നക്ഷത്രാധിപന്മാരും ജന്മനക്ഷത്രക്കല്ലുകളും ഓരോ നക്ഷത്രത്തില്‍ ചെയ്യേണ്ട കാര്യങ്ങളും
ഓരോ നക്ഷത്രഗണത്തില്‍ ജനിക്കുന്നവര്‍ ധരിക്കേണ്ട രത്നങ്ങളെക്കുറിച്ചും കൂടാതെ ഇരുപത്തേഴുനക്ഷത്രങ്ങളില്‍ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. ഓരോ പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴും അവ ഏതേത് നക്ഷത്രങ്ങളില്‍ ചെയ്യുന്നതാണ് നല്ലതെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുന്നു.
അനന്തകോടി നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് ഈ പ്രപഞ്ചം. അതില്‍ ഒരു മാലയിലെ കണ്ണികള്‍പോലെ മനുഷ്യനെ സ്വാധീനിക്കാനും സ്വഭാവം നിര്‍ണ്ണയിക്കാനും കഴിവുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുണ്ട്. അവയെ വിദൂരതയില്‍നിന്നു നോക്കിയാല്‍ ഓരോ സ്വരൂപങ്ങളായി കാണാന്‍ കഴിയും. അശ്വതി അശ്വമുഖംപോലെയും രോഹിണി ശകടംപോലെയും മറ്റും. ഇതുപോലെ ഓരോ നക്ഷത്രത്തിനും സ്വരൂപമുണ്ട്. അവ നക്ഷത്രങ്ങളുടെ ചെറുകൂട്ടമായിരിക്കുന്നതുകൊണ്ടാണ് അങ്ങനെ ദൃശ്യമാകുന്നത്. ഈ നക്ഷത്രഗണങ്ങളെ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അധിപഗ്രഹങ്ങളുണ്ട്. അവയെക്കുറിച്ചും ഓരോ നക്ഷത്രഗണത്തില്‍ ജനിക്കുന്നവര്‍ ധരിക്കേണ്ട രത്നങ്ങളെക്കുറിച്ചും കൂടാതെ ഇരുപത്തേഴുനക്ഷത്രങ്ങളില്‍ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. ഓരോ പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴും അവ ഏതേത് നക്ഷത്രങ്ങളില്‍ ചെയ്യുന്നതാണ് നല്ലതെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുന്നു.
കുട്ടികള്‍ ജനിക്കുന്ന വേളയില്‍ ചിലര്‍ ചോദിക്കുന്ന പതിവുചോദ്യമുണ്ട്. തന്‍റെ കുഞ്ഞിന്‍റെ നക്ഷത്രം നല്ലതാണോയെന്ന്. ഒട്ടും ആശങ്കപ്പെടാതെ നെഞ്ചില്‍ കൈവച്ച് നമുക്ക് പറയുകയും വിശ്വസിക്കുകയും ചെയ്യാം. എല്ലാ നക്ഷത്രങ്ങളും നല്ലതെന്ന്. ഓരോ നക്ഷത്രത്തിന്‍റെയും പ്രവൃത്തിമണ്ഡലത്തിലൂടെ മനസ്സുകൊണ്ട് സഞ്ചരിക്കുമ്പോള്‍ ആ സത്യം നമുക്ക് അറിയാന്‍ കഴിയും.
അശ്വതി: നക്ഷത്രാധിപന്‍-കേതു, നക്ഷത്രരത്നം- വൈഡൂര്യം
അശ്വതിയില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- ചികിത്സ, ഔഷധസേവ, യാത്ര, ആഭരണംവാങ്ങല്‍, വിദ്യാരംഭം, ശില്‍പ്പകലകള്‍ പഠിപ്പിക്കാനും പഠിക്കാനും, ലാഭകരമായ യാത്ര.
ഭരണി: നക്ഷത്രാധിപന്‍-ശുക്രന്‍, നക്ഷത്രരത്നം-വജ്രം
ഭരണിയില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- ഭഗവതിക്ഷേത്രദര്‍ശനം, ശത്രുസംഹാര കാര്യങ്ങള്‍, വിഷപ്രയോഗം സംബന്ധിച്ച കാര്യങ്ങള്‍, കിണര്‍ കുഴിക്കല്‍, സാഹസകൃത്യങ്ങള്‍, കൃഷികാര്യങ്ങള്‍, ഭദ്രകാളിസംബന്ധമായ പൂജകള്‍.
