എന്തിനാണ് ആയില്യവ്രതം?
നാഗശാപം മൂലം കഷ്ടപ്പെടുന്നവര്‍ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രദര്‍ശനം നടത്തണം. സര്പ്പക്കാവില് അഭിഷേകത്തിന് പാലും മഞ്ഞള്‍പ്പൊടിയും നല്‍കുന്നതും നേദിക്കാന്‍ പാലും പഴവും കരിക്കും കൊടുക്കുന്നതും നാഗശാപം നീക്കും. പഞ്ചാക്ഷരമന്ത്രം യഥാശക്തി ജപിക്കുന്നതും നല്ലതാണ്.
പഞ്ചാക്ഷരമന്ത്രം
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
എന്നീ 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം ചൊല്ലുക.
ഉപവാസമോ ഒരിക്കലൂണോ ആകാം. നാഗക്ഷേത്രങ്ങളില് നൂറും പാലും വഴിപാട് നടത്തുന്നതും ഗുണകരമാണ്.
12 ആയില്യം നാളില്‍ വ്രതമെടുത്താല്‍ നാഗശാപം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യം പോലെ ഒരു ദിവസം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്ക്കരമാണ്.
നാഗരാജ മന്ത്രം- നാഗരാജപ്രീതിക്ക്
ഓം നമഃ കാമരൂപിണേ നാഗരാജായ മഹാബലായ സ്വാഹാ
നാഗമോഹനമന്ത്രം-അഭീഷ്ടസിദ്ധിക്ക്
ഓം നമഃ ശിവായ നാഗായ നാഗ മോഹനായ നാഗാധിപതയെ വിശ്വായ വിശ്വംഭരായ വിശ്വപ്രാണായ നാഗരാജായ ഹ്രീം നമഃ
നാഗബാല മന്ത്രം- വിദ്യാവിജയത്തിന്
ഓം ഹ്രീം ഹ്രീം കുമാരരൂപിണൈ നാഗായ നാഗബലായ നാഗരാജായ വിശ്വമോഹനായ.
അഭീഷ്ടസിദ്ധിക്ക്
മേ ദേഹി ദദാപായ സ്വാഹാ
നാഗകന്യാമന്ത്രം- സന്താനഭാഗ്യത്തിന്
ഓം ഹ്രീം ഹ്രീം ഫട് ബ്രഹ്മസ്വരൂപായ നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗരൂഢായ നാഗകേശായ ഖഡ്ഗപ്രിയായ ആയുധ ധാരിണെ ഖഗായ പ്രമോദായ നമഃ
നാഗ അമോഘമന്ത്രം- ദൃഷ്ടിദോഷത്തിനും ശത്രുദോഷശാന്തിക്കും
ഓം ഹ്രീം നാഗേശ്വരായ ശത്രുസംഹാരമൂര്ത്തയെ ദോഷശാന്തി പ്രദായിനി സര്‍വ്വസിദ്ധി കുരുഷ്വാ ഹ്രീം സ്വാഹാ
നാഗരാജ്ഞിമന്ത്രം- ദാമ്പത്യകലഹശാന്തിക്ക്
ഓം ഹ്രീം നാഗാത്മികായെ രാജപൂജിതായെ നാഗായെ രാജാര്‍ച്ചിതായെ ദേവചൈതന്യ യുക്തായെ ഗഗനചാരിണ്യപാതാള നിവാസിന്യ ഇച്ഛനുരൂപ വിധായിന്യ
നാഗഗന്ധാചാരണ്യ നമഃ
നാഗമാലമന്ത്രം- ശത്രുദോഷ ശാന്തിക്ക്
ഓം നമോ ഭഗവതേ മഹാബലായ നാഗരൂപായ കാമിനേ
