
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച് 15 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഭൂമി സംബന്‌ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്‌ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ഭാഗ്യാനുഭവം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദ്യാസംബന്‌ധമായ തടസ്സംമാറും. ഗൃഹ നിര്‍മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. പൂര്‍വിക ഭൂമി ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാധ്യത. കേസുകളില്‍ അനുകൂല വിധി. പ്രവൃത്തികൾ അംഗീകരിക്കപ്പെടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില്‍ വിജയസാധ്യത. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മാതൃസ്വത്ത് അനുഭവത്തില്‍ വരും. ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജോലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവേ നല്ല സമയമാണിത്. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും.