നിലാമഴയുടെ വശ്യതയുള്ള ജൂണ്‍മാസക്കാര്‍
ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്തവിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.
പൊതുസ്വഭാവം
ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ കുശാഗ്രബുദ്ധി, ചാതുര്യം, പ്രതിഭ എന്നീ സവിശേഷതകള്‍ക്ക് ഉടമകളാണ്. ഇവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് ദൈവത്തിന് മാത്രമെ അറിയാന്‍ കഴിയൂ. പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവര്‍. ഏത് സദസ്സിലും ശോഭിക്കുന്നവര്‍. ആര്‍ക്കും ഇവരെ സ്വാധീനിക്കാനോ, ചൊല്‍പ്പടിക്ക് നിര്‍ത്താനോ കഴിയില്ല. അഭിപ്രായ സ്ഥിരതയും വിശ്വസ്തതയും ഉള്ളവരെന്ന് മറ്റുള്ളവര്‍ കരുതുമെങ്കിലും സന്ദര്‍ഭത്തിനനുസരിച്ച് ഇവര്‍ അത് മാറ്റാന്‍ മടിക്കുകയില്ല. വാക്സാമര്‍ത്ഥ്യവും പരിഹാസപാടവവും വിമര്‍ശനദൃഷ്ടിയും ഉള്ളവര്‍. ഇവരില്‍ ചിലര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുഖേനയോ കമ്പനി പ്രൊമോട്ടര്‍മാരായോ, പുതിയ കണ്ടുപിടിത്തങ്ങള്‍ വഴിയോ ആശയങ്ങളിലൂടെയോ ധനം സമ്പാദിക്കും. ജനങ്ങളെ ആകര്‍ഷിക്കുന്ന വ്യക്തിപ്രഭാവം ഉള്ളവര്‍. സ്നേഹം വല്ലാത്തൊരു പ്രഹേളികയാണിവര്‍ക്ക്. ഗാഢമായി സ്നേഹിക്കുകയും വിശ്വാസ്യതയില്ലാതെ പെരുമാറുകയും ചെയ്യും. ധാരാളം സുഹൃത്തുക്കളുള്ളവര്‍. പക്ഷേ ആ സ്നേഹവും ഉദാരമതിത്വവും നിമിഷനേരത്തേയ്ക്ക് മാത്രമാണ്.
കാഴ്ചയില്‍ നിന്ന് മറഞ്ഞാല്‍ സ്നേഹം മറക്കുന്നവര്‍. പിരിമുറുക്കമുള്ള മനസ്സാണിവര്‍ക്ക്. യാത്രയെ സ്നേഹിക്കുന്നവര്‍. വാഹനങ്ങള്‍ ഇവര്‍ക്ക് ഹരമാണ്. ഇവരുടെ ജീവിതം ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതാണ്. പക്ഷേ അതൊന്നും കാര്യമാക്കാറില്ല. നിരാശയില്‍ നിന്ന് സന്തോഷത്തിലേയ്ക്ക് മനസ്സിനെ പരിവര്‍ത്തനപ്പെടുത്താന്‍ നിമിഷങ്ങള്‍ മാത്രം മതി. ജീവിതവീക്ഷണം അടിക്കടി മാറ്റിക്കൊണ്ടിരിക്കും. ഒരാളോട് താല്‍പ്പര്യം നശിച്ചാല്‍ പാടേ വിസ്മരിച്ചുകളയും.. വൈവിധ്യത്തിനുവേണ്ടിയുള്ള ദാഹം അടങ്ങാത്തതാണ്. ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണസംതൃപ്തി ലഭിക്കുകയില്ല. സ്വന്തം ജോലിയെ വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുന്നതാണ്. അതിന് കാര്യം, അപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. പുരോഗമനപ്രസ്ഥാനങ്ങളുടെ തലപ്പത്ത് ഇവരെക്കാണാന്‍ കഴിയും. ഒരേസമയം രണ്ട് ജോലിയില്‍ വ്യാപൃതരാകും. സൂക്ഷ്മബുദ്ധിയും കല്‍പ്പനാവൈഭവവും ഉന്മേഷവും ഉള്ളവര്‍. ലക്ഷ്യബോധവും വീറും വാശിയും ഇവര്‍ക്കാവശ്യമാണ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള തൊഴിലില്‍ ഏര്‍പ്പെടും. പക്ഷേ എത്രത്തോളം വിജയിച്ചാലും എത്ര പണം കിട്ടിയാലും ഇവര്‍ക്ക് മതിയാവുകയില്ല. മനസ്സിനെ തളര്‍ച്ചയും നിരുന്മേഷവും പിടികൂടാതെ ശ്രദ്ധിക്കുക. ശ്വാസകോശരോഗങ്ങള്‍, ചര്‍മ്മരോഗം, സംഭാഷണ വിഷമതകള്‍ ഇവ ശ്രദ്ധിക്കുക.
