സര്‍വൈശ്വര്യത്തിന് വെറ്റില ഉപയോഗിക്കേണ്ട രീതികള്‍
വെറ്റില നാം പൊതുവേ മുറുക്കാനും ദക്ഷിണ നല്‍കാനുമെല്ലാം ഉപയോഗിക്കുന്ന ഒന്നാണ്. ഇതില്‍ പാക്കും മറ്റും വച്ച് താംബൂലം എന്ന പേരിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഹനുമാന് പോലുള്ള ദൈവങ്ങളുടെ പ്രധാന വഴിപാട് കൂടിയാണ് വെറ്റില. പല ശുഭകര്‍മ്മങ്ങള്‍ക്കും വെറ്റില ഉപയോഗിക്കാറുമുണ്ട്. വെറ്റില ചില പ്രത്യേക രീതികളില്‍ പരിപാലിക്കുന്നതും വച്ചുപിടിക്കുന്നതുമെല്ലാം ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.
വെറ്റിലയുടെ നേര്‍ത്ത അറ്റം
വെറ്റിലയുടെ നേര്‍ത്ത അറ്റം വരുന്നിടത്ത് ലക്ഷ്മിദേവിയും നടുവില്‍ സരസ്വതിയും ഉള്ളില്‍ വിഷ്ണുവും പുറംഭാഗത്ത് ചന്ദ്രനും കോണുകളിലായി ശിവന്, ബ്രഹ്മാവ് എന്നിവരും വസിക്കുന്നതുവെന്നതാണ് വിശ്വാസം. വെറ്റിലയിലെ ഞരമ്പുകള്‍ ഒരുമിച്ച് ചേരുന്നിടത്ത് ജ്യേഷ്ഠാഭഗവതിയും വലതുഭാഗത്ത് പാര്‍വ്വതിയും ഇടതുഭാഗത്ത് ഭൂമിദേവിയും എല്ലാ ഭാഗത്തും കാമദേവനും വസിക്കുന്നുവെന്നു വിശ്വാസം.
കൈലാസത്തില്‍
കൈലാസത്തില്‍ ശിവപാര്‍വ്വതിമാര്‍ മുളപ്പിച്ചെടുത്തതാണ് ഈ സസ്യമെന്നാണ് വിശ്വാസം. പാര്‍വ്വതിദേവി ദിവസവും താംബൂലം കഴിക്കാറുണ്ടെന്നതും വിശ്വാസമാണ്. പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം കൂടിയാണ് വെറ്റിലനീര്.
വീട്ടില്‍ വെറ്റില
വീട്ടില്‍ വെറ്റില നട്ടുവളര്‍ത്തുന്നത് പൊതുവേ ഐശ്വര്യ, ഭാഗ്യദായകമാണെന്നാണ് കാഴ്ചപ്പാട്. വീടിന്റെ കന്നിമൂല എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറേ മൂലയില്‍ ഇത് നടുന്നതാണ് നല്ലത്. ഇത് വൃത്തിയായി പരിപാലിക്കുകയും വേണം.
പൗര്‍ണ്ണമി ദിവസം
പൗര്‍ണ്ണമി ദിവസം വെറ്റിലമാലയുണ്ടാക്കി വീടിന്റെ മുന്‍വാതിലില്‍ ഇടുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജം നീക്കി പോസിറ്റിവിറ്റി നിറയ്ക്കാന്‍ സഹായിക്കുമെന്നുവേണം, പറയാന്‍.
ശുഭകര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി
ശുഭകര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണ നല്‍കുന്നത് പതിവാണ്. വെറ്റിലയുടെ അഗ്രം വടക്കോട്ടോ കിഴക്കോട്ടോ വേണം, പിടിക്കുവാന്‍. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്കവിധം പിടിക്കുക.
ആഞ്ജനേയന് അഥവാ ഹനുമാന്
ആഞ്ജനേയന് അഥവാ ഹനുമാന് പ്രിയപ്പെട്ടതാണ് വെറ്റിലമാല. ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന്‍ക്ഷേത്രത്തില്‍ വെറ്റിലമാല സമര്‍പ്പണം ഏറെ നല്ലതാണ്. തൊഴില്‍ ലഭിക്കാനും ശനിദോഷത്തിനും ആഗ്രഹസിദ്ധിക്കുമെല്ലാം ഇത് ഏറെ പ്രധാനപ്പെട്ടതാണ്.
ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെറ്റില വാടിയതോ കീറിയതോ ഉപയോഗിച്ചതോ ആകരുത്. കൂട്ടമായി കൊണ്ടുവരുന്ന വെറ്റില കെട്ടഴിച്ചുവിടുകയും വേണം.
തരവത്ത് ശങ്കരനുണ്ണി
(9847118340)
Photo Courtesy - Google