കാര്‍ത്തിക:നക്ഷത്രാധിപന്‍-സൂര്യന്‍, നക്ഷത്രരത്നം-മാണിക്യം
കാര്‍ത്തികയില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- ശത്രുസംഹാരം, വിവാദകാര്യാരംഭം, മന്ത്രവാദം, മറ്റ് പരിഹാരക്രിയകള്‍, ഭൂമിസംബന്ധമായ കാര്യങ്ങള്‍, ഭൂമിപ്രവേശനം.
രോഹിണി: നക്ഷത്രാധിപന്‍-ചന്ദ്രന്‍, നക്ഷത്രരത്നം-മുത്ത്
രോഹിണിയില്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍- വിവാഹം, ഗൃഹാരംഭം, ധനനിക്ഷേപം, കുട്ടികള്‍ക്ക് ചോറൂണ്, പുതിയ വാഹനം വാങ്ങാനും കയറാനും, ദേവപൂജാദികാര്യങ്ങള്‍, മറ്റ് സര്‍വ്വമംഗളകര്‍മ്മങ്ങളും.
മകയിരം: നക്ഷത്രാധിപന്‍-ചൊവ്വ, നക്ഷത്രരത്നം-ചുവന്ന പവിഴം
മകയിരം നക്ഷത്രത്തില്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍- ചോറൂണ്, വിവാഹസംബന്ധമായ യാത്രകള്‍, ഗൃഹാരംഭം, ഗൃഹപ്രവേശം, ദേവതാപ്രതിഷ്ഠ, ദേവസ്ഥാനനിര്‍മ്മാണം, പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പുതിയ പ്രവൃത്തികള്‍ ആരംഭിക്കല്‍, ഉപനയനം എന്നിവ.
തിരുവാതിര: നക്ഷത്രാധിപന്‍-രാഹു, നക്ഷത്രരത്നം-ഗോമേദകം
തിരുവാതിരയില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- കാതുകുത്തല്‍, വിദ്യാരംഭം, ഉച്ചാടനം, മാരണം, ബലി തുടങ്ങിയ മാന്ത്രികകര്‍മ്മങ്ങള്‍, യുദ്ധം, ശത്രുസംഹാരകൃത്യങ്ങള്‍, വിഷമരുന്നുകള്‍ സംബന്ധമായ ജോലി.
പുണര്‍തം: നക്ഷത്രാധിപന്‍-വ്യാഴം, നക്ഷത്രരത്നം-മഞ്ഞപുഷ്യരാഗം
പുണര്‍തം നക്ഷത്രത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍- യാത്ര, ഗൃഹാരംഭം, ഗൃഹപ്രവേശം, ശാന്തികര്‍മ്മങ്ങള്‍, പുണ്യകര്‍മ്മങ്ങള്‍, വ്രതാരംഭം, വാഹനകാര്യങ്ങള്‍, കൃഷി-മൃഗപരിപാലനകാര്യങ്ങള്‍, വിദ്യാരംഭം, ദേവപ്രതിഷ്ഠ.
പൂയം: നക്ഷത്രാധിപന്‍-ശനി, നക്ഷത്രരത്നം-ഇന്ദ്രനീലം
പൂയം നക്ഷത്രത്തില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- ചോറുണ്, ഗൃഹാരംഭം, ഗൃഹപ്രവേശം, സാത്വികപൂജാകര്‍മ്മങ്ങള്‍, പ്രതിഷ്ഠ, കലശം, സര്‍വ്വമംഗള കര്‍മ്മങ്ങള്‍
ആയില്യം: നക്ഷത്രാധിപന്‍-ബുധന്‍, നക്ഷത്രരത്നം-മരതകം
ആയില്യത്തില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- സര്‍പ്പദോഷനിവാരണ പൂജകള്‍, സര്‍പ്പബലി, സര്‍പ്പസംബന്ധമായ കാര്യങ്ങള്‍, ഗൃഹപ്രവേശം, ശിലാസ്ഥാപനം, സാഹസകൃത്യങ്ങള്‍.
മകം: നക്ഷത്രാധിപന്‍-കേതു, നക്ഷത്രരത്നം-വൈഡൂര്യം
മകം നക്ഷത്രത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍- പിതൃകര്‍മ്മം, ദേവപ്രതിഷ്ഠ, വിവാഹം, വിവാഹനിശ്ചയം, വിവാഹകാര്യങ്ങള്‍, ഗൃഹപ്രവേശം, ശിലാസ്ഥാപനം, സാഹസകൃത്യങ്ങള്‍.
