ക്ഷിപ്രപ്രസാദിയായ നരസിംഹമൂര്‍ത്തിയെ ഉപാസിച്ചാലുള്ള ഫലങ്ങള്‍

ക്ഷിപ്രപ്രസാദിയായ നരസിംഹമൂര്‍ത്തിയെ ഉപാസിച്ചാലുള്ള ഫലങ്ങള്‍

HIGHLIGHTS

ക്ഷിപ്രപ്രസാദിയായ നരസിംഹമൂര്‍ത്തിയെ ഉപാസിച്ചാല്‍ വ്യാഴം, ശനി ഗ്രഹദോഷങ്ങള്‍, ദൃഷ്ടിദോഷങ്ങള്‍ ഇവയെല്ലാം അവസാനിക്കും. വിഷ്ണു, നരസിംഹക്ഷേത്ര സന്നിധിയില്‍ സുദര്‍ശനഹോമം നടത്തിയാല്‍ ഗ്രഹദോഷങ്ങള്‍, ദൃഷ്ടിദോഷങ്ങള്‍ എന്നിവ ഉടന്‍ പരിഹരിക്കാം. ജാതകത്തിലെ ശത്രുബാധ, രോഗബാധ, പ്രേതബാധ, വിവാഹതടസ്സം എന്നിവ മാറാന്‍ ലക്ഷ്മീസമേതനായ നരസിംഹമൂര്‍ത്തിയെ പൂജിച്ചാല്‍ മതി. 

ക്ഷിപ്രപ്രസാദിയായ നരസിംഹമൂര്‍ത്തിയെ ഉപാസിച്ചാല്‍ വ്യാഴം, ശനി ഗ്രഹദോഷങ്ങള്‍, ദൃഷ്ടിദോഷങ്ങള്‍ ഇവയെല്ലാം അവസാനിക്കും. വിഷ്ണു, നരസിംഹക്ഷേത്ര സന്നിധിയില്‍ സുദര്‍ശനഹോമം നടത്തിയാല്‍ ഗ്രഹദോഷങ്ങള്‍, ദൃഷ്ടിദോഷങ്ങള്‍ എന്നിവ ഉടന്‍ പരിഹരിക്കാം. ജാതകത്തിലെ ശത്രുബാധ, രോഗബാധ, പ്രേതബാധ, വിവാഹതടസ്സം എന്നിവ മാറാന്‍ ലക്ഷ്മീസമേതനായ നരസിംഹമൂര്‍ത്തിയെ പൂജിച്ചാല്‍ മതി. 

വ്യാഴാഴ്ചകളിലും നരസിംഹജയന്തി ദിവസവും വിഷ്ണു- നരസിംഹമൂര്‍ത്തി ക്ഷേത്രദര്‍ശനവും അരയാല്‍ പ്രദക്ഷിണവും നരസിംഹമൂര്‍ത്തി മന്ത്രജപവും നടത്തുന്നത് ശത്രുക്കളുടെ ഉപദ്രവങ്ങള്‍ നശിപ്പിക്കുന്നതിനും വ്യാപാരത്തിലെയും മറ്റ് കര്‍മ്മരംഗങ്ങളിലെയും എതിരാളികളുടെ ഉപദ്രവങ്ങള്‍ കുറയുന്നതിനും നല്ലതാണ്.

പാനകമാണ് നരസിംഹമൂര്‍ത്തിയുടെ നിവേദ്യം. ശത്രുദോഷശാന്തിയാണ് ഈ വഴിപാടിന്‍റെ പ്രധാനഫലം. ചെറുപയര്‍ വഴിപാട് നടത്തിയാല്‍ തടസ്സങ്ങള്‍ മാറും. രക്തപുഷ്പാഞ്ജലി കഴിച്ചാല്‍ ദൃഷ്ടി, ശത്രു, ഗ്രഹദോഷങ്ങള്‍ക്ക് ശാന്തി ലഭിക്കും. പുരുഷസൂക്താര്‍ച്ചന, ഐശ്വര്യം സമ്മാനിക്കും. ശര്‍ക്കരപായസം മനഃശാന്തിയേകും. ഇഷ്ടസിദ്ധിക്ക് നേദിക്കുന്നത് പാല്‍പ്പായസമാണ്. തുളലിമാല പാപമോചനവും ചുവന്നമാലയും ചുവന്നപട്ടും ആഭിചാര ദോഷശാന്തിയുമേകും.

