
അഷ്ടമിയും ഭൈരവാഷ്ടമിയും
തിഥികളില്‍ അഷ്ടമി എന്നുകേട്ടാല്‍ തന്നെ മിക്കവര്‍ക്കും ഭയമാണ്. ഈ നാളില്‍ ശുഭകര്‍മ്മങ്ങളെല്ലാം വര്‍ജ്ജിക്കുന്നു. യഥാര്‍ത്ഥത്തില്‍ അഷ്ടമി വളരെ നല്ല ദിവസമാണ്. ഭൈരവന്‍റെ ചരിത്രവും അഷ്ടമിയുടെ പ്രാധാന്യവും മനസ്സിലാക്കിയാല്‍ അതിന്‍റെ മഹത്വം മനസ്സിലാക്കാം. അഷ്ടമി സമ്പല്‍ സമൃദ്ധിക്കായുള്ള ദിവസം കൂടിയാണ്. അന്ന് അഷ്ടലക്ഷ്മിമാരും ഭൈരവനെ ദര്‍ശിക്കുവാനായി എത്തുന്നുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ സുദിനത്തില്‍ ഭൈരവ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ സകല ഐശ്വര്യങ്ങളും നേടാം എന്നാണ് വിശ്വാസം.
തിഥികളില്‍ അഷ്ടമി എന്നുകേട്ടാല്‍ തന്നെ മിക്കവര്‍ക്കും ഭയമാണ്. ഈ നാളില്‍ ശുഭകര്‍മ്മങ്ങളെല്ലാം വര്‍ജ്ജിക്കുന്നു. യഥാര്‍ത്ഥത്തില്‍ അഷ്ടമി വളരെ നല്ല ദിവസമാണ്. ഭൈരവന്‍റെ ചരിത്രവും അഷ്ടമിയുടെ പ്രാധാന്യവും മനസ്സിലാക്കിയാല്‍ അതിന്‍റെ മഹത്വം മനസ്സിലാക്കാം. അന്ധകാസുരന്‍ കടുത്ത തപസ്സനുഷ്ഠിച്ച് ശിവനില്‍ നിന്നും വരം നേടി. ആ വരം ദുരുപയോഗം ചെയ്ത് അന്ധകാസുരന്‍ ദേവന്മാരെയെല്ലാം പീഡിപ്പിക്കാന്‍ തുടങ്ങി. ദേവന്മാര്‍ തങ്ങളുടെ ജീവിതം തന്നെ ദണ്ഡകാരണ്യത്തിലായതായി കരുതി ഭയന്ന് അലമുറയിട്ടു. അന്ധകം എന്ന വാക്കിന്‍റെ അര്‍ത്ഥം ഇവിടെ ഇരുള്‍ എന്നാണ്.
വരം ദുരുപയോഗം ചെയ്ത് ദേവന്മാരെ പീഡിപ്പിക്കുന്ന അന്ധകനെ സംഹരിക്കാന്‍ നിശ്ചയിച്ചു പരമശിവന്‍. അതിനായി തന്‍റെ ശരീരത്തിന്‍റെ ചൂടില്‍ നിന്നും ഒരു ശക്തിയെ സൃഷ്ടിച്ച് അതിന് കാലഭൈരവന്‍ എന്ന് പേരിട്ടു. കാലഭൈരവന്‍റെ നേതൃത്വത്തില്‍ എട്ട് ഭൈരവന്‍മാര്‍ സൃഷ്ടിക്കപ്പെട്ടു. അവരാണ് അഷ്ടഭൈരവര്‍. ഇവര്‍ എട്ട് ദിക്കുകള്‍ക്കും കാവല്‍ക്കാരായി. അന്ധകന്‍ ഏത് ദിശയില്‍ എപ്പോള്‍ വന്നാലും അഷ്ടഭൈരവര്‍ അവനെ വിരട്ടിയോടിച്ചു. ഒടുവില്‍ അന്ധകന്‍ മരണമടഞ്ഞു. ദേവന്മാരുടെ മനസ്സിനെ ഗ്രസിച്ചിരുന്ന ഭയം എന്ന ഇരുട്ട് മാറി അവരുടെ മനസ്സില്‍ പ്രകാശം പരന്നു.
