ഗര്‍ഭരക്ഷാദേവിയായ ശ്രീ ചമ്മണിക്കാവ് ഭഗവതി
ഭാരതപ്പുഴയുടെ തെക്കേക്കരയിലാണ് ഈറ്റില്ലത്തമ്മ, ഗര്‍ഭരക്ഷാ ഭഗവതി എന്നീ പ്രകാരം ഭക്തന്‍ കരുതി ആരാധിക്കുന്ന ചമ്മണിക്കാവ് ഭഗവതിക്ഷേത്രം നിലകൊള്ളുന്നത്. വനദുര്‍ഗ്ഗ, പാതാളദുര്‍ഗ്ഗ, ഈറ്റില്ലത്ത് കാളി എന്നിങ്ങനെ മൂന്ന് ദേവീസങ്കല്‍പ്പങ്ങള്‍ ചേര്‍ന്ന മൂന്ന് ശ്രീലകമാണ് ചമ്മണിക്കാവ്. എന്നാല്‍ ഈ മൂന്ന് ശ്രീലകത്തും വിഗ്രഹപ്രതിഷ്ഠയില്ല. ചമ്മണിക്കാവ് ഭഗവതിയെ ആശ്രയിക്കുന്നവരില്‍ ഏറിയ പങ്കും ഗര്‍ഭരക്ഷാദേവിയെ ആശ്രയിച്ചാണ്. ഗര്‍ഭകാലത്തെ വിഷമതകള്‍ക്കെല്ലാം ഈറ്റില്ലത്തമ്മയ്ക്ക് യഥാവിധി വഴിപാടുകള്‍ നടത്തിയാല്‍ മാറിക്കിട്ടും എന്നാണ് ഏവരുടേയും അനുഭവവിശ്വാസം. ജാതിയും മതവും നോക്കാതെ ഏവരും ഗര്‍ഭരക്ഷയ്ക്കായി ദേവിയെ ആശ്രയിച്ചുപോരുന്നു.
ഭാരതപ്പുഴയുടെ തെക്കേക്കരയിലാണ് ഈറ്റില്ലത്തമ്മ, ഗര്‍ഭരക്ഷാ ഭഗവതി എന്നീ പ്രകാരം ഭക്തന്‍ കരുതി ആരാധിക്കുന്ന ചമ്മണിക്കാവ്് ഭഗവതിക്ഷേത്രം നിലകൊള്ളുന്നത്. പാലക്കാടിന്റെ ഭക്തിചരിത്രത്തിലെ അത്യപൂര്‍വ്വമായ സന്നിധിയാണ് ഈറ്റില്ലത്തമ്മയുടെ ശ്രീലകവും ചരിത്രവും. ചാമുണ്ഡിക്കാവ് ലോപിച്ചാണ് ചമ്മണിക്കാവായി മാറിയതെന്ന് ഏവരും വിശ്വസിച്ചുപോരുന്നു. അനവധി ഭക്തര്‍ എത്തുന്നതും, ഇഷ്ടവരങ്ങള്‍ നേടുന്നതുമായ ഈ ക്ഷേത്രത്തിന് എടുത്തുപറയേണ്ടതായ ചില പ്രത്യേകതയുണ്ട്.
വനദുര്‍ഗ്ഗ, പാതാളദുര്‍ഗ്ഗ, ഈറ്റില്ലത്ത് കാളി എന്നിങ്ങനെ മൂന്ന് ദേവീസങ്കല്‍പ്പങ്ങള്‍ ചേര്‍ന്ന മൂന്ന് ശ്രീലകമാണ് ചമ്മണിക്കാവ്. എന്നാല്‍ ഈ മൂന്ന് ശ്രീലകത്തും വിഗ്രഹപ്രതിഷ്ഠയില്ല എന്നതാണ് അത്ഭുതാവഹമായ കാര്യം.

