ദ്വൈവാര ഫലങ്ങൾ: 16-2-2024 മുതൽ 29-2-2024 വരെ (1199 കുംഭം 3 മുതൽ 16 വരെ)
ഫെബ്രുവരി 15 ന് കുംഭഭരണി, ഷഷ്ഠിവ്രതം
ഫെബ്രുവരി 20 ന് ഏകാദശിവ്രതം
പുലർച്ചെ 3 മണി 37 മിനിട്ട് മുതൽ
പകൽ 4 മണി 21 അമിനിട്ടുവരെ ഹരിവാസരം
ഫെബ്രുവരി 21 പ്രദോഷവ്രതം
ഫെബ്രുവരി 20 ന് പുലഅർച്ചെ 6 മണി 3 മിനിട്ടിന്
ബുധൻ കുംഭം രാശിയിലേക്ക് പകരും
മേടക്കൂറ്:(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
ലഗ്നത്തിൽ വ്യാഴം, ആറിൽ കേതു, പത്തിൽ കുജൻ, ബുധൻ, ശുക്രൻ, പതിനൊന്നിൽ ആദിത്യൻ, ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.
മനസ്സിന്റെ അസ്വസ്ഥതകൾ കൂടുതലാകും. സ്ഥാനക്കയറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രാർത്ഥനകൾക്ക് ഫലം കാണും. പല പ്രാകാരേണ ധനാഗമങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ യന്ത്രസാമഗ്രികൾ വാങ്ങാം. കളത്രസുഖം ലഭിക്കും. കലാരംഗം മെച്ചപ്പെടും. പുതിയ യന്ത്രസാമഗ്രികൾ വാങ്ങാം. കളത്രസുഖം ലഭിക്കും. കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. പാപപ്രവൃത്തികൾ രഹസ്യമായി ചെയ്യേണ്ടതായി വരും. ജലബന്ധിയായ രോഗങ്ങൾ മൂലം ബുദ്ധിമുട്ടും. വിദ്യാർത്ഥികൾക്ക് നല്ല അവസരമാണ്. ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ മാർഗ്ഗങ്ങൾ തേടാം. യശസ്സ് വർദ്ധിക്കും. ഗർവ്വ് ഉണ്ടാകാതെ ശ്രദ്ധിക്കണം. എല്ലാ വിഷയങ്ങളിലും അറിവ് നേടാനാകും. സ്ത്രീകളുടെ താപം ഏൽക്കാനിടയുണ്ട്. വിവാഹേതര ബന്ധങ്ങൾ സൂക്ഷിക്കണം. തർക്കവിഷയങ്ങളിൽ വിജയം നേടാനാകും.
ദോഷനിവൃത്തിക്ക് ശാസ്താവിന് നീരാജനം കഴിക്കുകയും,
'നിദ്ധൃത നിഖിലദ്ധ്യാന്തേ! നിത്യമുക്തോപരാൽപരേ!
അഖണ്ഡബ്രഹ്മ വിദ്യായൈ ചിൽ സദാനന്ദരൂപിണി!
അനുസരുദ്ധ് മഹേ നിത്യം മയം ത്വാം ഹൃദയാംബുജേ.'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്:(കാർത്തിക 2, 3, 4 പാദങ്ങൾ,രോഹിണി, മകയിരം 1, 2 പാദങ്ങൾ)
അഞ്ചിൽ കേതു, ഒൻപതിൽ കുജൻ, ബുധൻ, ശുക്രൻ, പത്തിൽ ആദിത്യൻ, ശനി, പതിനൊന്നിൽ രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.
സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ഉറപ്പുള്ള ബന്ധുക്കളുണ്ടാകും. പലവിധ സുഖാനുഭവങ്ങൾക്കും ഇടയുണ്ട്. മനഃസ്വസ്ഥത കുറയും. കർണ്ണരോഗം, ഉദരരോഗം, തലയ്ക്കുണ്ടാകുന്ന അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. ചില രംഗങ്ങളിൽ വിജയം പ്രതീക്ഷിക്കാം. ധനനഷ്ടങ്ങൾക്കിടയുണ്ട്. ധർമ്മകാര്യങ്ങളിൽ മുടക്കമില്ലാതെ ഏർപ്പെടാൻ സാധിക്കും. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽസ്ഥലത്ത് അധികാരികളുടെ ഇടപെടൽ ഉണ്ടാകും. ചില റിക്കാർഡുകൾ നഷ്ടപ്പെടാനിടയുണ്ട്. സഹപ്രവർത്തകരുമായി കലഹിക്കേണ്ടതായി വരും. കമ്പനികൾ മാറി ജോലി ചെയ്യാനവസരം ലഭിക്കും. പുതിയ വീടുവയ്ക്കാൻ യോഗമുണ്ട്. ഭൂമി കച്ചവടം മെച്ചമാകും.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ വനദുർഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിച്ച്,
'കാമചാരിം ശുഭാംകാന്താം കാലചന്ദ്രസ്വരൂപിണീം
കാമദാം കരുണോദാരാം കാളികാം പൂജയാമിഹം'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
നാലിൽ കേതു, അഷ്ടമത്തിൽ കുജൻ, ബുധൻ, ശുക്രൻ, ഒൻപതിൽ ആദിത്യൻ, ശനി, പത്തിൽ രാഹു, പതിനൊന്നിൽ വ്യാഴം ഇതാണ് ഗ്രഹനില.
വീട്ടിലും മനസ്സിനും സ്വസ്ഥത കുറയും. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകും. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. വ്രണങ്ങൾ, ഒടിവ്, ചതവ്, മുറിവ്, ത്വക്ക് ബന്ധിയായുള്ള അസുഖങ്ങൾ ഇവയുണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിശേഷപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. പൊതുപ്രവർത്തനങ്ങളിൽ തടസ്സം വരാം. അച്ഛന്റെ രോഗാരിഷ്ടതകളിൽ വിഷമിക്കും. തൊഴിൽരംഗം മെച്ചപ്പെടും. അതിൽനിന്നുള്ള വരുമാനം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാം. നാൽക്കാലികളുടെ രോഗാരിഷ്ടതകളും ശ്രദ്ധിക്കണം. സഹായികളുമായി കലഹങ്ങളുണ്ടാകാനിടയുണ്ട്.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ ഐക്യമന്ത്ര പുഷ്പാഞ്ജലി കഴിച്ച്
'സത്യാവാചാ സ്സത്യമനഃ ശ്രേയസാം പതിരവ്യയഃ
സ്സോമജസുഖദഃശ്രീമാൻ സോമവംശ പ്രദീപകഃ'
ഈ ബുധസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കർക്കിടകക്കൂറ്:(പുണർതം 4-ാം പാദം, പൂയം, ആയില്യം)
മൂന്നിൽ കേതു, ഏഴിൽ കുജൻ, ബുധൻ, ശുക്രൻ, അഷ്ടമത്തിൽ ആദിത്യൻ, ശനി, ഒൻപതിൽ രാഹു, പത്തിൽ വ്യാഴം ഇതാണ് ഗ്രഹനില.
സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ഗവൺമെന്റ് ആഫീസുകളിൽ നിന്ന് ബുദ്ധിമുട്ടുകളുണ്ടാകും. ഭാര്യാഭർത്തൃകലഹങ്ങൾക്കിടയുണ്ട്. കാര്യതടസ്സങ്ങൾ മാറി കിട്ടും. മക്കൾക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും. ധനപുഷ്ടിയുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ തെറ്റുകൾ വരും. സ്ത്രീകൾ നിമിത്തം അപവാദങ്ങൾക്കിടയുണ്ട്. ബന്ധുജനങ്ങളുമായി അകന്ന് കഴിയേണ്ടതായി വരും. ശത്രുക്കൾ ശക്തി പ്രാപിക്കും. നേതൃഗുണം ലഭിക്കും. പ്രശസ്തി ലഭിക്കും. ശൂരത പ്രകടമാക്കും. ദുർജ്ജനങ്ങളുമായിട്ടുള്ള അടുപ്പം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. വിവാഹാലോചനകൾ ഫലവത്താകും. തൊഴിൽ രംഗം മെച്ചപ്പെടും. കലാകാരന്മാർക്ക് പ്രത്യേകിച്ച് ഗായകർക്ക് നല്ല അവസരങ്ങൾ ലഭിക്കും. മരണതുല്യമായ ചില അവസ്ഥകൾ ഉണ്ടാകും. സന്ധിവേദന കൂടുതലാകും.