ഇനി ജൂണ്‍ മാസത്തില്‍ ജനിച്ച തീയതിക്കാരുടെ സ്വഭാവവിശേഷങ്ങള്‍ അറിയാം.
1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍
മേല്‍പ്പറഞ്ഞ പൊതുഫലങ്ങള്‍ നിങ്ങള്‍ക്കും ബാധകമാണ്. അതീവഹൃദയാലുവും സഹാനുഭൂതിയും ഉള്ളവര്‍. മനസ്സിലുള്ള ഈ സ്വഭാവം അപകടമാകാതെ നോക്കണം. ആദര്‍ശപ്രേമവും ക്ഷിപ്രവികാരത്വവും ഭാവനാശക്തിയും ധാരാളമുണ്ട്. ഊര്‍ജ്ജസ്വലമായ മനസ്സുണ്ട്. ജോലിയില്‍ മറ്റൊരാളുടെ കൈകടത്തല്‍ ഇഷ്ടപ്പെടുകയില്ല. ദ്വന്ദപ്രകൃതം നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് നിങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയില്ല. സാമ്പത്തികമായി തികച്ചും അനുകൂലമാണ്. സ്വന്തം ബുദ്ധി ഉപയോഗിച്ചാണ് വരുമാനം. ഭാഗ്യപരീക്ഷണങ്ങളില്‍ നേട്ടമുണ്ടാകും. മാനസികപ്രശ്നങ്ങള്‍, ദഹനക്കേടുകള്‍ ഇവ ശ്രദ്ധിക്കും.
ഇഷ്ടതീയതികള്‍ 1, 4, 5, 10, 13, 14, 19, 22, 28. ഭാഗ്യനിറങ്ങള്‍- സ്വര്‍ണ്ണവര്‍ണ്ണം, മഞ്ഞ, ഓറഞ്ച്, ചാരനിറം. ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, ഇന്ദ്രനീലം. ജൂണ്‍ 28 ന് ജനിച്ചവര്‍ക്ക് ചന്ദ്രകാന്തം, പവിഴം. പ്രധാന സംഭവവയസ്സുകള്‍-1, 4, 5, 10, 13, 14, 19, 22, 23, 28, 31, 32, 37, 40, 41, 46, 50, 55, 58, 59, 64, 68, 73. സൗഹൃദം- ഏത് മാസത്തിലും ജനിച്ച 1, 4, 5, 10, 13, 14, 19, 22, 23, 28, 31 തീയതിക്കാരുമായി. ജൂണ്‍ 28 ന് ജനിച്ചവര്‍ 2, 7, 11, 16, 20, 25, 29 തീയതിക്കാരുമായും കൂട്ടുകൂടും.
