ജ്യോതിഷപഠനവും ജ്യോതിഷപരിചയവും
പാരമ്പര്യത്തിന്‍റെ എല്ലാ മഹത്വവും തന്നിലേയ്ക്ക് സ്വാംശീകരിച്ച് പ്രവൃത്തി മണ്ഡലത്തില്‍ പരമ്പരയുടെ മഹത്വത്തെ വീണ്ടും നമ്മളിലേയ്ക്ക് പകര്‍ന്നുതരികയും ചെയ്യുന്ന ഒരു സാധകനാണ് പാലക്കാട്ട് പുതൂര്‍ക്കര കളരിക്കല്‍ ഉണ്ണികൃഷ്ണപ്പണിക്കര്‍. അച്ഛന്‍റെ വഴിയും അമ്മവഴിയും അതിശ്രേഷ്ഠമായ ജ്യോതിഷശാസ്ത്ര പാരമ്പര്യമാണ് ഉണ്ണികൃഷ്ണപ്പണിക്കരുടെ ജ്യോതിഷ സമ്പാദ്യം.
പാടൂര്‍ ചേലക്കര കളരിക്കല്‍ ശാന്തകുമാരപ്പണിക്കര്‍ അമ്മയുടെ അച്ഛനാണ്. പണ്ടുകാലത്ത് കേരളത്തിന് വെളിയില്‍പ്പോലും ജ്യോതിഷശാസ്ത്രവുമായി സഞ്ചരിച്ചിരുന്ന അദ്വിതീയന്‍. ഉണ്ണികൃഷ്ണപ്പണിക്കരുടെ ജ്യോതിഷപഠനം ഏറെക്കാലവും ചേലക്കര കളരിയിലായിരുന്നു. മുത്തച്ഛന്‍റെ ശിഷ്യത്വത്തില്‍ തന്നെയായിരുന്നു ജ്യോതിഷപഠനവും ജ്യോതിഷപരിചയവും. മുത്തച്ഛനൊപ്പം താമസിച്ച് പഠിക്കുകയായിരുന്നു. മുത്തച്ഛന്‍റെ മരണം പെട്ടെന്നായിരുന്നു. അന്ന് രാവിലേയും കവടിപ്രശ്നം ചെയ്തു. ഉച്ചയോടുകൂടി ഒരു വല്ലായ്മ തോന്നി.
അപ്പോഴും ഒരാള്‍ പ്രശ്നചിന്തയ്ക്കായി ഇരിക്കുന്നുണ്ടായിരുന്നു. 'എനിക്ക് അല്‍പ്പം ക്ഷീണം തോന്നുന്നു. ഇനി ഇവന്‍ കാര്യങ്ങള്‍ നോക്കിപ്പറയും. എന്‍റെ ശിഷ്യനും കൊച്ചുമകനുമാണ്.' ഇത്രയും പറഞ്ഞിട്ട് ആ കവടിസഞ്ചി എന്നെ ഏല്‍പ്പിച്ചു. വൈകുന്നേരമായപ്പോള്‍ ക്ഷീണം മൂര്‍ച്ഛിച്ചതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. വാര്‍ദ്ധക്യത്തിന്‍റെ ക്ഷീണമാണ് പ്രത്യേകിച്ച് മരുന്നുകളൊന്നും വേണ്ടാ എന്നുപറഞ്ഞ് ഡോക്ടര്‍ തിരികെ പറഞ്ഞയച്ചു. അടുത്ത ദിവസം മുത്തച്ഛന്‍ മരിച്ചു. തലമുറകള്‍ കൈമാറിവന്ന ആ കവടിയും പാരമ്പര്യവും ഉത്തരവാദിത്വവും എന്നില്‍ ഏല്‍പ്പിക്കയായിരുന്നു എന്നതോര്‍ക്കുമ്പോള്‍ ഇന്നും ഒരു നടുക്കം ഇടനെഞ്ചില്‍ രൂപപ്പെടുന്നു.