ദോഷനിവൃത്തിക്ക് ശിവങ്കൽ മൃത്യുഞ്ജയ മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'ഋഗ്യജൂസാമഥർവ്വാണ ശ്വതുസ്സാമന്ത ലോകിനി
ബ്രഹ്മസ്വരൂപിണീ ബ്രാഹ്മീ ദുർഗ്ഗാദേവി നമോസ്തുതേ.'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടിൽ കേതു, ആറിൽ കുജൻ, ബുധൻ, ശുക്രൻ, ഏഴിൽ ആദിത്യൻ, ശനി, അഷ്ടമത്തിൽ രാഹു, ഒൻപതിൽ വ്യാഴം ഇതാണ് ഗ്രഹനില.
വിവാഹമോചനക്കേസുകൾ രമ്യതയിലെത്താൻ സാധിക്കും. സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടാകും. അർഹതപ്പെട്ട ധനം കിട്ടാതെ വരും. വിശേഷപ്പെട്ട കാര്യങ്ങളിൽ പ്രത്യേകം താൽപ്പര്യമെടുക്കും. ക്ലേശങ്ങളും പരാജയങ്ങളും ഉണ്ടാകാനിടയുണ്ട്. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. ഭാവികാര്യങ്ങൾ ചിട്ടപ്പെടുത്താനായി ശ്രമം തുടങ്ങും. ദീനത പ്രകടമാക്കും. കലഹഭയം എപ്പോഴും ഉണ്ടാകും. കാര്യസാദ്ധ്യങ്ങൾ പ്രതീക്ഷിക്കാം. മക്കൾക്ക് നല്ല അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചമല്ല. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. ആർത്തവബന്ധിയായും, മൂത്രാശയബന്ധിയായും അർശ്ശോരോഗവും ഉണ്ടാകും. കമിതാക്കളുടെ ആഗ്രഹം സഫലമാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകും. വിഷഭീതിയുണ്ടാകും.
ദോഷനിവൃത്തിക്ക് വിദ്യാർത്ഥികൾ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരാജ്ഞി മന്ത്രപുഷ്പാഞ്ജലിയം, മറ്റുള്ളവർ ശ്രീസൂക്തപുഷ്പാഞ്ജലിയും കഴിച്ച്
'ഹേ വിശ്വനാഥ
ശിവശങ്കര ദേവദേവ
ഗംഗാധര പ്രഥമനായക നന്ദികേശ
ബാണേ ശ്വന്ധ കരിപോഹരലോകനാഥ
സംസഭൃഗഹനാജ്ജഗദീശരക്ഷഃ'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
ലഗ്നത്തിൽ കേതു, അഞ്ചിൽ കുജൻ, ബുധൻ, ശുക്രൻ, ആറിൽ ആദിത്യൻ, ശനി, ഏഴിൽ രാഹു, അഷ്ടമത്തിൽ വ്യാഴം ഇതാണ് ഗ്രഹനില.
ദന്തരോഗം- വായ്ക്കകത്തുണ്ടാകുന്ന വേദനകളും മറ്റും ശ്രദ്ധിക്കണം. ന്യായമല്ലാത്ത കാര്യങ്ങൾക്ക് ധനവ്യയം ചെയ്യേണ്ടതായി വരും. കലഹവാസന കൂടുതലാകും. ഭാഗ്യാനുഭവങ്ങളും ദുഃഖാനുഭവങ്ങളും ഇടകലർന്ന് വരാം. മക്കളുടെ സ്ഥിതിയിൽ ആശങ്കയുണ്ടാകും. കാര്യസാധ്യങ്ങളുണ്ടാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സുഖമായ ഭക്ഷണപാനീയങ്ങൾ ലഭിക്കം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. പഴകിയ രോഗങ്ങൾക്ക് ശാന്തി ലഭിക്കും. തൊഴിൽരംഗം അത്ര മെച്ചമല്ല. മനസ്സിൽ പലവിചാരങ്ങളും വന്നുകൊണ്ടിരിക്കും. മനസ്സ് ചഞ്ചലമായിരിക്കും. ശരീരത്തിന് ബലക്കുറവ് തോന്നും. ഞരമ്പ് ബന്ധിയായും വാതബന്ധിയായും അസുഖങ്ങൾ ഉണ്ടാകും. ഭൂമി കച്ചവടങ്ങൾ ഭംഗിയായി നടക്കും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്.