2, 11, 20, 28 തീയതികളില്‍ ജനിച്ചവര്‍
സൗമ്യശീലമുള്ളവരും ഭാവനാവിലാസമുള്ളവരും വലിയ കാഴ്ചപ്പാടുകളുമുള്ളവര്‍. പുതിയ ചിന്താധാരകളുള്ളവര്‍. നവീനാശയങ്ങള്‍ ഉള്ളവര്‍. വാക്ക്, കലാപം, യുദ്ധം ഇവയെ വെറുക്കുന്നവര്‍. കഴിവതും ചര്‍ച്ചയിലൂടെ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കും. നയതന്ത്രം, കല, സാങ്കേതികവിദ്യ ഇതിലേതെങ്കിലും തൊഴിലായി സ്വീകരിക്കാം. പുസ്തകങ്ങളെ, സാഹിത്യത്തെ സ്നേഹിക്കുന്നവര്‍. യാത്രകള്‍ ഇഷ്ടം. പലതവണ താമസം മാറും. ബുദ്ധിസാമര്‍ത്ഥ്യമുള്ള, സംവേദനീയ മനസ്സിനുടമ. പരമ്പരാഗത തൊഴില്‍ ഇഷ്ടപ്പെടുകയില്ല. ധനസമ്പാദനം ഇവര്‍ക്ക് പ്രധാന ലക്ഷ്യമല്ല. ശരീരത്തിന് കരുത്തുകുറഞ്ഞവരെങ്കിലും ദീര്‍ഘായുസ്സുള്ളവര്‍.
ഇഷ്ടതീയതികള്‍- 2, 5, 7, 11, 14, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- പച്ച, ക്രീം, വെള്ള, ചാരനിറം. പ്രധാന സംഭവവയസ്സുകള്‍- 2, 4, 5, 11, 13, 20, 22, 23, 29, 31, 32, 40, 41, 47, 49, 50, 56, 58, 59, 65, 67, 68. സൗഹൃദം- 1, 2, 4, 5, 7, 10, 13, 19, 22, 28, 31 തീയതികളില്‍ ജനിച്ചവരുമായി.
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍
അടിസ്ഥാനസ്വഭാവത്തിനൊപ്പം ഏറ്റെടുത്ത ജോലി കൃത്യമായി നിര്‍വ്വഹിക്കുന്നവര്‍. ഉന്നതപദവിയിലിരുന്നാലും തൃപ്തിവരാത്തവര്‍. സംഘടനാപാടവമുള്ളവര്‍. ഏതെങ്കിലും അധികാരസ്ഥാനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്നവര്‍. വാണിജ്യസ്ഥാപനങ്ങളുടെ പ്രതിനിധിയായ ധാരാളം യാത്ര ചെയ്യാനിടയുള്ളവര്‍. പുതിയ ആശയങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നവര്‍. പുതിയ സുഹൃത്തുക്കളെ കണ്ടെത്തുകയും അവരുടെ മേല്‍ ആധിപത്യം ചെലുത്തുകയും ചെയ്യും. ബഹുമുഖ പ്രതിഭ. ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിച്ച് ശ്രോതാക്കളെ ആകര്‍ഷിക്കും. ധാരാളം പണം സമ്പാദിക്കും. സമ്പത്തും പദവിയും കൈവരും. തലവേദന, നാഡീരോഗം, നേത്രരോഗം, ശ്വാസകോശ രോഗങ്ങള്‍ സൂക്ഷിക്കുക.
ഇഷ്ടതീയതികള്‍- 3, 5, 12, 14, 23, 30. ജൂണ്‍ 30 ന് ജനിച്ചവര്‍ക്ക് 2, 7, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- വയലറ്റ്, ഇളം നിറങ്ങള്‍. ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, ചുവന്ന കല്ലുകള്‍. 30 ന് ജനിച്ചവര്‍ക്ക് മരതകം, പച്ചക്കല്ലുകള്‍. പ്രധാനസംഭവവയസ്സുകള്‍- 3, 5, 12, 14, 21, 23, 30, 32, 39, 41, 48, 50, 57, 59, 66, 68, 75, 77. സൗഹൃദം-3, 5, 12, 14, 21, 23, 30 തീയതികള്‍. 30 ന് ജനിച്ചവര്‍ക്ക് 2, 7, 11, 16, 20, 25, 29 തീയതികള്‍.
