ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ബ്രാഹ്മമുഹൂര്‍ത്ത പൂജ
രാവിലെ 4.30 മുതല്‍ 6 മണിവരെയുള്ള സമയത്തെ ബ്രാഹ്മമുഹൂര്‍ത്തം എന്നുപറയുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തിഥി, വാര, നക്ഷത്ര യോഗദോഷങ്ങളില്ല. അതുകൊണ്ട് ആ സമയം എപ്പോഴും ശുഭവേളയായതുകൊണ്ട് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് കുളിച്ച് വീട്ടില്‍ വിളക്ക് കത്തിച്ചുവച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ നിനച്ച കാര്യങ്ങള്‍ നിറവേറുമെന്നും ഗൃഹത്തില്‍ എപ്പോഴും ലക്ഷ്മീകടാക്ഷമുണ്ടാവുമെന്നുമാണ് ഐതിഹ്യം.