സര്‍വ്വാത്മനേ സത്യായ ചിത്രായ സാത്വികായ ഹ്രീം നാഗായ മഹാരൂപിണെ
മഹാഘോഷായ കാമരൂപിണെ ആകാശാത്മനേ യോഗാരൂഢയാ സത്യായ ഹ്രീം
നാഗാത്മനേ നമഃ പാതാള നിവാസിനേ ചിതന്തസ്ഥയാ ആകാശചരിണെ
മേഘനാഥായ നാഗായ മഹാകേശായ നീലാത്മനേ സൂര്യാത്മജയ ബലിനെ
ബലപ്രമഥനായ ദേവാത്മ പ്രമഥനായ ചൈതന്യഭൂഷാത്മനേ യുഗദുദന്തരായ
യോഗായ സത്യായ നാഗഘോഷയാ നമഃ ഭയാനക നാഗഘോഷയാ
മഹാനാഗാത്മനേ ഹ്രീം നമഃ
നാഗപ്രമുഖമന്ത്രം- വിദ്യാഗുണത്തിന്
ഓം നമോ രുദ്രായ മഹാരൂപായ നീലകണ്ഠായ സദാശിവായ ഹ്രീം നമഃ ഓം
നമോഭാഗവതേ ജ്ഞാനമാര്‍ഗ്ഗയാ അനന്തായ വേദപ്രകാശിതായാ നമഃ ഓം
ഹ്രീം നമഃ ശിവായ സദാരുദ്രായ നാഗരാജ പ്രമുഖായ
അത്ഭുതശക്തിയുള്ള അഞ്ച് മന്ത്രങ്ങള്‍
ശാപ ദോഷശാന്തിക്ക്
ഓം ഹ്രീം നാഗരാജായ നമഃ
(ഈ മന്ത്രം 36 പ്രാവശ്യം 24 ദിവസം ചൊല്ലിയാല്‍ മുജ്ജന്മ ശാപങ്ങള്‍ മാറും. ശാപദോഷങ്ങള്‍ മാറുന്നതിനും വളരെക്കാലമായുള്ള മാറുന്നതിനും ഗുണകരം)
ദാരിദ്ര്യശക്തിക്ക്
ഓം നാഗരാജായ നാഗായ മുഖ്യായ പതയെ നമഃ
(ഈ മന്ത്രം 24 പ്രാവശ്യം വീതം 18 ദിവസം ചൊല്ലിയാല്‍ ദാരിദ്ര്യശാന്തി കടബാധ്യതകള്‍ മാറുന്നതിനും ധനാഭിവൃദ്ധിക്കും ഉത്തമം)
ആരോഗ്യസിദ്ധിക്ക്
ഓം ഹ്രീം സര്‍പ്പരാജേശ്വരായ രാജായ ഹ്രീം നമഃ ശിവായ ഹ്രീം
(ഈ മന്ത്രം 36 പ്രാവശ്യം വീതം 18 ദിവസം ചൊല്ലുക. ആരോഗ്യസിദ്ധിക്ക് ഗുണകരം. നിത്യജപത്തിനും നല്ലതാണ്)
വിദ്യാവിജയത്തിന്
ഓം നാഗ മഹാനാഗരൂപ പ്രജാപതേ വിദ്യാ മേ ദേഹി ദേഹി സുരേശ്വരായ തേ നമഃ
(ഈ മന്ത്രം 18 വീതം 21 ദിവസം ചൊല്ലുക. ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കുന്നതിന് ഗുണകരം. വിദ്യാവിജയത്തിന് ഫലപ്രദം ജപവേളയില്‍ വെളുത്ത വസ്ത്രം ധരിക്കുക. ആയില്യദിവസം ജപം ആരംഭിക്കണം)
ദാമ്പത്യഭദ്രതയ്ക്ക്
ഓം നാഗായ നാഗരൂപായ ശാന്തരൂപാതി മോഹിനേ കാമിനേ ചൈവ രൂപായ നാഗാനന്തായ തേ നമഃ
(ഈ മന്ത്രം 21 പ്രാവശ്യം വീതം 21 ദിവസം ചൊല്ലുക. രണ്ടുനേരം ജപിക്കണം. ദാമ്പത്യകലഹം മാറുന്നതിനും പ്രേമസാഫല്യത്തിനും ഉത്തമം).
തരവത്ത് ശങ്കരനുണ്ണി,
(9847118340)