4, 13, 22 തീയതികളില്‍ ജനിച്ചവര്‍
ജീവിതത്തില്‍ പ്രത്യേക സവിശേഷതകളുള്ളവര്‍. പ്രത്യേക വ്യക്തികളെയും വസ്തുക്കളെയും മാത്രമേ ഇഷ്ടപ്പെടുകയുള്ളൂ. ആകസ്മിക സംഭവങ്ങളാണ് നിങ്ങളെ നിയന്ത്രിക്കുന്നത്. ഏത് പ്രവൃത്തിയിലും പുതുമ ദര്‍ശിക്കുന്നവര്‍. പലതും മുന്‍കൂട്ടി കാണാന്‍ കഴവുള്ളവര്‍. സാങ്കേതിക ശാസ്ത്രത്തിന്‍റെ നേട്ടങ്ങള്‍ കൂടുതല്‍ മനസ്സിലാകും. മതം, സമൂഹം, ഭരണകൂടം എന്നിവയെക്കുറിച്ച് വിചിത്രമായ അഭിപ്രായമുള്ളവര്‍. നിങ്ങളുടെ ചിന്താധാരയുമായി ചേര്‍ന്നുപോകുന്ന ഇണയെ കണ്ടെത്തുക. നിഗൂഢ വിഷയങ്ങള്‍, ആത്മീയ വിഷയങ്ങള്‍ ഇവയില്‍ താല്‍പ്പര്യം. സ്ഥിരവരുമാനമുള്ള തൊഴിലില്‍ ഏര്‍പ്പെടുക. നല്ല ആരോഗ്യമുള്ള ശരീരമല്ല നിങ്ങളുടേത്. എങ്കിലും ഔഷധങ്ങളോട് പെട്ടെന്ന് പ്രതികരിക്കും.
ഇഷ്ടതീയതികള്‍- 4, 13, 14, 15, 22, 23, 31. ഭാഗ്യനിറങ്ങള്‍-ചാരനിറം, ഇളം നിറങ്ങള്‍. ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, വെളുത്തകല്ലുകള്‍, പ്രധാന സംഭവവയസ്സുകള്‍- 4, 13, 14, 15, 22, 23, 31, 32, 40, 41, 49, 50, 59, 67, 68, 76, 77. സൗഹൃദം- 1, 4, 5, 10, 13, 14, 19, 22, 23, 28, 31 തീയതികളില്‍ ജനിച്ചവര്‍.
5, 14, 23 തീയതികളില്‍ ജനിച്ചവര്‍
ചിന്തയിലും പ്രവൃത്തിയിലും വേഗതയുള്ളവര്‍. മടുപ്പുള്ള ജോലിയില്‍പ്പോലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ആഗ്രഹമുള്ളവര്‍. ഊഹക്കച്ചവടത്തില്‍ താല്‍പ്പര്യമുള്ളവര്‍. സ്ഥിരമായൊരു താവളമില്ലാത്തവര്‍. പലതവണ താമസം മാറും. പെട്ടെന്ന് എങ്ങോട്ടും യാത്ര ചെയ്യുന്നവര്‍. വേഗതയെ ഇഷ്ടപ്പെടുന്നവര്‍. അത് അപകടത്തില്‍ കലാശിക്കാതെ നോക്കുക. എന്നാലും ഭാഗ്യം നിങ്ങളെ സഹായിക്കും. ജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ ഇഷ്ടപ്പെടുകയില്ല. ഒരുതരം ഇരട്ടമനസ്സിനുടമ. ഒരേസമയം രണ്ടുപേരെ പ്രണയിക്കും. ഒരുപക്ഷേ രണ്ട് ഭാര്യമാരും രണ്ട് വീടുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. ബുദ്ധിയും സമ്പാദ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്നത് നിങ്ങളുടെ ചര്യകളാണ്.