ഭൈരവന്‍ എന്നാല്‍ ഭയത്തെ അകറ്റുന്നവന്‍ എന്നാണ് അര്‍ത്ഥം. മരണം തന്നെ മുന്നില്‍ വന്നാലും ഭൈരവന്‍ ആ ഭയത്തെ തീയിലിട്ട് ദഹിപ്പിക്കും. ഭൈരവന് അഷ്ടമി തിഥിയാണ് പ്രധാനം. എല്ലാവരാലും അവ ഗണിക്കപ്പെട്ട അഷ്ടമിയെ ഭൈരവന്‍ തന്‍റേതാക്കിയതിന് പിന്നിലും ഒരു കാരണമുണ്ട്. ഭൈരവന് മഹാരുദ്രന്‍ എന്ന് മറ്റൊരു പേരുണ്ട്. അഷ്ടമി തിഥിയുടെ നായകനായ ഭൈരവന്‍ എന്ന മഹാരുദ്രന്, യുദ്ധം ചെയ്യുന്നതും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതും ഏറെ ഇഷ്ടമുള്ള കാര്യമാണ്. ശുഭകര്‍മ്മങ്ങളും ആയുധങ്ങളും തമ്മില്‍ ബന്ധമില്ല. അതുമാത്രമല്ല ദേവി പരാശക്തി ആയുധം ഏന്തുന്ന ദിവസവും അഷ്ടമിയാണ്. അതുകൊണ്ടാണ് ഈ ദിവസം ശുഭകര്‍മ്മങ്ങള്‍ ഒഴിവാക്കി പരിഹാരപൂജകള്‍ക്കുള്ള ദിവസമാക്കിയിരിക്കുന്നത്.
അഷ്ടമി സമ്പല്‍ സമൃദ്ധിക്കായുള്ള ദിവസം കൂടിയാണ്. അന്ന് അഷ്ടലക്ഷ്മിമാരും ഭൈരവനെ ദര്‍ശിക്കുവാനായി എത്തുന്നുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ സുദിനത്തില്‍ ഭൈരവ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ സകല ഐശ്വര്യങ്ങളും നേടാം എന്നാണ് വിശ്വാസം.
അഷ്ടഭൈരവന്മാരില്‍ അസിതാങ്ക ഭൈരവര്‍ക്ക്- അരയന്നം
രുരുഭൈരവര്‍ക്ക്-ഋഷഭം(കാള)
ഛണ്ഡഭൈരവര്‍ക്ക്-മയില്‍
കി(കു)രാത ഭൈരവര്‍ക്ക്- ഗരുഡന്‍
ഉന്മത്ത ഭൈരവര്‍ക്ക്-കുതിര
കപാല ഭൈരവര്‍ക്ക്- ആന.
ഭീഷ്ണ ഭൈരവര്‍ക്ക്- സിംഹം എന്നിങ്ങനെയാണ് വാഹനങ്ങള്‍.
സംഹാരഭൈരവരായ കാലഭൈരവന്‍റെ വാഹനം നായയാണ്. ഒന്നോ രണ്ടോ അല്ല. അറുപത്തിനാലുതരം ഭൈരവര്‍ ലോകത്ത് അറുപത്തിനാല് കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയെ കാലഭൈരവ അഷ്ടമി എന്നുപറയുന്നു. മറ്റുള്ള അഷ്ടമികളേക്കാള്‍ ശിവന്‍ അഗ്നിയായി നിന്ന വൃശ്ചികമാസഅഷ്ടമി വളരെ സവിശേഷതയാര്‍ന്നതാണ്. ഭൈരവന്‍റെ ജന്മദിനമായും ഈ ദിവസം കരുതപ്പെടുന്നു.