ഗര്‍ഭസ്ഥശിശു ആണോ? പെണ്ണോ?
മകള്‍ അല്ലെങ്കില്‍ മരുമകള്‍ ഗര്‍ഭിണി ആകുമ്പോള്‍ ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാനുള്ള ആഗ്രഹം രക്ഷിതാക്കള്‍ക്കും ഭര്‍ത്താവിനും വളരെ കൂടുതലാണ്. ഗര്‍ഭസ്ഥശിശുവിനെപ്പറ്റിയുള്ള ഒരു ചെറിയ വിവരണം മാത്രമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മകള്‍ അല്ലെങ്കില്‍ മരുമകള്‍ ഗര്‍ഭിണി ആകുമ്പോള്‍ ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നറിയാനുള്ള ആഗ്രഹം രക്ഷിതാക്കള്‍ക്കും ഭര്‍ത്താവിനും വളരെ കൂടുതലാണ്.
ഗര്‍ഭപ്രശ്നത്തില്‍ ആദ്യമായി ചിന്തിക്കേണ്ടത് സ്ത്രീ ഗര്‍ഭിണി ആണോ എന്നതാണ്. പ്രശ്നത്തില്‍ ശുഭഗ്രഹങ്ങള്‍ 5 ലും 11 ലും നില്‍ക്കുക, ഏതെങ്കിലും രാശിയില്‍ ചന്ദ്രന്‍ ശുഭഗ്രഹങ്ങളോടുകൂടി നില്‍ക്കുക, വ്യാഴം ഉദയലഗ്നത്തില്‍ നിന്നോ ചന്ദ്രലഗ്നത്തില്‍ നിന്നോ ത്രികോണത്തിലോ 7 ല്‍ നില്‍ക്കുകയോ അഥവാ ഈ ഭാവങ്ങളെ നോക്കുകയോ ചെയ്യുക ഇങ്ങനെയുള്ള ഗ്രഹസ്ഥിതി കണ്ടാല്‍ സ്ത്രീ ഗര്‍ഭിണി ആണെന്ന് നിശ്ചയിക്കാം.
അതുപോലെ ആരൂഢത്തിലോ ലഗ്നത്തിലോ രാഹു നില്‍ക്കുക, അഞ്ചാം ഭാവാധിപന്‍ ഓജരാശിയില്‍ ഓജനവാംശകത്തില്‍ മാന്ദിയുടെ കേന്ദ്രത്തില്‍ നില്‍ക്കുക, അഞ്ചാം ഭാവാധിപന്‍ ശീര്‍ഷോദയരാശിയില്‍ നില്‍ക്കുക, അഞ്ചില്‍ ചന്ദ്രനും മാന്ദിയും നില്‍ക്കുക, ഏതെങ്കിലും രാശിയില്‍ മാന്ദി ചന്ദ്രന്മാരുടെ യോഗം ഉണ്ടാവുക ഇതും സ്ത്രീഗര്‍ഭിണി ആണെന്നുള്ളതിന്‍റെ സൂചനകള്‍ ആണ്.
കൂടാതെ കുജനാല്‍ ദൃഷ്ടി ചെയ്യപ്പെട്ടു ചന്ദ്രനില്‍ നില്‍ക്കുക, കുജനോടുകൂടി ചന്ദ്രന്‍ നില്‍ക്കുക , ഒന്‍പതില്‍ ശുഭന്മാര്‍ നില്‍ക്കുക, ഗുളികനോട് കൂടി അഞ്ചാം ഭാവാധിപതി നില്‍ക്കുക, അഞ്ചാം ഭാവാധിപതി ഗുളികദൃഷ്ടിയോടുകൂടി നില്‍ക്കുക ഇപ്രകാരമുള്ള ഗ്രഹനിലകളും സ്ത്രീ ഗര്‍ഭിണി ആണെന്നുള്ള സൂചനയാണ് നല്‍കുന്നത്.
ഇപ്രകാരം സ്ത്രീ ഗര്‍ഭിണി ആണെന്നുകണ്ടാല്‍ താഴെപ്പറയുന്ന ഗ്രഹനിലകള്‍ നോക്കി ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് തീരുമാനിക്കാം. 5, 9 ഭാവാധിപന്മാര്‍ ഓജരാശിയില്‍ പുരുഷഗ്രഹങ്ങളുടെ യോഗദൃഷ്ടികളോട് നിന്നാല്‍ പുരുഷസന്താനവും പ്രസ്തുത ഭാവാധിപന്മാര്‍ യുഗ്മരാശിയില്‍ സ്ത്രീഗ്രഹങ്ങളുടെ യോഗദൃഷ്ടിയോടുകൂടി നിന്നാല്‍ സ്ത്രീ സന്താനത്തേയും പറയണം. ചന്ദ്രന്‍ ലഗ്നാല്‍ ഓജരാശിയില്‍ നില്‍ക്കുന്നത് പുരുഷസന്താനത്തേയും യുഗ്മരാശിയില്‍ നില്‍ക്കുന്നത് സ്ത്രീസന്താനത്തേയും കാണിക്കുന്നു.