പൂരം: നക്ഷത്രാധിപന്‍-ശുക്രന്‍, നക്ഷത്രരത്നം-വജ്രം
പൂരം നക്ഷത്രത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍- ശില്‍പ്പകാര്യങ്ങള്‍, രതികാര്യങ്ങള്‍, ദാരുണകൃത്യങ്ങള്‍, ബന്ധനകര്‍മ്മങ്ങള്‍, കപടതൊഴിലുകള്‍, ഊഹക്കച്ചവടം, നിയമപരമല്ലാത്ത പ്രവൃത്തികള്‍.
ഉത്രം: നക്ഷത്രാധിപന്‍- സൂര്യന്‍, നക്ഷത്രരത്നം- മാണിക്യം
ഉത്രം നക്ഷത്രത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍-വിവാഹവും അനുബന്ധചടങ്ങുകളും, ദേവകാര്യങ്ങള്‍, വിദ്യാരംഭം, ഗൃഹപ്രവേശം, ശിലാന്യാസം, ദേവപ്രതിഷ്ഠ, പുതിയ വാഹനം വാങ്ങുക, പുതിയ ആഭരണങ്ങള്‍ ധരിക്കുക.
അത്തം: നക്ഷത്രാധിപന്‍- ചന്ദ്രന്‍, നക്ഷത്രരത്നം- മുത്ത്
അത്തത്തില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- മാതൃകാര്യങ്ങള്‍, വൈകാരിക വിഷയങ്ങള്‍, വിവാഹാദികാര്യങ്ങള്‍, ആഭരണങ്ങള്‍ വാങ്ങുക, ധരിക്കുക, പുതിയ സംരംഭങ്ങളുടെ ആരംഭം, പാനീയ വ്യവസായം, വ്യാപാരം എന്നിവ.
ചിത്തിര: നക്ഷത്രാധിപന്‍- ചൊവ്വ, നക്ഷത്രരത്നം- ചുവന്ന പവിഴം
ചിത്തിരയില്‍ ചെയ്യാവുന്ന കാര്യങ്ങള്‍- കൃഷികാര്യങ്ങള്‍, കാതുകുത്ത്, ചോറൂണ്, ഉപനയനം, ഗൃഹപ്രവേശം, ശിലാസ്ഥാപനം, പുതുവസ്ത്രധാരണം, ശില്‍പ്പവിദ്യാരംഭം, വിപണനം.
ചോതി: നക്ഷത്രാധിപന്‍- രാഹു, നക്ഷത്രരത്നം- ഗോമേദകം
ചോതി നക്ഷത്രത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍- ആയുധനിര്‍മ്മാണം, കൃഷികാര്യങ്ങള്‍, വിവാഹം, ഗൃഹാരംഭം, ഗൃഹപ്രവേശം, പുതിയ ഭക്ഷണരീതികള്‍ ആരംഭിക്കല്‍, പുതിയ തൊഴില്‍, ബിസിനസ്സ്.
വിശാഖം: നക്ഷത്രാധിപന്‍- വ്യാഴം, നക്ഷത്രരത്നം- മഞ്ഞപുഷ്യരാഗം
വിശാഖത്തില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- വസ്തുക്കള്‍ വാങ്ങുക, ആഭരണനിര്‍മ്മാണം, മരുന്നുസേവ, ശില്‍പ്പ വിദ്യാരംഭം.
അനിഴം: നക്ഷത്രാധിപന്‍- ശനി.,നക്ഷത്രരത്നം- ഇന്ദ്രനീലം
അനിഴത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍- പുതിയ വസ്ത്രധാരണം, വിവാഹം, കാര്യസാധ്യതായാത്ര, പുതിയ വാഹനം വാങ്ങല്‍, ഗൃഹാരംഭം, ശിലാസ്ഥാപനം.
തൃക്കേട്ട: നക്ഷത്രാധിപന്‍- ബുധന്‍, നക്ഷത്രരത്നം- മരതകം
തൃക്കേട്ട നക്ഷത്രത്തില്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍- ലോഹസംബന്ധമായ തൊഴിലുകള്‍, ശില്‍പ്പവിദ്യകള്‍, വേദവിദ്യാരംഭം, ശത്രുസംഹാരകൃത്യങ്ങള്‍, എണ്ണ വ്യാപാരം, എണ്ണതേച്ചുകുളി എന്നിവ.
മൂലം: നക്ഷത്രാധിപന്‍- കേതു, നക്ഷത്രരത്നം- വൈഡൂര്യം
മൂലം നക്ഷത്രത്തില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- ഉദ്യാനനിര്‍മ്മാണം, ഗൃഹാരംഭം, ശിലാന്യാസം, കിണര്‍-കുളം എന്നിവയുടെ നിര്‍മ്മാണം, സന്ധിസംഭാഷണചര്‍ച്ചകള്‍, കൃഷികാര്യങ്ങള്‍.
പൂരാടം: നക്ഷത്രാധിപന്‍- ശുക്രന്‍, നക്ഷത്രരത്നം- വജ്രം
പൂരാടത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍- വിഗ്രഹനിര്‍മ്മാണം, കൃഷികാര്യങ്ങള്‍, രതികാര്യങ്ങള്‍, കുളം- കിണര്‍ നിര്‍മ്മാണം, വാട്ടര്‍ടാപ്പ് സ്ഥാപിക്കല്‍, മരം മുറിക്കല്‍, കൃഷി ആരംഭിക്കല്‍.
ഉത്രാടം: നക്ഷത്രാധിപന്‍- സൂര്യന്‍, നക്ഷത്രരത്നം- മാണിക്യം
ഉത്രാടത്തില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- എല്ലാവിധ ശുഭകര്‍മ്മങ്ങള്‍, വിവാഹം, ചോറൂണ്, കാര്യസാധ്യതായാത്രകള്‍, ഗൃഹാരംഭം, ഗൃഹപ്രവേശം, കൃഷികാര്യങ്ങള്‍.
തിരുവോണം: നക്ഷത്രാധിപന്‍- ചന്ദ്രന്‍, നക്ഷത്രരത്നം- മാണിക്യം
ഉത്രാടത്തില്‍ ചെയ്യാവുന്ന കര്‍മ്മങ്ങള്‍- എല്ലാവിധ ശുഭകര്‍മ്മങ്ങള്‍, ചോറൂണ്, കാര്യസാധ്യതായാത്രകള്‍, ഗൃഹാരംഭം, ഗൃഹപ്രവേശനങ്ങള്‍, നൂതനകര്‍മ്മകാര്യങ്ങള്‍, ചോറൂണ്, പുതിയ വാഹന ഉപയോഗം, പുണ്യകര്‍മ്മങ്ങള്‍, വൈകാരിക കാര്യങ്ങള്‍, ജലസംബന്ധമായ വിഷയങ്ങള്‍.
അവിട്ടം: നക്ഷത്രാധിപന്‍- ചൊവ്വ,നക്ഷത്രരത്നം- ചുവന്ന പവിഴം
അവിട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍- ചോറൂണ്, ഉപനയനം, പൂജാകര്‍മ്മങ്ങള്‍, സാമ്പത്തിക സ്ഥാപനം ആരംഭിക്കല്‍, ഉദ്യാനനിര്‍മ്മാണം.
ചതയം: നക്ഷത്രാധിപന്‍- രാഹു, നക്ഷത്രരത്നം- ഗോമേദകം
ചതയത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍- ആഭരണസമ്പാദ്യം, ജലവാഹനനിര്‍മ്മാണം, പുതിയ വാഹനാരോഹണം, ഗൃഹാരംഭം, ഗൃഹപ്രവേശം എന്നിവ.
പൂരുരുട്ടാതി: നക്ഷത്രാധിപന്‍-വ്യാഴം, നക്ഷത്രരത്നം- മഞ്ഞപുഷ്യരാഗം
പൂരുരുട്ടാതിയില്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍- കച്ചവടാരംഭം, സാഹസകൃത്യങ്ങള്‍, യുദ്ധകാര്യങ്ങള്‍, കൃഷികാര്യങ്ങള്‍, ജലവാഹനനിര്‍മ്മാണം, ആട്, കുതിര, ആന എന്നിവയെ വാങ്ങാനും പരിപാലിക്കാനും
ഉത്തൃട്ടാതി: നക്ഷത്രാധിപന്‍- ശനി, നക്ഷത്രരത്നം- ഇന്ദ്രനീലം
ഉത്തൃട്ടാതിയില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍- വിവാഹം, ചോറൂണ്, ഗൃഹാരംഭം, ഗൃഹപ്രവേശം, പുതിയ തൊഴില്‍ സംരംഭങ്ങള്‍, ജോലിയില്‍ പ്രവേശിക്കല്‍.
