ക്ഷേത്രത്തില്‍ വച്ച് ചോറുകൊടുക്കുമ്പോള്‍ സമയം നോക്കണ്ടേ?
ചോറൂണിന് കൃത്യമായും സമയം നോക്കണം. ഷോഡശ കര്‍മ്മങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോറൂണ്. ആറാംമാസത്തില്‍ ചോറൂണിന് വിധിയാകുന്നു. വിധിപരമാകക്കൊണ്ട് ഏഴാം മാസം വര്‍ജ്ജ്യം. ഹരിവാസരം കൊള്ളരുത്.
തൃക്കേട്ട, ഭരണി, കാര്‍ത്തിക, തിരുവാതിര, ആയില്യം, മകം, പൂരം, പൂരാടം, പൂരുരുട്ടാതി, വിശാഖം, മൂലം എന്നീ പതിനൊന്ന് നാളുകളും അഷ്ടമത്തില്‍ ചൊവ്വയും, മുഹൂര്‍ത്തരാശിയില്‍ സൂര്യനും, ചന്ദ്രനും, നാലാമെടത്ത് വ്യാഴവും, ഒന്‍പതില്‍ ബുധനും, ചന്ദ്രനും, പത്താമെടത്ത് എല്ലാ ഗ്രഹങ്ങളും, മീനം, മേടം, വൃശ്ചികം എന്നീ മൂന്ന് രാശികളും അര്‍ദ്ധരാത്രിയില്‍ രണ്ട് നാഴികയും വിധിദ്രേക്കാണങ്ങളും ബാലന്റെ പുറന്നാളും വര്‍ജ്ജ്യങ്ങളാകുന്നു.