ലഗ്നത്തില്‍ നിന്ന് 3, 9, 10, 11 എന്നീ ഭാവങ്ങളില്‍ ശനിയോ സൂര്യനോ നില്‍ക്കുന്നത് പുരുഷസന്താനത്തെ കാണിക്കുന്നു. എല്ലാ ഗ്രഹങ്ങളും ഓജരാശിയില്‍ ഓജനവാംശകത്തില്‍ നില്‍ക്കുന്നത് പുരുഷസന്താനത്തേയും യുഗ്മരാശിയില്‍ യുഗ്മനവാംശകത്തില്‍ നില്‍ക്കുന്നത് സ്ത്രീസന്താനത്തേയും സൂചിപ്പിക്കുന്നു. ലഗ്നം, വ്യാഴം, സൂര്യന്‍, ചന്ദ്രന്‍ എന്നിവര്‍ ഓജരാശിയില്‍ നിന്നാല്‍ ആണ്‍കുട്ടിയേയും- യുഗ്മരാശിയില്‍ നിന്നാല്‍ പെണ്‍കുട്ടിയേയും പറയണം.
ഓജരാശിയില്‍ നില്‍ക്കുന്ന ബലവാന്മാരായ ഗുരു, സൂര്യന്മാര്‍ പുരുഷസന്താനത്തേയും യുഗ്മരാശിയില്‍ നില്‍ക്കുന്ന കുജചന്ദ്രന്മാര്‍ സ്ത്രീസന്താനത്തേയും കാണിക്കുന്നു. ശനി ഓജരാശിയില്‍ നില്‍ക്കുന്നത് പുരുഷസന്താനത്തേയും യുഗ്മരാശിയില്‍ നില്‍ക്കുന്നത് സ്ത്രീസന്താനത്തേയും സൂചിപ്പിക്കുന്നു. 7 ല്‍ നില്‍ക്കുന്ന സൂര്യന്‍, കുജന്‍, ശനി, വ്യാഴം എന്നിവര്‍ പുരുഷസന്താനത്തെ സൂചിപ്പിക്കുന്നു. 7 ല്‍ നില്‍ക്കുന്ന ചന്ദ്രന്‍, ബുധന്‍, ശുക്രന്‍ എന്നിവര്‍ സ്ത്രീസന്താനത്തെയാണ് കാണിക്കുന്നത്. ലഗ്നത്തില്‍ നില്‍ക്കുന്ന രവി, കുജന്‍, ശനി, വ്യാഴം പുരുഷസന്താനത്തെ കാണിക്കുന്നു. ലഗ്നത്തില്‍ നില്‍ക്കുന്ന ചന്ദ്രന്‍, ബുധന്‍, ശുക്രന്‍ സ്ത്രീസന്താനത്തെ കാണിക്കുന്നു.
ഉദയലഗ്നാല്‍ വിഷമഭാവങ്ങളായ 3, 5, 7, 9, 11 ല്‍ ശനി നിന്നാല്‍ ആണ്‍കുട്ടിയേയും സമഭാവങ്ങളായ 2, 4, 6, 8, 10 ല്‍ ശനി നിന്നാല്‍ പെണ്‍കുട്ടിയേയും പറയണം. സൂര്യന്‍, വ്യാഴം, ശുക്രന്‍ ഓജരാശിയില്‍ ആണ്‍കുട്ടി. വ്യാഴം, ചൊവ്വ, ചന്ദ്രന്‍ യുഗ്മരാശിയില്‍ പെണ്‍കുട്ടി. ആരൂഢത്തില്‍ നിന്നും 1, 2, 3, 5, 7, 9 ല്‍ പുരുഷഗ്രഹം നിന്നാല്‍ ആണ്‍കുട്ടിയാണെന്നും മേല്‍പ്പറഞ്ഞ രാശികളില്‍ സ്ത്രീഗ്രഹം നിന്നാല്‍ പെണ്‍കുട്ടിയാണെന്നും ധരിക്കാവുന്നതാണ്.
ലഗ്നം സമരാശിയിലോ ലഗ്നനവാംശകം സമരാശിയിലോ ആയി ശനി അവിടെ നിന്നാല്‍ സന്താനം സ്ത്രീലഗ്നം വിഷമരാശിയിലോ ലഗ്നനവാംശകം വിഷമരാശിയിലോ ആയി അവിടെ ശനി നിന്നാല്‍ സന്താനം പുരുഷന്‍.
പ്രശ്നസമയത്ത് പുരുഷന്മാരെ കാണുക, പുരുഷന്മാരെ കുറിച്ചുള്ള സംസാരം കേള്‍ക്കുക, ആരൂഢരാശിക്ക് പുരുഷത്വം വരിക, ആരൂഢത്തിലെ പുരുഷഗ്രഹങ്ങളുടെ ദൃഷ്ടിയോഗം വരിക ഇവയെല്ലാം പുരുഷസന്താനത്തെ കാണിക്കുന്നു. മറിച്ചായാല്‍ സ്ത്രീസന്താനത്തെ പറയണം.
ഗര്‍ഭസ്ഥശിശുവിനെപ്പറ്റിയുള്ള ഒരു ചെറിയ വിവരണം മാത്രമാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കിഴക്കേടം നാരായണന്‍
(9400481576)
