നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 മാർച്ച് 18 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനാവശ്യ യാത്ര ഉണ്ടാവും. അതിഥികള്‍ കൂടുതലായെത്തും. സന്ധ്യയോടെ സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായി ഒത്തുപോവുന്നത് നന്ന്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യക്തിപരമായ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക ഉത്തമം. ഏത് പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുക.. മാതാവിന്റെ ബന്ധുക്കളുമായി പിണങ്ങാനിടവരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. രഹസ്യങ്ങള്‍ ചോര്‍ന്നുപോവാതെ സൂക്ഷിക്കുക.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉന്നതരുമായി പല രംഗത്തും ബന്ധപ്പെടാന്‍ അവസരമുണ്ടാകും. കച്ചവടം, കൃഷി എന്നിവയില്‍ ലാഭത്തിന് സാധ്യത. ഊഹക്കച്ചവടത്തില്‍ നിന്ന് പലതരത്തിലുള്ള ലാഭം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഔദ്യോഗിക രംഗത്ത് വിജയം കൈവരിക്കും. ഏര്‍പ്പെടുന്ന മിക്ക കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടും ബന്ധുക്കളോടും സ്നേഹത്തോടെ പെരുമാറും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പലവിധത്തിലുള്ള ശല്യങ്ങള് ഉണ്ടാവാന്‍ സാധ്യത. മിതമായ സംഭാഷണം പ്രശ്നങ്ങള്‍ രൂക്ഷമാക്കാതിരിക്കും. അനാവശ്യമായ ഇടപെടലുകള്‍ കാരണം വഴക്കുണ്ടാവാന്‍ സാധ്യത.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പണം ലഭിക്കാന്‍ സാധ്യത. സിനിമാ രംഗത്തുള്ളവര്‍ക്ക് മെച്ചപ്പെട്ട സമയം. സുഹൃത്തുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങളുടെ ഭാവിക്കായി പല സല്‍പ്രവര്‍ത്തികളിലും ഏര്‍പ്പെടും. പൊതുവേ സാമാന്യ നിലയാണ്. ജോലി ഭാരം വര്‍ദ്ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കൃഷി, കച്ചവടം എന്നിവയില്‍ ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം. സന്താനങ്ങളാല്‍ സന്തോഷം കൈവരും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിസ്ഥലത്ത് ഉന്നതാധികാരികളുടെ പ്രീതിക്ക് പാത്രമാവും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരെയും അന്ധമായി വിശ്വസിക്കരുത്. കരാറുകളിലോ മറ്റോ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണം. അനാവശ്യമായി ഓരോന്ന് ഓര്‍ത്ത് വിഷമിക്കാതിരിക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ക്ക് സമയം അനുകൂലമാണ്.