ഇഷ്ടതീയതികള്‍- 5, 14, 23. ഭാഗ്യനിറങ്ങള്‍ എല്ലാ ഇളം നിറങ്ങളും. ഭാഗ്യരത്നങ്ങള്‍- വെളുത്ത രത്നങ്ങള്‍. പ്രധാന സംഭവവയസ്സുകള്‍-5, 14, 23, 32, 41, 50, 59, 68, 77. സൗഹൃദം ഏത് മാസത്തിലെയും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍.
6, 15, 24 തീയതികളില്‍ ജനിച്ചവര്‍
അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ഒന്നിലധികം വരുമാനമാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. സംഗീതം, കല, സാഹിത്യം എന്നീ മേഖലകളില്‍ വിജയം വരിക്കാം. സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ ഉണ്ടാകും. എങ്കിലും അതിരില്ലാത്ത ആത്മവിശ്വാസം വിഷാദത്തിലേയ്ക്ക് നയിക്കാന്‍ ഇടവരുത്തരുത്. എതിര്‍ലിംഗത്തില്‍പ്പെട്ടവരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ കഴിയും. അധികം പ്രേമബന്ധങ്ങള്‍ ജീവിതത്തിലുണ്ടാവും. സംഭവബഹുലമായ ജീവിതം. നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടില്ല. കലശലായി സ്വാതന്ത്ര്യമോഹം നിങ്ങള്‍ക്കുണ്ട്. സാമ്പത്തികമായി ഭാഗ്യജാതകമാണ്. ധനസ്ഥിതി മെച്ചപ്പെടും. മാനസിക പിരിമുറുക്കം, ശ്വാസകോശരോഗങ്ങള്‍, ആസ്ത്മ, ജലദോഷം എന്നീ അസുഖങ്ങള്‍ പ്രതീക്ഷിക്കുക.
ഇഷ്ടതീയതികള്‍- 5, 6, 14, 15, 23, 24. ഭാഗ്യനിറങ്ങള്‍- പച്ച, നീല. ഭാഗ്യരത്നങ്ങള്‍- പവിഴം, മരതകം, വൈഡൂര്യം, നീലക്കല്ലുകള്‍. പ്രധാന സംഭവവയസ്സുകള്‍- 5, 6, 14, 15, 23, 24, 32, 33, 41, 42, 50, 51, 59, 60, 68, 78. സൗഹൃദം- ഏത് മാസത്തിലെയും 5, 6, 14, 15, 23, 24 തീയതികളില്‍ ജനിച്ചവര്‍.
7, 16, 25 തീയതികളില്‍ ജനിച്ചവര്‍
പുറമെ തന്നിഷ്ടക്കാരനാണെന്ന് തോന്നിക്കും. പക്ഷേ മറ്റുള്ളവരുടെ ആശയങ്ങള്‍ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള മനസ്സ് നിങ്ങള്‍ക്കുണ്ട്. ആദര്‍ശധീരത, പരിഷ്കൃതങ്ങളോട് ഇഷ്ടം, കാവ്യാത്മകത, ഭാവി മുന്‍കൂട്ടി കാണാനുള്ള കഴിവ് എന്നിവ വ്യത്യസ്ത ഗുണങ്ങളാണ്. ആത്മീയ വിഷയങ്ങളോട് അമിതതാല്‍പ്പര്യമുണ്ടാകും. അതില്‍ ഔന്നത്യത്തിലെത്തിപ്പെടാം. കടല്‍ കടന്നു യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടും. താമസിക്കാന്‍ ഇഷ്ടപ്പെടുന്നത് ജലാശയങ്ങളുടെ കരയിലാണ്. വെള്ളത്തില്‍ വീണ് അപകടരമുണ്ടാകാതെ നോക്കണം. അടുത്ത ബന്ധുക്കള്‍ കുടുംബത്തില്‍ പ്രശ്നമുണ്ടാക്കും. അത് വിവാഹബന്ധത്തില്‍ സമാധാനം കെടുത്താതെ ശ്രദ്ധിക്കണം. സാമ്പത്തിക വഞ്ചനയെ കരുതിയിരിക്കണം. പ്രകൃതി സ്നേഹിയാണ്. സൗന്ദര്യവസ്തുക്കളോട് ഇഷ്ടമുണ്ട്. സാമ്പത്തിക രംഗത്ത് വിചിത്രമായ അനുഭവങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സുസ്ഥിരമായ സാമ്പത്തിക സ്ഥിതി പറയുക വയ്യ. മാനസിക പ്രശ്നങ്ങള്‍ ശരീരത്തെ ബാധിക്കാതെ നോക്കുക.
