത്ത് പല വിജയങ്ങളും കരസ്ഥമാക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. യാത്രകൊണ്ട് പല പ്രയോജനങ്ങളും ഉണ്ടാവും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അകാരണമായ ഭയമുണ്ടാകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. വിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സരസമായ സംഭാഷണങ്ങള്‍ കൊണ്ട് ഏവരേയും മയക്കി കാര്യങ്ങള്‍ അനുകൂലമാക്കും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വാഹന സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പണം സംബന്ധിച്ച കാര്യങ്ങളില്‍ മെച്ചപ്പെട്ട സാഹചര്യം ലഭിക്കും. ഊഹക്കച്ചവടങ്ങളിലൂടെ ലാഭം ഉണ്ടാകും. അനാവശ്യമായി വാഗ്ദാനങ്ങള്‍ നല്‍കരുത്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിതമായ ആളുകളില്‍ നിന്ന് സഹായം ലഭിക്കും. വിദേശ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടാന്‍ സാധ്യതയുണ്ട്. വിദേശയാത്രയിലെ തടസ്സം മാറുന്നതാണ്. പൂര്‍വിക സ്വത്ത് ലഭിക്കുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും.