വിഷ്ണുവിന്‍റെ അവതാരമായതിനാലാണ് വ്യാഴാഴ്ചകള്‍ നരസിംഹമൂര്‍ത്തിക്കും പ്രധാനമായത്. നരസിംഹാവതാരം സന്ധ്യാസമയത്ത് ആയിരുന്നതിനാല്‍ ആ സമയത്ത് നരസിംഹമൂര്‍ത്തി മന്ത്രം ജപിക്കുന്നത് അനുഗ്രഹലബ്ധിക്ക് വളരെ നല്ലതാണ്.
നരസിംഹമൂര്‍ത്തി മന്ത്രം

'ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യു നമാമ്യഹം.'

വ്രതമെടുത്ത് നരസിംഹ മൂര്‍ത്തിയെ പ്രീതിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ബ്രഹ്മചര്യം പാലിച്ച് മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് തലേദിവസം മുതല്‍ വ്രതമെടുക്കണം. 108 തവണ 'ഓം നമോ നാരായണായ' ജപിച്ചുകൊണ്ട് ക്ഷേത്രത്തിന് 7 പ്രദക്ഷിണവും അരയാലിന് 7 പ്രദക്ഷിണം വച്ച ശേഷം വ്രതമെടുക്കുന്നവര്‍ നരസിംഹമൂര്‍ത്തിമന്ത്രം 36 തവണ ജപിക്കണം.

കടുത്ത ശത്രുദോഷമാണെങ്കില്‍ 41 ദിവസം കഠിനവ്രതത്തോടെ ദിവസവും 108 തവണ വീതം നരസിംഹമൂര്‍ത്തിമന്ത്രം ജപിക്കുക.

ലക്ഷ്മീനരസിംഹമന്ത്രജപം ധനലബ്ധിക്ക് ഉത്തമമാണ്. 86 തവണ വീതം 36 ദിവസം മന്ത്രോപദേശം നേടി ജപിച്ചാല്‍ ധനലാഭം, പ്രശസ്തി, ഐശ്വര്യം എന്നിവയാണ് ഫലം.
പരീക്ഷാവിജയം, ഓര്‍മ്മശക്തി, ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും നരസിംഹപൂജ നല്ലതാണ്. 108 തവണ വീതം ജപിക്കുക. 28 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. തൊഴില്‍വിജയത്തിനും കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടത്തിനും നരസിംഹമൂര്‍ത്തിയെ ആശ്രയിക്കാം. 18 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം.

ധനലബ്ധിക്ക്

'ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ ലക്ഷ്മീപ്രിയായ നാരസിംഹായ നമഃ'

പരീക്ഷാവിജയത്തിന്

'ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സര്‍വ്വരൂപായ നിത്യായ ശ്രീം നമോ ഭഗവതേ നാരസിംഹായ മഹതേ
തേജോമയായ സര്‍വ്വവന്ദ്യാത്മനേ പരമാത്മനേ ശ്രീം നാരായണായ നമോ നമഃ'

തൊഴില്‍ വിജയത്തിന്

'ഓം നമഃ നാരസിംഹായ ശത്രുക്ഷയകരായ പൂര്‍ണ്ണായ നമോ നാരായണായ
വിഷ്ണവേ ത്രൈലോക്യനാഥായ കര്‍മ്മസിദ്ധപ്രദായ ശ്രീം ശ്രീം ശ്രീം നാരസിംഹവപുഷേ നമഃ'

തരവത്ത് ശങ്കരനുണ്ണി,
(9947118340)