ആറ്റുകാലമ്മയുടെ ഇഷ്ടവഴിപാടുകള്‍
കളഭാഭിഷേകവും മുഴുക്കാപ്പുമാണ് പൊങ്കാല കഴിഞ്ഞാല്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. കളഭാഭിഷേകത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്യേണ്ടതാണ്. ദേവിയുടെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നുയെന്നതാണ് കളഭാഭിഷേകത്തിന്‍റെ പ്രത്യേകത. ഈ വഴിപാട് പ്രധാനമായും വിഗ്രഹം, സത്സന്താനം, ജോലി എന്നിവയ്ക്കുവേണ്ടി ചെയ്യുന്നതാണ്.
ഐശ്വര്യവും കീര്‍ത്തിയും നേടാന്‍ സഹസ്രനാമാര്‍ച്ചന, സാമ്പത്തികാഭിവൃദ്ധി, രോഗവിമുക്തി, ആപത്തില്‍നിന്ന് രക്ഷ, കുടുംബ സമാധാനം എന്നിവയ്ക്ക് ലക്ഷാര്‍ച്ചന, സര്‍വകാര്യ സിദ്ധി, ദീര്‍ഘായുസ്സ് എന്നിവയ്ക്ക് പുഷ്പാഭിഷേകം. സന്താനസൗഭാഗ്യം, വിദ്യാലാഭം എന്നിവയ്ക്ക് ഉദയാസ്തമനപൂജ, ഉദ്ദിഷ്ട കാര്യപ്രാപ്തി, വാസ്തുലാഭം എന്നിവയ്ക്ക് അര്‍ദ്ധദിനപൂജ.

ആഗ്രഹസാഫല്യം, അര്‍ത്ഥലാഭം എന്നിവയ്ക്ക് ദേവീമാഹാത്മ്യ അര്‍ച്ചന എന്നീ വഴിപാടുകള്‍ ഏറ്റവും ഉത്തമമാണ്.
വിദ്യാഭ്യാസത്തിനും ഐശ്വര്യത്തിനും വിദ്യാസൂക്താര്‍ച്ചന, ഭാര്യാഭര്‍തൃബന്ധം ശക്തമാകാന്‍ ഐകമത്യ സൂക്താര്‍ച്ചന, ബുധദോഷങ്ങള്‍ മാറാന്‍ ഭാഗ്യസൂക്താര്‍ച്ചന, ദീര്‍ഘായുസ്സിനും സമാധാനത്തിനും അഷ്ടദ്രവ്യാഭിഷേകം, ഉദ്ദിഷ്ടകാര്യസിദ്ധി പ്രത്യേകിച്ച് വിദ്യാവിജയത്തിന് നവാഭിഷേകം. ശത്രുദോഷനിവാരണം, തൊഴില്‍ സമാധാനം എന്നിവയ്ക്ക് പഞ്ചാമൃതാഭിഷേകം എന്നിവ നടത്തുക.

ചുറ്റുവിളക്ക്, ഭഗവതിസേവ, ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, കറുകഹോമം, കലശ പൊങ്കാല, മുഴുക്കാപ്പ്, ശീബലി, ഉച്ചശീവേലി, അത്താഴശീവേലി എന്നിവയും ആറ്റുകാലില്‍ പ്രധാനമാണ്.
ജ്യോതിഷരത്നം വേണു മഹാദേവ്
ഫോണ്‍: 9847575559
