നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച്‌ 14 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച്‌ 14 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനം ലഭിക്കും. രാഷ്‌ട്രീയരംഗത്ത്‌ കൂടുതല്‍ നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത്‌ അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക്‌ അഭിമാനകരമായ നേട്ടം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദ്യാസംബന്‌ധമായ തടസ്സംമാറും. ഗരഹ നിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. പൂര്‍വിക ഭൂമി ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത്‌ ധനാഭിവൃദ്ധിക്ക്‌ യോഗം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കള്‍ വര്‍ദ്ധിക്കും. യാത്രാക്‌ളേശം. പൂര്‍വികഗൃഹം ലഭിക്കും. സ്വര്‍ണബിസിനസിലൂടെ ധനലബ്‌ധി. മനോദുഃഖം ശമിക്കും. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
രോഗികള്‍ക്ക്‌ രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന്‌ ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിവാഹതടസ്സം മാറും.. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. കായികമത്സരത്തില്‍ പരാജയത്തിന്‌ യോഗം. സാഹിത്യരംഗത്ത്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
രോഗശല്യം കുറയും. ദാമ്പത്യജീവിതം ഭദ്രമാകും. പ്രേമബന്‌ധം ശിഥിലമാകും. പൂര്‍വിക ഭൂമി ലഭിക്കാം. കേസുകളില്‍ വിജയം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വാഹനസംബന്‌ധമായ കേസുകളില്‍ പ്രതികൂല തീരുമാനം. നിയമപാലകര്‍ക്ക്‌ പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും.  

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഗുണകരമായ കാലം. അപ്രതീക്ഷിതമായ ധനലബ്‌ധി. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ അംഗീകാരവും പ്രതിഫലവും ലഭിക്കും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കായിക മത്സരങ്ങളില്‍ പരാജയം. കുടുംബപരമായി കൂടുതല്‍ അധ്വാന ഭാരം വേണ്ടി വന്നേക്കാം. വ്യാപാര കാര്യങ്ങളില്‍ ലാഭം കുറയാന്‍ ഇടയുണ്ട്.