ഇഷ്ടതീയതികള്‍- 2, 5, 7, 11, 14, 16, 20, 23, 25, 29. ഭാഗ്യനിറങ്ങള്‍ പച്ച, ക്രീം, വെള്ള, ചാരനിറം, മറ്റ് ഇളം നിറങ്ങള്‍. ഭാഗ്യരത്നങ്ങള്‍- പവിഴം, ചന്ദ്രകാന്തം, പ്രധാന സംഭവവയസ്സുകള്‍- 2, 7, 11, 16, 20, 25, 29, 34, 38, 43, 47, 52, 56, 61, 65, 70. സൗഹൃദം ഏത് മാസത്തിലെയും 2, 7, 11, 16, 20, 25, 29 തീയതികളില്‍ ജനിച്ചവര്‍.
8, 17, 26 തീയതികളില്‍ ജനിച്ചവര്‍
നിയന്ത്രണങ്ങള്‍ക്ക് അതീതമായി വിധികല്‍പ്പിതമെന്നുപറയാവുന്ന സ്വഭാവവിശേഷങ്ങള്‍ നിങ്ങള്‍ക്കുണ്ട്. നിര്‍ഭാഗ്യകരമായ നിയമനടപടികളില്‍ പെടാതെ നോക്കുക. ഇവിടെ വേണ്ടത് അതീവജാഗ്രതയാണ്. അപവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇരയാവാതെ നോക്കുക. ഇവിടെ ശത്രുക്കളെയല്ല, മിത്രങ്ങളെ കൂടുതല്‍ കരുതിയിരിക്കണം. പ്രതിസന്ധികള്‍ വരുമ്പോള്‍ സുഹൃത്തുക്കള്‍ പോലും അകന്നുമാറും. സമ്മര്‍ദ്ദസാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ നിന്ന് മോചനം നേടിയാല്‍ ജീവിതം വിജയകരമാക്കാം. ശാസ്ത്രം, ഗണിതം, സാഹിത്യം, തത്വശാസ്ത്രം ഇവയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും. പരസ്സഹായമില്ലാതെ പ്രവര്‍ത്തിക്കാന്‍ ശീലിക്കുക. ഏത് വിഷയവും പഠിക്കാന്‍ ജന്മസിദ്ധമായ കഴിവുണ്ട്. പണമിടപാടുകളില്‍ ജാഗ്രത പാലിക്കും. കഷ്ടപ്പെട്ട് സാമ്പത്തികനില കൈവരിക്കും. നാഡീരോഗങ്ങള്‍, കുടല്‍ രോഗങ്ങള്‍ സൂക്ഷിക്കുക. നേത്രരോഗവും ശ്രദ്ധിക്കണം.
ഇഷ്ടതീയതികള്‍ 4, 8, 13, 17, 22, 26, 31. ജൂണ്‍ 26 ന് ജനിച്ചവര്‍ക്ക് ഈ തീയതികള്‍ അത്ര ശോഭനമല്ല. ഭാഗ്യനിറങ്ങളായി എല്ലാ ഇളം നിറങ്ങളും ഉപയോഗിക്കുക. ഭാഗ്യരത്നങ്ങള്‍- കറുത്ത മുത്ത്, ഇന്ദ്രനീലം. പ്രധാന സംഭവവയസ്സുകള്‍- 4, 8, 13, 17, 22, 26, 31, 35, 49, 44, 49, 53, 62, 67, 71, 76, 80. സൗഹൃദം- 4, 8, 13, 17, 22, 26, 31 തീയതികളില്‍ ജനിച്ചവര്‍. ജൂണ്‍ 26 ന് ജനിച്ചവര്‍ 2, 7, 11, 16, 20, 25, 29 എന്നീ തീയതിക്കാരുമായി കൂട്ടുകൂടാം.