ദോഷനിവൃത്തിക്ക് വിഷ്ണുക്ഷേത്രത്തിൽ ധന്വന്തരി മന്ത്ര പുഷ്പാഞ്ജലിയും കഴിച്ച്
'പ്രപഞ്ചസൃഷ്ട്യുന്മുലാസ്യകായൈ
സമസ്ത സംഹാരതാണ്ഡവായ
സമേക്ഷണായൈ
വിഷമേക്ഷണായ
നമഃശിവായ ച
നമഃശിവായ'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ്(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
നാലിൽ കുജൻ, ബുധൻ, ശുക്രൻ, അഞ്ചിൽ ആദിത്യൻ, ശനി, ആറിൽ രാഹു, ഏഴിൽ വ്യാഴം, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.
മനസ്സിന് സ്വസ്ഥത കിട്ടുകയില്ല. ശത്രുപീഡയുണ്ടാകും. പനി, ഉദരവ്യാധി, കാൽപ്പാദങ്ങളിൽ വേദന, ചതവ് ഇവയുണ്ടാകം. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. മറ്റുള്ളവരുടെ കാര്യങ്ങൾ താൽപ്പര്യപൂർവ്വം നടത്തിക്കൊടുക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. വിവാഹാലോചനകൾ സഫലമാകും. സഹപ്രവർത്തകരുമായി കലഹങ്ങളുണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളുമായി കൂടുതൽ സഹകരിക്കാനവസരം ലഭിക്കും. ഭൂമി കൈമാറ്റങ്ങൾ നടക്കും. പുതിയ വാഹനങ്ങൾ വാങ്ങാം. ധനാഭിവൃദ്ധിയുണ്ടാകും. വിദ്യാർത്ഥികൾക്ക് അലസത മാറുമെങ്കിലും മുൻകോപം കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാം. ജോലിക്കായി പണം മുടക്കുമ്പോൾ വഞ്ചിക്കപ്പെടാനിടയുണ്ട്.
ദോഷനിവൃത്തിക്ക് ഭഗവതി ക്ഷേത്രത്തിൽ സ്വസ്തിസൂക്തം പുഷ്പാഞ്ജലി കഴിച്ച്
'ജഗദ് ഗുരോ നമസ്തുഭ്യം ശിവായ ശിവദായ ച
യോഗീത്രാണാം ച യോഗീന്ദ്ര ഗുരൂണാം ഗുരവേ നമഃ'
ഈ ശിവസ്‌തോത്രം 12 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
മൂന്നിൽ കുജൻ, ബുധൻ, ശുക്രൻ, നാലിൽ ആദിത്യൻ, ശനി, അഞ്ചിൽ രാഹു, ആറിൽ വ്യാഴം, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.
സുഖാനുഭവങ്ങൾക്ക് കുറവ് വരും. മനസ്സിനും വീട്ടിലും സ്വസ്ഥത കുറയും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. മനസ്സിലെപ്പോഴും വിപരീത ചിന്തകളായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കും. വീട്ടിൽ കലഹങ്ങളുണ്ടാകാനിടയുണ്ട്. ഭാര്യ/ഭർത്തൃഗൃഹങ്ങളിൽ നിന്ന് ധനാഗമം ഉണ്ടാകും. സാധാരണയിൽ കവിഞ്ഞ് സംസാരിക്കേണ്ടതായി വരും. ഭീരുത്വവും കൂടുതലാകും. ദാനശീലം കൂടുതലാകും. ചെയ്തുവരുന്ന പ്രവൃത്തികൾക്ക് തടസ്സം വരും. തൊഴിൽരംഗം സമാധാനമായിരിക്കില്ല. ഉദ്യോഗാർത്ഥികൾ പ്രതീക്ഷയോടെ കാത്തിരിക്കണം. സാമ്പത്തിക ഇടപാടുകൾക്കോ, മദ്ധ്യസ്ഥതയ്‌ക്കോ പോകരുത്. പൊതുപ്രവർത്തകർ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കണം.