ചമ്മണിക്കാവിന്റെ ഐതിഹ്യത്തിലേയ്ക്ക് കടന്നാല്‍ പുഴയില്‍നിന്നും പുനര്‍ജനിച്ച ഗ്രാമീണ ശക്തി ഉപാസനയുടെ ഭാഗം തന്നെയാണിത്്. പതിനേഴാം നൂറ്റാണ്ട് നിന്നും ഈ സന്നിധിയുടെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ പാലക്കപ്പറമ്പ് തറവാട്ടുകാരുടേയായിരുന്നു ഈ ക്ഷേത്രം. പുല്ലാനിക്കൂടുപോലെ വളച്ചുകെട്ടിയ ക്ഷേത്രം. അത്രമാത്രം കാലാന്തരത്തില്‍ പൂജയൊക്കെ മുടങ്ങുകയും അവിടം വെറുമൊരു പുല്ലാനിക്കാടായി മാറുകയും ചെയ്തു.
പിന്നീട് വന്‍വരള്‍ച്ചയുടെ ഒരു കാലഘട്ടം വന്നപ്പോള്‍ കാടുകളെല്ലാം കരിഞ്ഞുണങ്ങി. അപ്പോള്‍, കാലം മൂടാത്ത ഒരു കിണര്‍ ദേശവാസികള്‍ കണ്ടു. കിണര്‍ തേകി വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോള്‍ എത്ര കയര്‍ താഴ്ത്തിയിട്ടും കിണറിന്റെ ആഴം അളക്കാനായില്ല. അന്തമില്ലാത്ത ഈ താഴ്ചയില്‍ അതിശയവും അത്ഭുതവും തോന്നിയ നാട്ടുകാരുടെ ഉള്ളില്‍ ചില സംശയവും അത്ഭുതവും ഉളവായി. ഈ കിണറില്‍ എന്തോ അസാധാരണത്വം തോന്നിയ ജനങ്ങള്‍ ദേശപ്പണിക്കരെക്കൊണ്ട് രാശി നിരത്തി. ഈ കിണര്‍ സ്വയംഭൂദുര്‍ഗ്ഗയാണെന്നും, ഇവിടെ ദേവിയുടെ ഉഗ്രസാന്നിധ്യം കുടികൊള്ളുന്നുവെന്നും ദൈവജ്ഞന്‍ ഒന്നുകൂടി കവിടി നിരത്തി നിസ്സംശയം പറഞ്ഞു. ഈ കിണറിന് സമീപം പാതാളദുര്‍ഗ്ഗയ്ക്ക് ചെറിയൊരു അടച്ചുകെട്ടുണ്ടാക്കി ശ്രീകോവില്‍ പണിതു. പാതാള ദുര്‍ഗ്ഗയുടെ ക്ഷേത്രത്തിന് തെക്കുഭാഗത്ത് വനദുര്‍ഗ്ഗയും മറ്റൊരിടത്ത്് ഈറ്റില്ലത്ത് കാളിക്കും ക്ഷേത്രവുമുണ്ടായി. കിഴക്ക് ദര്‍ശനമായ ക്ഷേത്രമാണ് ചാമുണ്ഡീസങ്കല്‍പ്പം. മതില്‍ക്കകത്ത് തെക്കുഭാഗത്തായിട്ടാണ് ഈറ്റില്ലത്ത് കാളിയുടെ ശ്രീകോവില്‍.
വിഗ്രഹമില്ലാത്ത ശ്രീലകങ്ങള്‍
മൂന്ന് ക്ഷേത്രങ്ങളിലും വിഗ്രഹ പ്രതിഷ്ഠയില്ല. പാറക്കല്ലുകള്‍ കൊണ്ടുകെട്ടിയ ഒരു തിട്ടയാണ് ശ്രീലകം. ഇവിടെ ദേവീസാന്നിധ്യമുള്ള സ്ഥലത്ത് പട്ടുചാര്‍ത്തിയിരിക്കുന്നതായി കാണാം. വിളക്കുവെച്ച് ദേവീപൂജയാണ് ഇവിടുത്തെ ആരാധനാസമ്പ്രദായം.

പ്രധാന വഴിപാടുകള്‍
ചമ്മണിക്കാവ് ഭഗവതിയെ ആശ്രയിക്കുന്നവരില്‍ ഏറിയ പങ്കും ഗര്‍ഭരക്ഷാദേവിയെ ആശ്രയിച്ചാണ്. ഗര്‍ഭകാലത്തെ വിഷമതകള്‍ക്കെല്ലാം ഈറ്റില്ലത്തമ്മയ്ക്ക് യഥാവിധി വഴിപാടുകള്‍ നടത്തിയാല്‍ മാറിക്കിട്ടും എന്നാണ് ഏവരുടേയും അനുഭവവിശ്വാസം. ജാതിയും മതവും നോക്കാതെ ഏവരും ഗര്‍ഭരക്ഷയ്ക്കായി ദേവിയെ ആശ്രയിച്ചുപോരുന്നു എന്നത് ഈ സത്യത്തെ സാധൂകരിക്കുന്നു.
കുരുതി, കഠിനപായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍. രക്തപുഷ്പാഞ്ജലി, ചെമ്പരത്തിമാല, ആയിരം തിരി, മുട്ടറുക്കല്‍ എന്നിവയ്ക്കും വിശേഷാല്‍ വഴിപാടുകളാണ്. സുഖപ്രസവത്തിന് ചുവപ്പും കറുപ്പും ഉടയാടകള്‍ നല്‍കാറുണ്ട്. ക്ഷേത്രത്തിലെ പ്രധാനപൂജ വൈകുന്നേരത്താണ്. വൈകുന്നേരത്തെ മരതകപ്പതിറ്റടി പൂജാവിശേഷാല്‍ ക്രീയയാണ്.
കുംഭമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച ക്ഷേത്രത്തില്‍ കൂത്താട്ടമുണ്ട്.

പതിനെട്ടുദിവസത്തെ തോല്‍പ്പാവക്കൂത്താണ് പ്രധാന ഇനം. പതിനെട്ടാം ദിവസത്തെ താലപ്പൊലിക്ക് ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. പൂരം ദിവസം പുലര്‍ച്ചയില്‍ പതിര് വാണിഭം ഏറെ പ്രസിദ്ധമാണ്. പതിര് വാണിഭം എന്നാല്‍ വിലകൊടുത്ത് വാങ്ങുന്ന സമ്പ്രദായമല്ല. ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ ഒരു വാണിഭം. ഭക്തിയുടേയും ഐതിഹ്യത്തിന്റേയും ചരിത്രത്തിന്റേയും അതിശയിപ്പിക്കുന്ന ശ്രീലകമാണ് ചമ്മണിക്കാവ്. ഭക്തി ചിന്തകളില്‍ ഭാവനയായി മാറുന്ന ഈ മതില്‍ക്കകം നിളാതീരത്തിന്റെ മറ്റൊരു മാണിക്യനിധി തന്നെയാണ്.
ചമ്മണിക്കാവ്,
(9995016215)