അച്ഛന്‍റെ അച്ഛന്‍ പുതൂര്‍ക്കര കളരിയാണ്. ഇടയ്ക്ക് പലപ്പോഴും അവിടെ പോവുകയും മുത്തച്ഛനില്‍ നിന്നും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുമായിരുന്നു. അച്ഛന്‍റെ കളരി ഉപാസനാമൂര്‍ത്തിക്കുള്ളവയാണ്. പല മൂര്‍ത്തികളേയും വച്ച് ഉപാസിക്കുന്ന സമ്പ്രദായം അവിടെയുണ്ട്. കുടുംബപ്രകാരം പാരമ്പര്യം കൈമാറുന്നത് ഞങ്ങള്‍ക്ക് അച്ഛന്‍ വഴിക്കാണ്. അച്ഛന്‍റെ കളരിയിലെ ഉപാസനാമൂര്‍ത്തികളേയാണ് ഞാന്‍ ഉപാസിക്കുന്നതും നിത്യപൂജ ചെയ്യുന്നതും. അച്ഛന്‍റെ കളരിയിലെ പ്രധാന ഉപാസനാമൂര്‍ത്തിയാണ് 'കാപ്പിരി' എന്ന ഉഗ്രമൂര്‍ത്തി.
മാനുഷികമായ ഒട്ടനവധി വിഷയങ്ങളിലൂടെ ജ്യോതിഷശാസ്ത്രം കടന്നുപോകുന്നുണ്ട്. മുന്നിലെത്തുന്നവരുടെ വിഷയങ്ങളെ അതേ ഗൗരവത്തിലൂടെ കേള്‍ക്കുകയും അതേ ഗൗരവത്തില്‍തന്നെ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ നിന്നും നാളിതുവരെ പഴിവാക്ക് കേള്‍ക്കേണ്ടി വന്നിട്ടുമില്ല. അതൊന്നും എന്‍റെ കേമത്തമല്ല. പരമ്പരയുടെ മഹത്വത്തില്‍ ചേര്‍ത്ത് വായിക്കാനാണ് എനിക്കിഷ്ടവും. സാമ്പത്തിക പരാധീനതകള്‍ക്ക് ഒരു പരിധിവരെ പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാം. ജീവിതത്തിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍ സ്വാഭാവികമാണ്. എന്നാല്‍ ഇന്നിപ്പോള്‍ മനുഷ്യരില്‍ സംഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വിശ്വാസത്തകര്‍ച്ച തന്നെയാണ്. ഒരു കുടുംബത്തില്‍ എല്ലാവരും ഒറ്റപ്പെട്ട് ജീവിക്കുന്നു എന്നതാണ് ഭീകരാവസ്ഥ. വിവാഹജീവിതം ഇന്നിപ്പോള്‍ പരാജയത്തിലേക്കായി മാറ്റപ്പെടുകയാണ്. വിവാഹബന്ധം വേര്‍പെടുന്നവരുടെ എണ്ണം അതിഭീകരമായി വര്‍ദ്ധിച്ചുവരികയാണ്. ചിന്തകളിലെ ചേര്‍ച്ചക്കുറവുകള്‍ ജീവിതത്തില്‍ വലിയ വിടവുകള്‍ തീര്‍ക്കുകയാണ്.
കുടുംബബന്ധത്തിലെ ചേര്‍ച്ചക്കുറവുകള്‍ക്ക് പരിഹാരം ലഭിക്കാനായി പരമ്പരയായി ഞങ്ങളുടെ പരമ്പര ആചരിക്കുന്ന ആരാധനയാണ് 'ഇണക്കലശം' എന്ന പൂജാവിധി. ഞങ്ങളുടെ പരമ്പരയിലെ ഉപാസനാമൂര്‍ത്തിയായ കാപ്പിരിക്ക് നടത്തപ്പെടുന്ന പൂജാവിധിയാണ് ഇണക്കലശം. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇണക്കലശം നടത്തപ്പെടുന്നത്.
വിവാഹബന്ധത്തിലെ ഐക്യത്തിന് വേണ്ടി മാത്രമല്ല ഇണക്കലശം നടത്താറുള്ളത്. കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും വ്യാപാരബന്ധങ്ങളുടെ കെട്ടുറപ്പിനും നടത്താവുന്നതാണ്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലമായി ജ്യോതിഷരംഗത്ത് ചെയ്ത സംഭാവനകള്‍ക്ക് ഉണ്ണികൃഷ്ണപ്പണിക്കര്‍ക്ക് 'ഭാരത് സേവക് സമാജ്'എന്ന ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
സര്‍വ്വശ്രീ ഉണ്ണികൃഷ്ണപ്പണിക്കര്‍
(7907130120)
തയ്യാറാക്കിയത്:
നാരായണന്‍പോറ്റി
