നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച് 13 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക് സമയം അനുകൂലമാണ്. കുടുംബാന്തരീക്ഷം മെച്ചം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവായ കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. തികച്ചും സ്വകാര്യമായ സംഭവങ്ങള്‍ മറ്റുള്ളവരുമായി കൂടുതലായി ചര്‍ച്ച ചെയ്യാതിരിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിവാഹം സംബന്ധിച്ച മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതായിവരും. തൊഴില്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകും. പണം സംബന്ധിച്ച വരവ് കുറവായിരിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും. സഹോദരീ സഹോദരന്മാരുമായി വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. സന്ധ്യയ്ക്ക് ശേഷം കള്ളന്മാരുടെ ശല്യം ഉണ്ടാവാന്‍ സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. കോടതി, പൊലീസ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അന്യരുടെ കാര്യങ്ങളില്‍ ഇടപെട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഉദ്യോഗത്തില്‍ സ്ഥാനചലനത്തിന് സാധ്യത. സഹപ്രവര്‍ത്തകരുമായി സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്‌ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം. മാതാപിതാക്കളുമായി കലഹിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് പ്രതിസന്‌ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത് അനായാസം ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വാഹനസംബന്‌ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. നിയമപാലകര്‍ക്ക് പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും. വീടുപണി തടസ്സപ്പെടും. മനോദുഃഖം വര്‍ദ്ധിക്കും. ശ്രദ്ധേയമായ അംഗീകാരങ്ങള്‍ കിട്ടും.
