ബുധനാഴ്ച വ്രതത്തിന്‍റെ പ്രത്യേകത

ബുധനാഴ്ച വ്രതത്തിന്‍റെ പ്രത്യേകത

HIGHLIGHTS

ബുധനാഴ്ച ജനിക്കുന്ന കുട്ടികള്‍ക്ക് പിതാവിനെക്കാള്‍ ശ്രേഷ്ഠത ഉണ്ടാകുമെന്ന് പറയപ്പെടുന്നു. സ്ത്രീകള്‍ പുണ്യസന്താനങ്ങള്‍ ജനിക്കാന്‍ ബുധനാഴ്ചവ്രതമെടുക്കുന്നത് നല്ലതാണ്.

ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നവര്‍ പ്രിയംഗുമരത്തിന്‍റെ മൊട്ടുപോലെ കറുത്തവനും സുന്ദരനും വിദ്വാനും ചന്ദ്രസുതനും ശാന്തഗുണമുള്ളവനുമായ ബുധനെ നമസ്ക്കരിക്കണം. ഈ ദിവസം വ്രതമനുഷ്ഠിക്കുന്നവരുടെ ശരീരവും വസ്ത്രവും വാക്കും ചിന്തയും ശുദ്ധമായി പാലിക്കാന്‍ ശ്രദ്ധിക്കണം. പച്ചനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ബുധനാഴ്ച ജനിക്കുന്ന കുട്ടികള്‍ക്ക് പിതാവിനെക്കാള്‍ ശ്രേഷ്ഠത ഉണ്ടാകുമെന്ന് പറയപ്പെടുന്നു. സ്ത്രീകള്‍ പുണ്യസന്താനങ്ങള്‍ ജനിക്കാന്‍ ബുധനാഴ്ചവ്രതമെടുക്കുന്നത് നല്ലതാണ്. ഒരിക്കലൂണാണ് ബുധനാഴ്ച വ്രതത്തിന്‍റെ പ്രധാനം. ബുധനാഴ്ച വ്രതമെടുക്കുന്നവര്‍ ആ ദിവസം വടക്കോട്ട് യാത്ര പോകുന്നത് നിഷിദ്ധമായാണ് കരുതുന്നത്. ഇതിന് കാരണമായി പറയുന്നത് ദക്ഷിണധ്രുവത്തില്‍ നിന്നും ഉത്തരധ്രുവത്തിലേക്ക് സഞ്ചരിക്കുന്ന കാന്തികശക്തി അര്‍ദ്ധ ഉപവാസക്കാരനെ ദോഷകരമായി ബാധിക്കുമെന്നതാണ്.

Photo Courtesy - Google