രേവതി: നക്ഷത്രാധിപന്‍-ബുധന്‍, നക്ഷത്രരത്നം- മരതകം
രേവതിയില്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍- വിവാഹമംഗളകര്‍മ്മങ്ങള്‍, ഗൃഹാരംഭം, ഗൃഹപ്രവേശം, ജലസംബന്ധമായ വിഷയങ്ങള്‍, ചോറൂണ്, ദേവതാപ്രതിഷ്ഠ, നൂതനകര്‍മ്മങ്ങള്‍.
നക്ഷത്രസ്വരൂപങ്ങള്‍
അശ്വതി- അശ്വമുഖം പോലെ ആറ് നക്ഷത്രക്കൂട്ടം
ഭരണി- അടുപ്പുപോലെ മൂന്ന് നക്ഷത്രങ്ങള്‍
കാര്‍ത്തിക- കൈവട്ടക പോലെ ആറുനക്ഷത്രങ്ങള്‍
രോഹിണി- ശകടംപോലെ തോന്നിക്കുന്ന നക്ഷത്രസമൂഹം
മകയിരം- തേങ്ങാക്കണ്ണുപോലെ മൂന്ന് നക്ഷത്രങ്ങള്‍
തിരുവാതിര- തീക്കട്ടപോലെ ഏക നക്ഷത്രം
പുണര്‍തം- പാമരം പോലെ ആറ് നക്ഷത്രങ്ങള്‍
പൂയം- വാല്‍ക്കണ്ണാടി പോലെ എട്ട് നക്ഷത്രങ്ങള്‍
ആയില്യം- അമ്മിക്കല്ലുപോലെ ആറ് നക്ഷത്രങ്ങള്‍
മകം- നുകം പോലെ അഞ്ച് നക്ഷത്രങ്ങള്‍
പൂരം- തൊട്ടില്‍ക്കാലുപോലുള്ള നക്ഷത്രസമൂഹം
ഉത്രം- ജപമണിപോലെ രണ്ട് നക്ഷത്രങ്ങള്‍
അത്തം- കൈപ്പത്തിപോലെ തോന്നിക്കുന്ന നക്ഷത്രക്കൂട്ടം
ചിത്തിര- ചിരവപോലെ കാണപ്പെടുന്ന ആറ് നക്ഷത്രങ്ങള്‍
ചോതി- പൊന്‍കട്ടപോലെ കാണപ്പെടുന്ന ഏക നക്ഷത്രം.
വിശാഖം- വട്ടക്കിണറുപോലെ തോന്നിക്കുന്ന ഒന്‍പത് നക്ഷത്രക്കൂട്ടം.
അനിഴം- വില്ലുപോലെ കാണപ്പെടുന്ന ഒന്‍പത് നക്ഷത്രങ്ങള്‍
തൃക്കേട്ട- കുന്തം പോലെ ദൃശ്യമാകുന്ന മൂന്ന് നക്ഷത്രങ്ങള്‍
മൂലം- വാളുപോലെ തോന്നിക്കുന്ന പതിനൊന്ന് നക്ഷത്രസമൂഹം
പൂരാടം- മുറമോ, വിശറിയോപോലെ കാണപ്പെടുന്ന നക്ഷത്രങ്ങളടങ്ങിയ കൂട്ടം
ഉത്രാടം- ആനക്കൊമ്പുപോലെ നക്ഷത്രങ്ങളടങ്ങിയ കൂട്ടം.
തിരുവോണം-മുഴക്കോല്‍ പോലുള്ള നക്ഷത്രസമൂഹം
അവിട്ടം- ആട്ടിന്‍തലപോലെ കാണപ്പെടുന്ന ആറ് നക്ഷത്രങ്ങള്‍.
ചതയം- വൃത്താകാരത്തിലുള്ള നക്ഷത്രക്കൂട്ടം.
പൂരുരുട്ടാതി- കട്ടില്‍ കാലുപോലെ അകന്നുകിടക്കുന്ന നക്ഷത്രങ്ങള്‍.
ഉത്തൃട്ടാതി- ശിശുക്കള്‍പോലെ തോന്നിക്കുന്ന രണ്ട് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന കൂട്ടം.
രേവതി- മിഴാവുപോലുള്ള മുപ്പത്തിരണ്ട് നക്ഷത്രക്കൂട്ടം.
Photo Courtesy - Google
