മറ്റുള്ളവരില്‍ നിന്നും പ്രസാദം സ്വീകരിക്കാമോ?

മറ്റുള്ളവരില്‍ നിന്നും പ്രസാദം സ്വീകരിക്കാമോ?

HIGHLIGHTS

ക്ഷേത്രത്തില്‍ വെച്ച് മറ്റുള്ളവര്‍ നല്‍കുന്ന പ്രസാദങ്ങള്‍ വാങ്ങാമോ, അങ്ങനെ മറ്റുള്ളവരില്‍ നിന്നും പ്രസാദം സ്വീകരിച്ചാല്‍ അവരുടെ ദോഷം നമുക്കും പിടിപെടുമോ, എന്ന സംശയം നമ്മില്‍ പലര്‍ക്കുമുണ്ട്. അതിന് വ്യക്തമായ ഒരു വിശദീകരണം കാഞ്ചി ശങ്കരാചാര്യന്‍ ശ്രീചന്ദ്രശേഖരസ്വാമികള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേതന്നെ നല്‍കിയിട്ടുണ്ട്. അത് ഇപ്രകാരമാണ്.

'സാധാരണ ചോറ് തന്നെയാണ് സ്വാമിക്കും നേദിക്കുന്നത്. ആ ചോറ് സ്വാമിക്ക് നേദിച്ച ഉടന്‍ തന്നെ അത് പ്രസാദമായി മാറുന്നു. ഏത് വസ്തുവിനെ ദൈവത്തിന് നേദിച്ചാലും അത് പ്രസാദമായി മാറും. അതാണ് പ്രസാദത്തിന്‍റെ അര്‍ത്ഥം എന്നാണ് എല്ലാവരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ സ്വാമിക്ക് നേദിച്ചശേഷം അത് മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുമ്പോഴാണ് ചോറോ മറ്റുള്ള വസ്തുവോ പ്രസാദമാവുക. അതായത് നമ്മള്‍ ദൈവത്തിന് നേദിച്ചത് മറ്റുള്ളവര്‍ക്ക് നല്‍കുന്നതാണ് പ്രസാദം. 

അവര്‍ ദൈവത്തിന് നേദിച്ച് നമുക്ക് നല്‍കുമ്പോള്‍ അത് നമ്മള്‍ സ്വീകരിക്കുന്നത് പ്രസാദം. ഇങ്ങനെ ഈവിധം ഒരാളുടേത് മറ്റുള്ളവര്‍ക്ക് പങ്കിടുന്നതും, ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നതുമാണ് പ്രസാദം. ദോഷങ്ങള്‍ പോക്കാനായിട്ടാണ് ദാനം ചെയ്യുന്നത്. എന്നാല്‍ അത് ദൈവത്തിന്‍റെ സന്നിധിയില്‍ വെച്ച് പൂജിച്ചശേഷം അതിന്‍റെ ദോഷം മാറും. അങ്ങനെ പൂജിച്ചുനല്‍കുന്ന അന്നദാനത്തില്‍ ആര്‍ക്കും പങ്കെടുക്കാം. അതായത് നമുക്കും കൊടുക്കാം.

മറ്റുള്ളവര്‍ തരുന്ന പ്രസാദത്തെയും സ്വീകരിക്കാം. ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. പ്രസാദം വാങ്ങുമ്പോള്‍, അശ്രദ്ധവരാതെ ദൈവത്തെ മനസ്സില്‍ ധ്യാനിച്ച് സ്വീകരിക്കണം. കൊടുക്കുന്നതും അങ്ങനെ ദൈവചിന്തയോടെയായിരിക്കണം. അങ്ങനെ ചെയ്താല്‍ ഒരു ദോഷവും ഉണ്ടാവുകയില്ല.