9, 18, 27 തീയതികളില്‍ ജനിച്ചവര്‍
സൂക്ഷ്മബുദ്ധിയും വിവേചനശക്തിയും ഉള്ളവര്‍. ചെറുത്തുനില്‍ക്കാനുള്ള മനസ്സും വാദപ്രതിവാദങ്ങളിലേര്‍പ്പെടാനുള്ള സന്നദ്ധതയും നിങ്ങള്‍ക്കുണ്ട്. മുഖം നോക്കാതെ തുറന്നടിച്ച് അഭിപ്രായം പറയുന്നവര്‍. രസതന്ത്രത്തിലും ഗണിതശാസ്ത്രത്തിലും അഭിരുചിയുള്ളവര്‍. ഊര്‍ജ്ജസ്വലവും ഉന്മേഷഭരിതവുമായ വ്യക്തിത്വം പ്രകടിപ്പിക്കുന്നവര്‍. എഴുത്തിലെയും പ്രസംഗത്തിലെയും പരിഹാസച്ചുവ ശത്രുക്കളെ സൃഷ്ടിക്കും. അടുത്ത ബന്ധുക്കളുമായി അഭിപ്രായ ഭിന്നതയുണ്ടാകാന്‍ അകന്നുകഴിയും. പതിവ് ജോലികള്‍ ഇഷ്ടപ്പെടില്ല. സാമ്പത്തിക ഉയര്‍ച്ച താഴ്ചകള്‍ കാര്യമാക്കില്ല. പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടും. എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി അനേകം ബന്ധങ്ങളുണ്ടാകും. അത് പ്രശ്നമാകും. നിയമപ്രശ്നങ്ങളില്‍ കുരുങ്ങും. ബുദ്ധിമോശവും മുന്‍കോപവും അതിന് കാരണമാകും. രോഗങ്ങളെക്കാള്‍ നിങ്ങള്‍ പേടിക്കേണ്ടത് അപകടങ്ങളെയാണ്.
ഇഷ്ടതീയതികള്‍- 5, 9, 14, 18, 23, 27. ജൂണ്‍ 27 ന് ജനിച്ചവര്‍ക്ക് ഇഷ്ടതീയതികള്‍- 2, 7, 11, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്, ഇളം നിറങ്ങള്‍. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം. 27 ന് ജനിച്ചവര്‍ക്ക് മുത്ത്, ചന്ദ്രകാന്തം. പ്രധാന സംഭവവയസ്സുകള്‍- 5, 9, 14, 18, 23, 27, 32, 36, 41, 45, 50, 54, 59, 63, 68, 72. സൗഹൃദം- ഏത് മാസത്തിലെയും 5, 9,1 4, 18, 23, 27 തീയതികളില്‍ ജനിച്ചവര്‍. 27 ന് ജനിച്ചവര്‍ 2, 7, 11, 16, 20, 25, 29 തീയതിക്കാരുമായി കൂട്ടുചേരുക.
ജൂണ്‍ മാസത്തില്‍ ജനിച്ച ഇന്ത്യയിലെ സവിശേഷ വ്യക്തിത്വങ്ങള്‍.
ഇ.എം.എസ്, രാഹുല്‍ഗാന്ധി, യോഗി ആദിത്യനാഥ്, പി.വി. നരസിംഹറാവു, ദ്രൗപദി മുര്‍മു, മണിരത്നം, കിരണ്‍ ബേദി, വിജയ്, സുരേഷ് ഗോപി, എസ്.പി. ബാലസുബ്രഹ്മണ്യം, കാജല്‍ അഗര്‍വാള്‍
അടുത്തലക്കം: പനിനീര്‍പ്പൂവിന്‍റെ ചാരുതയുള്ള ജൂലൈ മാസക്കാര്‍