ചിരഞ്ജീവി മന്ത്രം
HIGHLIGHTS
ചിരഞ്ജീവിയായ ഹനുമാനെപ്പോലെ അദ്ദേഹം എഴുതിയ ഈ മന്ത്രവും ഇന്നും ജീവിക്കുന്നു...
രാമനും രാവണനും തമ്മില്‍ പതിനെട്ട് ദിവസം നടന്ന യുദ്ധത്തിനൊടുവില്‍ രാവണന്‍ കൊല്ലപ്പെട്ടു. ശ്രീരാമന്‍ വിജയിച്ച വാര്‍ത്ത സീതയെ അറിയിക്കുവാന്‍ കിതച്ചുകൊണ്ട് ഓടിയെത്തി. കിതപ്പുകാരണം വായ തുറന്നു സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് അശോകവനത്തില്‍ സീതയുടെ മുന്നിലുണ്ടായിരുന്ന മണ്ണില്‍ 'ശ്രീരാമ ജയം' എന്ന് എഴുതി. ഇത് കണ്ട സീത അത്യധികം സന്തോഷിച്ചു. അന്ന് മുതല്‍ രാമഭക്തരുടെ മഹാമന്ത്രമായി 'ശ്രീരാമജയം.' ചിരഞ്ജീവിയായ ഹനുമാനെപ്പോലെ അദ്ദേഹം എഴുതിയ മന്ത്രവും ഇന്നും ജീവിക്കുന്നു.
