ബ്രാഹ്മമുഹൂര്‍ത്തം എപ്പോഴാണ്
ബ്രാഹ്മമുഹൂര്‍ത്തത്തോടെ സത്വഗുണത്തിന്റെ ആരംഭമായി. ഈ സമയം ഉണര്‍ന്ന് സാധനകള്‍ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയില്‍ സാത്വിക ഗുണം കൂടുതല്‍ പ്രകാശിക്കുന്നു. ശിരസ്സിന്റെ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാഗ്രന്ഥിയുടെ പ്രവര്‍ത്തനം മൂലം ജപധ്യാനാദികള്‍ക്കും, വിദ്യാപഠനത്തിനും കൂടുതല്‍ ഗുണകരമാകുമത്രേ. സരസ്വതീയാമത്തില്‍ ഏത് വിദ്യ അഭ്യസിച്ചാലും കൂടുതല്‍ സൂക്ഷ്മതയും ഫലവുമുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്.
ബ്രഹ്മാവിന്റെ നാമത്തില്‍ അറിയപ്പെടുന്ന ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് ഉണരേണ്ടത്. ഒരു രാത്രിക്ക് ഏഴരനാഴിക(മൂന്ന് മണിക്കൂര്‍) വീതമുള്ള നാല് യാമങ്ങളാണത്രേ ഉള്ളത്.
ആദ്യയാമം (ലക്ഷ്മീയാമം) 6 pm to 9 pm
രണ്ടാംയാമം (ദുര്ഗ്ഗായാമം) 9 pm to 12 midnight
മൂന്നാംയാമം (ഭദ്രകാളിയാമം) 12 midnight to 3 am
നാലാംയാമം (സരസ്വതിയാമം) 3 am to 6 am.
രാത്രിയുടെ അവസാനയാമമായ സരസ്വതീയാമത്തിലാണ് സൃഷ്ടിക്ക് അധിപനായ ബ്രഹ്മാവ് സൃഷ്ടികര്‍മ്മം നടത്തുന്നത്. ഈ സമയത്ത് അദ്ദേഹത്തിന്റെ പത്നി സരസ്വതി ദേവി ബ്രഹ്മാവ് സൃഷ്ടിക്കുന്ന ജീവികള്‍ക്കെല്ലാം ആഹ്ലാദപൂര്‍വ്വം ജ്ഞാനം നല്കുന്നു. ദേവസിദ്ധിക്കും, മംഗളകര്‍മ്മങ്ങള്‍ക്കും കൂടാതെ ആരോഗ്യവും, ഉത്സാഹവും നഷ്ടമാകാതിരിക്കാന്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരുന്നത് പ്രയോജനപ്പെടുമത്രേ.
3 മുതല്‍ 3.48 വരെ ദേവസ്നാനം
4.36- വരെ മുനിസ്നാനം
5.24- വരെ രാജസ്നാനം
6.12- വരെ മനുഷ്യസ്നാനം
ഈ നാല് നേരങ്ങളും അതത് തലത്തില്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാം.
കിഴക്കന്‍ ചക്രവാളത്തില്‍ ഉദയം വരെ ഭൂമിയിലേക്ക് പ്രസരിക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള ഗ്രഹോര്ജ്ജ തരംഗങ്ങള്‍ ഐശ്വര്യത്തിനും, ആരോഗ്യത്തിനും, ബുദ്ധിക്കും ഉത്തമമാണത്രേ. ഈ നേരം ശബ്ദ, വായു മലിനീകരണമോ ഇല്ലാതെ പ്രകൃതിശാന്തവും, സുന്ദരവും നിര്‍മ്മലവുമായിരിക്കും.
ബ്രാഹ്മമുഹൂര്‍ത്തത്തോടെ സത്വഗുണത്തിന്റെ ആരംഭമായി. ഈ സമയം ഉണര്‍ന്ന് സാധനകള്‍ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയില്‍ സാത്വിക ഗുണം കൂടുതല്‍ പ്രകാശിക്കുന്നു. ശിരസ്സിന്റെ ഇടതുവശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാഗ്രന്ഥിയുടെ പ്രവര്‍ത്തനം മൂലം ജപധ്യാനാദികള്‍ക്കും, വിദ്യാപഠനത്തിനും കൂടുതല്‍ ഗുണകരമാകുമത്രേ. സരസ്വതീയാമത്തില്‍ ഏത് വിദ്യ അഭ്യസിച്ചാലും കൂടുതല്‍ സൂക്ഷ്മതയും ഫലവുമുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. ഇന്നേരം മസ്തിഷ്കം ഉണര്‍വ്വോടെ പ്രവര്ത്തനക്ഷമമാകുമത്രേ. രോഗഗ്രസ്തരും, ചിന്താധീനരും, ദരിദ്രരുമായി തീരാതിരിക്കാന്‍ സൂര്യോദയത്തിന് മുമ്പേ ഉണരുക. ബ്രഹ്മജ്ഞാനത്തിന് വേണ്ട സാധനകള്‍ അനുഷ്ഠിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്നാല്‍ ദുഷ്ടബുദ്ധികളായ ക്രൂരന്മാര് പോലും നന്മയുള്ളവരായി തീരുമത്രേ....!!