ദോഷനിവൃത്തിക്ക് സർപ്പാരാധനകേന്ദ്രത്തിൽ കദളിപ്പഴ നിവേദ്യം, സർപ്പസൂക്തം പുഷ്പാഞ്ജലി ഇവ കഴിച്ച്
'ഹരിർഹരതി പാപാനി ദുഷ്ടചിത്തൈരപിസ്മൃതഃ
അനിശ്ചയാപി സംസ്പൃഷ്‌ടോ ദഹത്യേവ ഹിപാവക'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക
ധനുക്കൂറ്(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
രണ്ടിൽ കുജൻ, ബുധൻ, ശുക്രൻ, മൂന്നിൽ ആദിത്യൻ, ശനി, നാലിൽ രാഹു, അഞ്ചിൽ വ്യാഴം, പത്തിൽ കേതു ഇതാണ് ഗ്രഹനില.
എല്ലാവരോടും സൗമ്യമായി പെരുമാറാൻ സാധിക്കും. സാഹസികപ്രവൃത്തികളിലേർപ്പെടുന്നത് സൂക്ഷിച്ചുവേണം. ശിൽപ്പവേല ചെയ്യുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ബന്ധുജനങ്ങളുമായി വിരോധത്തിലാകുന്ന പ്രവൃത്തികൾ ഉണ്ടാകും. ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും, ക്രമം വിട്ട ചെലവുകൾ വർദ്ധിക്കും. ശത്രുവർദ്ധനയുണ്ടാകും. എന്തിനേയും നേരിടാനുള്ള ധൈര്യം ലഭിക്കും. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. സന്താനാൽപ്പാദനചികിത്സകൾ ഫലം തരും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. വിശേഷപ്പെട്ട അലങ്കാര സാധനങ്ങൾ ലഭിക്കും. നാൽക്കാലികളെക്കൊണ്ട് ധനാഭിവൃദ്ധിയുണ്ടാകും. മൂത്രാശയഗർഭാശയ ശസ്ത്രക്രിയകൾ നടത്താം. തൊഴിൽസ്തംഭനം ഉണ്ടാകാനിടയുണ്ട്.
ദോഷനിവൃത്തിക്ക് ഗണപതിഹോമം കഴിക്കുകയും,
'ഖഡ്ഗശൂലധാരിണീ യാനി യാ സ്ത്രാണി തേംബികേ
കരപല്ലവസംഗീതി തൈരസ്മാൻ രക്ഷസർവ്വത.'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
ലഗ്നത്തിൽ കുജൻ, ബുധൻ, ശുക്രൻ, രണ്ടിൽ ആദിത്യൻ, ശനി, മൂന്നിൽ രാഹു, നാലിൽ വ്യാഴം ഒൻപതിൽ കേതു ഇതാണ് ഗ്രഹനില.
ധനാഭിവൃദ്ധിയുണ്ടാകും. വിശ്വാസവഞ്ചനകളിൽപ്പെടാനുള്ള സാദ്ധ്യതകളുണ്ട്. ശരീരത്തിന് ബലക്ഷയം ഉള്ളതായി തോന്നും. ബന്ധുജനങ്ങളോടുള്ള കലഹം കൂടുതലാകും. വാക്‌ദോഷം നിമിത്തം ഓഫീസുകളിൽ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങൾക്ക് കഠിനമായ ദുഃഖാനുഭവങ്ങളുണ്ടാകും. വീടുപണിയുള്ള തടസ്സങ്ങൾ മാറിക്കിട്ടും. ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ലഭിക്കും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. വസ്ത്രങ്ങളും റിക്കോർഡുകളും മറ്റും നശിച്ചുപോകാനിടയുണ്ട്. ഇഴജന്തുക്കളുടെ ഉപദ്രവം ഉണ്ടാകും. ത്രിദോഷങ്ങൾ കോപിച്ചുള്ള അസുഖങ്ങൾ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിന് തടസ്സങ്ങളും ക്ലേശങ്ങളും ഉണ്ടാകും. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കലഹങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴിൽരംഗം മെച്ചപ്പെടും. അന്യദേശങ്ങളിൽ ജോലിക്കായി ശ്രമിക്കുന്നവർക്ക് ഫലം ലഭിക്കും.
