ചൊവ്വാദോഷ നിവാരണത്തിന് വാഴക്കല്യാണം
വിവാഹം ചെയ്യാന്‍ പരസ്പരം താല്‍പ്പര്യപ്പെടുന്ന വ്യക്തികളുടെ ജാതകം തമ്മില്‍ ചേരാതെ വന്നേക്കാം. മനപ്പൊരുത്തമാണ് ഏറ്റവും പ്രധാനമായി വേണ്ടത്. ജാതകങ്ങളില്‍ പല വിധത്തിലുള്ള വിശേഷാല്‍ പൊരുത്തങ്ങള്‍ കാണുകയാണെങ്കില്‍ അത് മംഗളകരമായി ഭവിക്കും എന്നതാണ് വാസ്തവം. എന്നാല്‍ ദോഷമുള്ള പുരുഷജാതകന് ഭാര്യാമരണവും പുനര്‍വിവാഹവും അയാളുടെ ജാതകത്തിലുണ്ടെങ്കില്‍ ആ ദോഷങ്ങളെ അതിജീവിക്കാന്‍ നടത്തിവരാനുള്ള സമ്പ്രദായമാണ് വാഴക്കല്യാണം. ജ്യോതിഷപ്രകാരമുള്ള ചില പ്രത്യേക പരിഹാര മാര്‍ഗ്ഗങ്ങളില്‍ വരുന്ന സമ്പ്രദായമായ വാഴക്കല്യാണം.
വിവാഹകാര്യത്തില്‍ ചൊവ്വാദോഷം എത്രത്തോളം ആകുലതകള്‍ സൃഷ്ടിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ചൊവ്വാദോഷം കാരണം അവിവാഹിതരായി ജീവിതം തുടരുന്നവരുണ്ട്. ചൊവ്വാദോഷം ജാതകത്തിലുണ്ടെങ്കില്‍ ദാമ്പത്യകലഹം, വിരഹം, ദമ്പതികളില്‍ ഒരാള്‍ മരിക്കുക ഇവയെല്ലാം ദമ്പതികളെ തേടിയെത്തും. ഭയത്തോടെയാണ് സര്‍വ്വരും ചൊവ്വയെ കാണുന്നത്. പക്ഷേ ഇഷ്ടരാശിയില്‍ ചൊവ്വ യോഗകാരകനും കൂടിയാണത്രേ.
അതിനാല്‍ വാസ്തവത്തില്‍ ചൊവ്വയെ അത്ര ഭയക്കേണ്ടതില്ലത്രേ. അനുയോജ്യമായ പുരുഷ- സ്ത്രീ ജാതകങ്ങള്‍ ചേര്‍ന്നാല്‍ ചൊവ്വാദോഷം പ്രകടമാവുകയില്ല. മക്കളുടെ ജാതകം ശുദ്ധജാതകമെന്ന് കരുതുന്നവരുണ്ട്. ഇതില്‍ അര്‍ത്ഥമില്ല. ശുദ്ധജാതകവും ദോഷജാതകവും ഒരേപോലെ പ്രശ്നക്കാരാണത്രേ. കാരണം ശുദ്ധജാതകമാണെങ്കിലും അതേപോലെ ശുദ്ധജാതകം തന്നെ ലഭിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അതും പ്രശ്നമായി വന്നുഭവിക്കാം.
ജാതകങ്ങളില്‍ പ്രഥമദൃഷ്ട്യാ ദോഷപ്രദനായി കാണുന്ന ചൊവ്വ വിദഗ്ദ്ധനായ ജ്യോതിഷപണ്ഡിതന്‍ പരിശോധിച്ചാല്‍ അത്ര പ്രശ്നകാരനല്ലെന്ന് കണ്ടെത്താറുമുണ്ട്. മംഗളകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഭൂമിപുത്രനായ ചൊവ്വയെ പാപനായി വിധിക്കരുത്. പലപ്പോഴും സൂര്യന്‍, രാഹു, കേതുക്കള്‍ പാപനോട് കൂടിയ ബുധന്‍ എന്നിവരെല്ലാം ചില നേരങ്ങളില്‍ ദോഷകാരികളാണ്. ഏറ്റവും ശുഭനെന്ന് വിശ്വസിക്കുന്ന ലോകസുഖസാമ്രാട്ടായ ശുക്രന്‍ ദോഷകാരിയായി നിന്നാല്‍ അത് സര്‍വ്വതും ചാമ്പലാക്കും.
വിവാഹദോഷ പരിഹാരമായി ജ്യോതിഷത്തില്‍ വിധിച്ചിട്ടുള്ള പരിഹാരമാണ് വാഴക്കല്ല്യാണം. ഇപ്പോള്‍ ആ ആചാരം അത്രയ്ക്ക് സാധാരണമല്ല. അരനൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രത്യേകിച്ച് ബ്രാഹ്മണ സമുദായത്തില്‍ വാഴക്കല്യാണം സാധാരണയായി നടന്നിരുന്നത്രേ. വാഴക്കല്യാണം മാത്രമല്ല പ്രതിമാവിവാഹം തുടങ്ങിയ പലതരം സാങ്കല്‍പ്പിക വിവാഹങ്ങളാല്‍ ദോഷപരിഹാരം നടത്തിയിരുന്നത്രേ.
വിവാഹം ചെയ്യാന്‍ പരസ്പരം താല്‍പ്പര്യപ്പെടുന്ന വ്യക്തികളുടെ ജാതകം തമ്മില്‍ ചേരാതെ വന്നേക്കാം. മനപ്പൊരുത്തമാണ് ഏറ്റവും പ്രധാനമായി വേണ്ടത്. ജാതകങ്ങളില്‍ പല വിധത്തിലുള്ള വിശേഷാല്‍ പൊരുത്തങ്ങള്‍ കാണുകയാണെങ്കില്‍ അത് മംഗളകരമായി ഭവിക്കും എന്നതാണ് വാസ്തവം. എന്നാല്‍ ദോഷമുള്ള പുരുഷജാതകന് ഭാര്യാമരണവും പുനര്‍വിവാഹവും അയാളുടെ ജാതകത്തിലുണ്ടെങ്കില്‍ ആ ദോഷങ്ങളെ അതിജീവിക്കാന്‍ നടത്തിവരാനുള്ള സമ്പ്രദായമാണ് വാഴക്കല്യാണം. ജ്യോതിഷപ്രകാരമുള്ള ചില പ്രത്യേക പരിഹാര മാര്‍ഗ്ഗങ്ങളില്‍ വരുന്ന സമ്പ്രദായമായ വാഴക്കല്യാണം.
വിവാഹത്തിന്‍റെ തലേന്നാണ് ഇത് അനുഷ്ഠിക്കുന്നത്. ഇലകള്‍ മുറിച്ചുമാറ്റിയ വാഴയെ വധുവായി സങ്കല്‍പ്പിച്ച് പട്ടുസാരിയും കുങ്കുമപ്പൊട്ടും ചാര്‍ത്തി പൂക്കളാല്‍ അലങ്കരിച്ച് വധുവിന്‍റെ വീട്ടില്‍ വയ്ക്കുന്നു. നിലവിളക്കും, നാദസ്വരവുമായി ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തില്‍ വരന്‍ അലങ്കരിച്ച് നിര്‍ത്തിയിരിക്കുന്ന വാഴയില്‍ മഞ്ഞച്ചരട് ഉപയോഗിച്ച് താലി ചാര്‍ത്തുന്നു.
പിന്നീട് വരന്‍ അറ അടച്ച് അല്‍പ്പസമയം ഇരിക്കുന്നു. തുടര്‍ന്ന് താലി ചാര്‍ത്തിയ വാഴയെ വെട്ടിനുറുക്കി കഷണങ്ങളാക്കി മാറ്റി ആരോടും ഒന്നും മിണ്ടാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നു. തുടര്‍ന്ന് വധുവിന്‍റെ ബന്ധുക്കള്‍ മരണപ്പെട്ട വാഴയെ പട്ടും കോടിയും മൂടി അന്ത്യകര്‍മ്മങ്ങളും ചെയ്ത് വിധിപ്രകാരം പുഴയില്‍ ഒഴുക്കുന്നു. ഇതോടെ ഭാര്യാമരണം എന്ന യോഗം അനുഭവിച്ചു എന്ന് സങ്കല്‍പ്പം. പിറ്റേദിനം പുനര്‍വിവാഹമെന്ന സങ്കല്‍പ്പത്തില്‍ യഥാര്‍ത്ഥ വധൂവരന്മാര്‍ ശുഭമുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തി ദമ്പതികളായി മാറുന്നു.
ഇതേ സങ്കല്‍പ്പത്തിലാണ് പ്രതിമാവിവാഹവും. കളിമണ്ണുകൊണ്ട് സ്ത്രീരൂപം മെനഞ്ഞ് താലി ചാര്‍ത്തിയ ശേഷം ഉടച്ചുകളഞ്ഞ് മംഗല്യദോഷ പരിഹാരം നടത്തുന്നു. ജ്യോതിഷത്തിലെ അപൂര്‍വ്വ ആചാരങ്ങളാണിത്.
