ശിവതാണ്ഡവവും ചിദംബര രഹസ്യവും
ദേവാധിദേവന്‍ മഹാദേവന്‍ മഹാനര്‍ത്തകന്‍ കൂടിയാണ്. ഭഗവാന്‍റെ നൃത്തം താണ്ഡവം എന്നാണ് അറിയപ്പെടുന്നത്. ഇന്നും ലോകത്തിന്‍റെ പല കോണുകളിലും ശിവതാണ്ഡവത്തെക്കുറിച്ച് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ശിവതാണ്ഡവം പോലെതന്നെ പൂര്‍ണ്ണമായ ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ആരാധനാലയമായ ചിദംബരം ക്ഷേത്രവും. അവിടെ പരമശിവന്‍ തന്നെയാണ് മൂര്‍ത്തി. ചിദംബരം ക്ഷേത്രവുമായി ബന്ധപ്പെട്ട അനിര്‍വചനീയ സത്യങ്ങള്‍ ചിദംബരരഹസ്യം എന്നാണ് അറിയപ്പെടുന്നത്.
ദേവാധിദേവന്‍ മഹാദേവന്‍ മഹാനര്‍ത്തകന്‍ കൂടിയാണ്. ഭഗവാന്‍റെ നൃത്തം താണ്ഡവം എന്നാണ് അറിയപ്പെടുന്നത്. ഇന്നും ലോകത്തിന്‍റെ പല കോണുകളിലും ശിവതാണ്ഡവത്തെക്കുറിച്ച് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. അതേസമയം, ശിവതാണ്ഡവത്തെക്കുറിച്ച് ആധികാരികമായ സമ്പൂര്‍ണ്ണരേഖകളൊന്നും ഇതുവരെ രചിക്കപ്പെട്ടിട്ടില്ല എന്നും ഒരു ശ്രുതിയുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശ്വാസപ്രമാണങ്ങള്‍ ഏറെയാണ്.
108 നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു എന്നാണ് വിശ്വാസം. ജീവജാലങ്ങളെ ദുഃഖത്തില്‍ നിന്ന് മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യാനേരം ശിവന്‍ കൈലാസത്തില്‍ നൃത്തം ചെയ്യുന്നു. അത് താണ്ഡവ നൃത്തമാണ്. പാര്‍വ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിശ്വാസമുണ്ട്.
വാദ്യോപകരണമായ ഡമരു മുകളിലെ വലതുകയ്യിലും തീ മുകളിലെ ഇടതുകയ്യിലും പിടിക്കും. താഴത്തെ വലതുകൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതുകൈ കൊണ്ട് ഉയര്‍ത്തിയ ഇടതുകാലിനെ ചൂണ്ടിയിരിക്കും. വലതുകാല്‍ അപസ്മാര മൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടിസ്ഥിതി സംഹാരം നടക്കുന്നു. അപസ്മാര മൂര്‍ത്തി അജ്ഞാനത്തെയും സൂചിപ്പിക്കുന്നു. ഇതാണ് ശിവതാണ്ഡവവുമായി ബന്ധപ്പെട്ട് വിവിധ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ശിവതാണ്ഡവസ്തോത്രം വരികള്‍ ഇങ്ങനെയാണ്.
ജടാടവീഗളജ്ജ്വല പ്രവാഹപാവിതസ്ഥലേ
ഗളേഗലംബ്യ ലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്വ മഡ്വ മഡ്വ മണിനാദവഡ്വമര്‍വ്വയം
ചകോരചണ്ഡതാണ്ഡവം തനോതു നഃ ശിവം ശിവം
ജടാകടാഹസംഭ്രമഭ്രമന്നിലിമ്പ നിര്‍ഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂര്‍ദ്ധനീ
ധഗദ്ധ ഗദ്ധ ഗജ്വ ലല്ല ലാലപട്ടപാവകേ
കിശോര ചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമം
ഓം നമശിവായ
ചിദംബരരഹസ്യം
ശിവതാണ്ഡവം പോലെതന്നെ പൂര്‍ണ്ണമായ ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ആരാധനാലയമായ ചിദംബരം ക്ഷേത്രവും. അവിടെ പരമശിവന്‍ തന്നെയാണ് മൂര്‍ത്തി. ചിദംബരം ക്ഷേത്രവുമായി ബന്ധപ്പെട്ട അനിര്‍വചനീയ സത്യങ്ങള്‍ ചിദംബരരഹസ്യം എന്നാണ് അറിയപ്പെടുന്നത്. ചിദംബരത്തില്‍ കുടികൊള്ളുന്ന നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തികരേഖയുടെ മദ്ധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്ന കണ്ടെത്തലാണ് ഇതില്‍ ഏറ്റവും പ്രധാനമായി എടുത്തുപറയേണ്ടത്. തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇത് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്രലോകത്തിന് അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍ ഇനിയും ഏറെയാണ്.
പഞ്ചഭൂതക്ഷേത്രങ്ങളില്‍ ചിദംബരം ആകാശത്തേയും കാളഹസ്തി വായുവിനേയും കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്ന് ക്ഷേത്രങ്ങളും ഒരു ആധുനികശാസ്ത്രലോകം പോലും സാക്ഷ്യപ്പെടുന്നു. ചിദംബരം ക്ഷേത്രത്തിന് ഒന്‍പത് പ്രവേശനദ്വാരങ്ങളുണ്ട് (കവാടങ്ങള്‍). ഈ മനുഷ്യശരീരത്തിലെ ഒമ്പത് ദ്വാരങ്ങള്‍(നവദ്വാരം) പോലെയാണ്.
ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത് 21600 സ്വര്‍ണ്ണത്തകിടുകള്‍ കൊണ്ടാണ്. ഈ 21600 സ്വര്‍ണ്ണത്തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇത് മനുഷ്യശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്. തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു എന്നാണ്. അത് ചിദംബരത്തേയും സദാശിവത്തേയും ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.
പൊന്നമ്പലം അല്‍പ്പം ഇടത്തേയ്ക്ക് ചരിഞ്ഞാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇത് നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ച് പടികള്‍ കയറണം. ശി, വാ, യ, ന, മഃ ആണ് പഞ്ചാക്ഷര മന്ത്രം. ഇവിടത്തെ കനകസ്തംഭം സ്ഥാപിച്ചിരിക്കുന്ന നാല് തൂണുകള്‍ നാല് വേദങ്ങളാണ് എന്ന് കരുതപ്പെടുന്നു. പൊന്നമ്പലത്തല്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28 വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടുതുലാങ്ങളെ താങ്ങിനിര്‍ത്തുന്നു.
ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള 64 തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിന് തുല്യമാണ്. സ്വര്‍ണ്ണമേല്‍ക്കൂരയിലെ ഒമ്പത് കലശങ്ങള്‍ നവവിധമായ ശക്തി ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു. അര്‍ദ്ധമണ്ഡപത്തിലെ ആറ് സ്തംഭങ്ങള്‍ ആറ് ശാസ്ത്രങ്ങളാണ് എന്നും കരുതപ്പെടുന്നു. മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.
നടരാജനൃത്തത്തെ 'പ്രാപഞ്ചിക നൃത്തം' എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ പലതും ആയിരക്കണക്കിന് വര്‍ഷം മുമ്പേതന്നെയുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