ദോഷനിവൃത്തിക്ക് വിദ്യാർത്ഥികൾ ശിവങ്കൽ മേധാസൂക്തം പുഷ്പാഞ്ജലിയും മറ്റുള്ളവർ ശിവങ്കൽ ശംഖാഭിഷേകം ചെയ്ത്,
'ശ്രീ മന്മഹേശ്വര കൃപായ ഹേദയാലോ
ഹേ വ്യോമകേശ ശിതികണ്ഠ ഗണാധിനാഥ
ഭസ്മാംഗതൃകപാലമാല
സംസാരദുഃഖ ഗഹനാജ്ജഗദീശ രക്ഷ'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:(അവിട്ടം 3, 4 പാദങ്ങൾ, ചതയം,പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ആദിത്യൻ, ശനി, രണ്ടിൽ രാഹു, മൂന്നിൽ വ്യാഴം, അഷ്ടമത്തിൽ കേതു, പന്ത്രണ്ടിൽ കുജൻ, ബുധൻ, ശുക്രൻ ഇതാണ് ഗ്രഹനില.
ശരീരക്ലേശം ഉണ്ടാകും. അലക്ഷ്യമായി വെറുതെ നടക്കും. നേത്രരോഗം ശ്രദ്ധിക്കണം. അർശ്ശോരോഗത്തിനുള്ള ശസ്ത്രക്രിയ ഒഴിവാക്കണം. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കും ഇടയുണ്ട്. വിശേഷപ്പെട്ട വസ്ത്രാദ്യലങ്കാരങ്ങൾ ലഭിക്കും. സ്വദേശത്തുനിന്ന് മാറിനിൽക്കേണ്ടതായി വരും. കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ ബുദ്ധിമുട്ടും. ദുഷ്പ്രചരണങ്ങൾക്ക് കൂട്ടുനിൽക്കേണ്ടതായി വരും. ബുദ്ധിശക്തി വേണ്ടപോലെ പ്രവർത്തിക്കുകയില്ല. ധനനഷ്ടങ്ങൾ ഉണ്ടാകും. വീഴാതെ ശ്രദ്ധിക്കണം. പ്രേമവിവാഹക്കാർക്കിടയിൽ കലഹങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. മദ്ധ്യസ്ഥചർച്ചകളിലേർപ്പെടരുത്. അസമയത്തെ യാത്രകൾ ഒഴിവാക്കണം. ചില ന്യായമല്ലാത്ത കാര്യങ്ങൾക്ക് സാക്ഷിയാകേണ്ടതായി വരും. വിവാഹമോചനക്കേസുകൾക്ക് കാലതാമസം വരും.
ദോഷനിവൃത്തിക്ക് ശിവങ്കൽ കൂവളമാല ചാർത്തുകയും ശാസ്താവിന് എള്ളുപായസം കഴിക്കുകയും ചെയ്യുകയും,
'പാലനായാപിതപസാം
വിശ്വാമിത്രേണ പൂജിതഃ
സദൈവ പാർവ്വതി പുത്രഃ
ഋണനാശം കരോതുമേ.'
ഈ ഗണേശസ്‌തോത്രം നിത്യവും ഇരുപത്തൊന്ന് പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ രാഹു, രണ്ടിൽ വ്യാഴം, ഏഴിൽ കേതു, പതിനൊന്നിൽ കുജൻ, ബുധൻ, ശുക്രൻ, പന്ത്രണ്ടിൽ ആദിത്യൻ, ശനി ഇതാണ് ഗ്രഹനില.
ചെലവുകൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. ധനാഭിവൃദ്ധിയുണ്ടാകും. കാര്യതടസ്സങ്ങൾ പ്രതീക്ഷിക്കണം. വഴിയാത്രയിൽ കലഹങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർ മാറി താമസിക്കേണ്ട സ്ഥിതിയുണ്ടാകും. നിർബന്ധബുദ്ധി കൂടുതലാകും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ജലോൽപ്പന്നങ്ങൾ, അലങ്കാരവസ്തുക്കൾ, പലഹാരങ്ങൾ തുടങ്ങിയവയുടെ കച്ചവടം നന്നായി നടക്കും.
ദോഷനിവൃത്തിക്ക് ശാസ്താവിന് അഷ്‌ടോത്തരാർച്ചന നടത്തുകയും,
'ബ്രഹ്മണ്യം ബ്രഹ്മണോതോയം
കർമ്മണ്യം ജനസമ്പദാം
അഗ്രഗണ്യ മഹാക്ഷദ്ധ്യക്ഷം
സുബ്രഹ്മണ്യമുപാസ്മഹേ'
ഈ സുബ്രഹ്മണ്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക..
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂർ