എന്താണ് ചൊവ്വാദോഷം? അങ്ങനെ ഒരു ദോഷമുണ്ടോ? ചൊവ്വാദോഷമുള്ള ഒരു വ്യക്തി വിവാഹം ചെയ്താല്‍ അധികം താമസിയാതെ പങ്കാളി മരിച്ചുപോകുമോ?
മക്കള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ മാതാപിതാക്കളെ വളരെയധികം അലട്ടുന്ന ഒന്നാണ് ജാതകത്തിലെ ചൊവ്വാദോഷം. കുട്ടികളുടെ ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെന്നുകണ്ടാല്‍ അച്ഛനമ്മമാര്‍ക്ക് ആധി വരികയായി. അതേ ദോഷമുള്ള ഒരു ജാതകം കിട്ടിയാല്‍ മാത്രമേ വിവാഹം നടത്തുവാന്‍ പാടുള്ളൂ എന്ന നിഷ്ക്കര്‍ഷയാണല്ലോ നമുക്കിടയിലുള്ളത്. അതുമൂലം എന്തെല്ലാം ഗുണങ്ങളുള്ള ജാതകങ്ങള്‍ വന്നാലും വിവാഹം നടക്കില്ല എന്നതാണവസ്ഥ. ഈയൊരു പശ്ചാത്തലത്തിലാണ് എന്താണ് ചൊവ്വാദോഷം എന്ന് പരിശോധിക്കേണ്ടി വരുന്നത്. എന്താണ് ചൊവ്വാദോഷം? അങ്ങനെ ഒരു ദോഷമുണ്ടോ? ചൊവ്വാദോഷമുള്ള ഒരു വ്യക്തി വിവാഹം ചെയ്താല്‍ അധികം താമസിയാതെ പങ്കാളി മരിച്ചുപോകുമോ?
ജ്യോതിഷത്തില്‍ അറിയാനുള്ള കാര്യങ്ങള്‍ എല്ലാം തന്നെ 12 ഭാവങ്ങളെ കൊണ്ടാണ് അറിയുന്നത്. അത് സൂര്യാദികളായ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന 12 രാശികളെ കൊണ്ടുമാകുന്നു. ഈ രാശികളെ ഭാവങ്ങള്‍ അല്ലെങ്കില്‍ ഭവനങ്ങള്‍ എന്നും ക്ഷേത്രങ്ങള്‍ എന്നും വിളിക്കുന്നു. ഇവയ്ക്കെല്ലാം ഒരേ അര്‍ത്ഥം തന്നെയാണുള്ളത്. അതില്‍ ആദ്യത്തെ ഭാവം ലഗ്നം എന്ന് അറിയപ്പെടുന്നു. ലഗ്നഭാവത്തെ അടിസ്ഥാനമാക്കിയാണ് എല്ലാ വിഷയങ്ങളും ചിന്തിക്കുന്നത്. നമുക്ക് ചിന്തിക്കേണ്ട കാര്യങ്ങള്‍ ഒരു ജീവനുള്ള വസ്തുവാകുമ്പോള്‍ ലഗ്നം എന്നത് ആ വ്യക്തി തന്നെയാകുന്നു. 12 രാശികളില്‍ ജനിക്കുന്ന സമയത്തിനനുസരിച്ച് ഏത് രാശിയും ലഗ്നമായി വരാം. സൂര്യന്‍ ഉദിക്കുന്ന സമയത്താണ് ജനനം ഉണ്ടാകുന്നതെങ്കില്‍ സൂര്യന്‍ നില്‍ക്കുന്ന രാശി തന്നെയാവും ലഗ്നം.
ഭൂമിയുടെ ചലനം അനുസരിച്ച് ഈരണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ലഗ്നത്തിന്‍റെ സ്ഥാനം മാറിക്കൊണ്ടിരിക്കും. മദ്ധ്യാഹ്നത്തോടെ അത് നാലാം രാശിയിലും അസ്തമയത്തോടെ ഏഴാം രാശിയിലും, അര്‍ദ്ധരാത്രിയോടെ പത്താം രാശിയിലും എത്തും. ഓരോ രാശിയിലും(അല്ലെങ്കില്‍ ഭാവത്തില്‍) നില്‍ക്കുന്നതും ദൃഷ്ടി ചെയ്യുന്നതുമായ ഗ്രഹങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ഫലങ്ങളില്‍ മാറ്റം വരും.
മക്കള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ മാതാപിതാക്കളെ വളരെയധികം അലട്ടുന്ന ഒന്നാണ് ജാതകത്തിലെ ചൊവ്വാദോഷം. കുട്ടികളുടെ ജാതകത്തില്‍ ചൊവ്വാദോഷം ഉണ്ടെന്നുകണ്ടാല്‍ അച്ഛനമ്മമാര്‍ക്ക് ആധി വരികയായി. അതേ ദോഷമുള്ള ഒരു ജാതകം കിട്ടിയാല്‍ മാത്രമേ വിവാഹം നടത്തുവാന്‍ പാടുള്ളൂ എന്ന നിഷ്ക്കര്‍ഷയാണല്ലോ നമുക്കിടയിലുള്ളത്. അതുമൂലം എന്തെല്ലാം ഗുണങ്ങളുള്ള ജാതകങ്ങള്‍ വന്നാലും വിവാഹം നടക്കില്ല എന്നതാണവസ്ഥ. ഈയൊരു പശ്ചാത്തലത്തിലാണ് എന്താണ് ചൊവ്വാദോഷം എന്ന് പരിശോധിക്കേണ്ടി വരുന്നത്. എന്താണ് ചൊവ്വാദോഷം? അങ്ങനെ ഒരു ദോഷമുണ്ടോ? ചൊവ്വാദോഷമുള്ള ഒരു വ്യക്തി വിവാഹം ചെയ്താല്‍ അധികം താമസിയാതെ പങ്കാളി മരിച്ചുപോകുമോ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് മുമ്പ് അടിസ്ഥാനപരമായ ചില കാര്യങ്ങള്‍ വിവരിക്കേണ്ടതുണ്ട്. ജാതകത്തില്‍ ഒരു വ്യക്തിയെക്കുറിച്ച് വിവരിക്കുന്നത് പ്രാഥമികമായി ലഗ്നഭാവം കൊണ്ടാണ്. ഈ ഭാവത്തിന്‍റെ ഗുണങ്ങള്‍ ആ വ്യക്തിയുടെ വ്യക്തിത്വം, ആകാരസൗഷ്ഠവം, ജയാപചയങ്ങള്‍ എന്നിവ ആ ഭാവത്തില്‍ സ്വാധീനിക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും മറ്റും തീരുമാനിക്കാം.
ഇവിടെ വൈവാഹിക കാര്യങ്ങള്‍ ചിന്തിക്കുന്നതുകൊണ്ട് വിവരണം തല്‍ക്കാലം പ്രസക്തമായ ഭാവങ്ങളില്‍ മാത്രമായി ചുരുക്കാം. വൈവാഹികമായ കാര്യങ്ങള്‍ ചിന്തിക്കുന്നത് മുഖ്യമായും ഏഴാം ഭാവം കൊണ്ടാണ്. ഏഴാം ഭാവം കൊണ്ട് വിവാഹം, മദനം(കാമാസക്തി) ആലോകനം അഥവാ ദൃഷ്ടി(നോട്ടം), ഭാര്യാഭര്‍ത്താക്കന്മാരുടെ സമാഗമം, കിടക്ക, ശയനോപകരണങ്ങള്‍, നഷ്ടപ്പെട്ടുപോയ ധനം, മൈഥുനം എന്നിവയെല്ലാമാണ് ചിന്തിക്കുന്നത്.
ഏഴാം ഭാവം കൊണ്ട് ചിന്തിക്കുന്നതായ വിവാഹം, വിവാഹജീവിതം, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ഇവയെല്ലാം നന്നാവണമെങ്കില്‍ ആ ഭാവത്തിന്‍റെ അധിപനായ ഗ്രഹം, ആ ഭാവത്തെ നല്ലതുപോലെ സ്വാധീനിക്കുന്ന തരത്തില്‍ സ്ഥിതി ചെയ്യണം. നേരെ മറിച്ച് അവിടെ ഒരു പാപഗ്രഹമാണ് നില്‍ക്കുന്നതെങ്കില്‍ ആ ഭാവത്തിന് നാശമോ ദുരനുഭവമോ ആയിരിക്കും ഫലം. ജ്യോതിഷത്തില്‍ എല്ലാ കാര്യങ്ങളെയും സ്വാധീനിക്കുന്നതായി പറയുന്നത് ഒന്‍പത് ഗ്രഹങ്ങളെയാണ്. അതില്‍ സൂര്യന്‍ മുതല്‍ ശനിവരെയുള്ള ഭൗതിക ഗ്രഹങ്ങളും, രാഹു- കേതുക്കള്‍ എന്നീ രണ്ട് ഛായാഗ്രഹങ്ങളുമാണുള്ളത്.
ജ്യോതിഷത്തെ വിമര്‍ശിക്കുന്നവര്‍ ഗ്രഹങ്ങളില്‍ ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമല്ലേ എന്ന് ചോദിക്കാറുണ്ട്. ഇവിടെ ഗ്രഹമെന്നാല്‍ ഗ്രഹിക്കുന്നത് അഥവാ സ്വാധീനിക്കുന്നത് എന്നാണ് അര്‍ത്ഥമാക്കുന്നത്. അപ്പോള്‍ നാം അധിവസിക്കുന്ന ഭൂമിയോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന ചന്ദ്രനാണ് ഭൂമിയിലുള്ള സര്‍വ്വചരാചരങ്ങളെയും ഏറ്റവുമധികം സ്വാധീനിക്കുന്നത് എന്നുകാണാം.
സൂര്യന് ചുറ്റുമുള്ള ക്രാന്തിവൃത്തത്തിലൂടെ എല്ലാ ഗ്രഹങ്ങളും സഞ്ചരിക്കുമ്പോള്‍ ചന്ദ്രന്‍ അല്‍പ്പം അധികം ചരിവുള്ള മറ്റൊരു ഗ്രഹത്തിന്‍റെ ഉപഗ്രഹമായി സഞ്ചരിക്കുന്നു. ഇത് ക്രാന്തി വൃത്തത്തെ ഖണ്ഡിക്കുന്ന സ്ഥാനങ്ങളായ രാഹു, കേതു എന്നീ ബിന്ദുക്കളെ സൃഷ്ടിക്കുന്നു. ഈ ബിന്ദുക്കള്‍ എല്ലാ ചരാചരങ്ങളേയും സ്വാധീനിക്കുന്നതിനാല്‍ ഇവയേയും പ്രായോഗികമായി ഗ്രഹങ്ങളായി പരിഗണിക്കുന്നു. ഇവകള്‍ ഭൗതികമായി ഒന്നുമല്ലെങ്കിലും ഇവകളുടെ സ്വാധീനം പ്രബലമാണ്. അതിനാല്‍ ഇവകളെ ഗ്രഹങ്ങളായി ത്തന്നെ പരിഗണിക്കാം.
ഇനി, വിവാഹത്തേയും വിവാഹജീവിതത്തേയും ഓരോ ഗ്രഹങ്ങള്‍ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് ചുരുക്കിപ്പറയാം. ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍, എന്നീ ഗ്രഹങ്ങള്‍ നല്ല ഫലങ്ങള്‍ തരുമ്പോള്‍ പാപഗ്രഹങ്ങളായ ചൊവ്വ, ശനി, രാഹു, കേതു എന്നിവ ദോഷഫലങ്ങളും പ്രദാനം ചെയ്യുന്നു. അതില്‍ ചൊവ്വ സ്ഥിരമായി വിരഹമുണ്ടാക്കുന്ന ഗ്രഹമാണ്. അത് ശനിയുമായി ബന്ധപ്പെട്ടാല്‍ മരണത്തെ ഉണ്ടാക്കും എന്ന് പറയപ്പെടുന്നു. സൂര്യനാണ് 7 ല്‍ നില്‍ക്കുന്നതെങ്കില്‍ എന്നും കലഹമായിരിക്കും ഫലം. ശനി നിന്നാല്‍ അത് വിവാഹത്തെ താമസിപ്പിക്കുകയും, ഒരിക്കലും അനുരൂപനായ അല്ലെങ്കില്‍ അനുരൂപയായ പങ്കാളിയെ ലഭിക്കാതിരിക്കാന്‍ കാരണമാവുകയും ചെയ്യും. രാഹു ശനിയെപ്പോലെ ഫലം തരുമ്പോള്‍ കേതു ചൊവ്വയെപ്പോലെ പെരുമാറും. ഏഴിലെ ചൊവ്വ ജീവിതപങ്കാളിയുടെ മരണത്തിന് ഹേതുവാകും എന്നതാണ് ചൊവ്വാദോഷം എന്ന ദുഷ്പ്പേര് ചൊവ്വയ്ക്ക് ചാര്‍ത്തപ്പെടാന്‍ കാരണം.
ഇവിടെ ചില അടിസ്ഥാനകാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ഇതിന് പ്രസക്തിയില്ല എന്ന് മനസ്സിലാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
1. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനുഭവിക്കാനുള്ളത് ആ വ്യക്തിയുടെ ജാതകത്തില്‍ നിന്നുതന്നെ അറിയണം. അതിന് പങ്കാളിയുടെ ജാതകവുമായി ഒരു ബന്ധവുമില്ല.
2. വിവാഹം മൂലം ജീവിതപങ്കാളിയുടെ ആയുസിന് ഒരു മാറ്റവും സംഭവിക്കുകയില്ല. പങ്കാളിയുടെ ആയുസ് കുറയുകയുമില്ല. കൂടുകയുമില്ല.
3. ഏതൊരു വ്യക്തിയുടേയും ആയുസ് പൂര്‍വ്വനിശ്ചിതമാണ്. അതില്‍ യാതൊരുമാറ്റവും സാധ്യമല്ല.
4. ഒരു കുട്ടിയുടെ ജനനം മൂലം കുട്ടിയുടെ അച്ഛനോ അമ്മയ്ക്കോ അമ്മാവനോ മരണം ഉണ്ടാവുകയില്ല. കുട്ടിയുടെ ജനനം നടന്നതില്‍ പിന്നെ ചിലപ്പോള്‍ ഇവര്‍ക്കാര്‍ക്കെങ്കിലും മരണം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ ആയുസ്സ് അവിടെ അവസാനിച്ചതുമൂലം മാത്രമാണ്. അത് ചിലപ്പോള്‍ കുട്ടിയുടെ ജാതകത്തില്‍ നിന്ന് വായിച്ചെടുക്കാം. അതായത് അത് വെറും സൂചനയായി മാത്രം കാണുക. അതൊരിക്കലും കുട്ടിയുടെ ജനനം മൂലമല്ല.
എന്താണ് ഏഴിലെ ചൊവ്വ ഉണ്ടാക്കുന്നത്. ഏഴിലെ ചൊവ്വ എപ്പോഴും വിരഹമുണ്ടാക്കും. ഈ ജാതകത്തിന്‍റെ ഉടമ സാധാരണനിലയില്‍ അധികം ആയുസ്സില്ലാത്ത ഒരാളെ വിവാഹം കഴിക്കാനാണ് സാധ്യത എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ദീര്‍ഘായുഷ്മാനെയാണ് വിവാഹം കഴിക്കുന്നത് എന്നിരിക്കട്ടെ, ജോലി സംബന്ധമായോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതലും അകന്നുകഴിയേണ്ടി വരിക എന്ന ഫലം ഉണ്ടാകും. ആയുസ് കുറഞ്ഞ ആളെയാണ് കല്യാണം കഴിക്കുന്നതെങ്കില്‍ ആ വിരഹം മരണം മൂലമാകാം എന്ന് സാരം. ഇവിടെ ആയുസ് കുറവാണെങ്കില്‍ ഏഴില്‍ ചൊവ്വയൊന്നും വേണ്ട. അപ്പോള്‍ ഒരു കാര്യം മനസ്സിലാക്കുക, പങ്കാളിയുടെ മരണം അയാളുടെ ആയുസ്സ് എത്തിയാല്‍ മാത്രമാണ് ഉണ്ടാകുന്നത്. അതിന് സ്വന്തം ജാതകത്തിലെ ഗ്രഹനിലയ്ക്ക് യാതൊരു ബന്ധവുമില്ല. അത് പങ്കാളിയുടെ ജാതകത്തില്‍ നിന്നാണ് മനസ്സിലാക്കേണ്ടത്.
സ്ത്രീജാതകത്തില്‍ 8 ല്‍ ചൊവ്വയുണ്ടായാലും ഭര്‍തൃമരണം പറയാറുണ്ട്. 8-ാം ഭാവം സ്ത്രീയുടെ മംഗല്യസ്ഥാനമാണ്. അപ്പോള്‍ അഷ്ടമത്തിലെ(8 ലെ) ചൊവ്വ മംഗല്യഹാനി ഉണ്ടാക്കുന്നു എന്നതാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ഇതിന് പരിഹാരം ദീര്‍ഘായുസ്സ് ഉണ്ട് എന്നുറപ്പുള്ള ജാതകനെ വിവാഹം കഴിക്കുകയാണ്.
ഒരു ജാതകത്തില്‍ 7 ലോ 8 ലോ ചൊവ്വ നില്‍ക്കുന്നു എന്നുകണ്ടാല്‍ അതിന് ചൊവ്വാദോഷം വിധിക്കരുത്. സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വ ഒരിക്കലും ദോഷം ചെയ്യില്ല. ജ്യോതിഷത്തില്‍ സൂര്യചന്ദ്രന്മാര്‍ക്ക് ഓരോ രാശിയും, മറ്റെല്ലാ ഗ്രഹങ്ങള്‍ക്കും (രാഹു കേതുക്കള്‍ ഒഴികെ) രണ്ട് വീതവും സ്വന്തം ക്ഷേത്രങ്ങളുണ്ട്. നാട്ടുകാര്‍ക്ക് മുഴുവന്‍ ദോഷം ചെയ്യുന്ന 'പാപി' സ്വന്തം വീട്ടില്‍ ഒരിക്കലും ദോഷം ചെയ്യില്ല എന്ന തത്വം മനസ്സിലാക്കുക.
സ്വക്ഷേത്രത്തില്‍ നില്‍ക്കുന്ന ഏഴിലെ ചൊവ്വ 'രുചകയോഗം' എന്ന പഞ്ചമഹാപുരുഷയോഗം തരുന്ന ഗ്രഹമാണ്. ഇത് ജാതകനെ ഉയര്‍ന്ന മേധാവിയോ നല്ലൊരു എക്സിക്യുട്ടീവോ ആക്കും. ഇത് ഒരു സ്ത്രീജാതകത്തിലാണെങ്കില്‍ അത്തരം ഒരു ഉദ്യോഗസ്ഥന്‍റെ ഭാര്യാപദം അലങ്കരിക്കുന്നവളായിത്തീരും. ഒരു വേള സ്വയം ഐ.എ.എസ്/ ഐ.പി.എസ് പോലുള്ള സ്ഥാനങ്ങളില്‍ വിളങ്ങുന്നവളായും ഭവിക്കും. കര്‍ക്കിടകലഗ്നത്തിലെ ഏഴിലെ ചൊവ്വയ്ക്കും ഈ ഗുണമുണ്ടാകും. കാരണം കര്‍ക്കിടകലഗ്നത്തിന് ഏഴിലെ ചൊവ്വ ഉച്ചസ്ഥനാണ്.
നൈസര്‍ഗ്ഗികമായി ചൊവ്വ ഒരു പാപഗ്രഹമാണ്. അതിന്‍റേതായ ചില ദോഷങ്ങള്‍ അതുണ്ടാക്കിയെന്നിരിക്കും. 'മാഹേയ മറുഗേ സദൈവ വിരഹഃ' എന്ന പ്രമാണ പ്രകാരം ഏഴിലെ ചൊവ്വ എപ്പോഴും വിരഹമുണ്ടാക്കുന്നു. ജാതകന്‍/ ജാതക വിവാഹം കഴിക്കുന്ന വ്യക്തിക്ക് ആയുസ് കുറവാണെങ്കില്‍ ആ വിരഹം മരണം മൂലമായിരിക്കാം. ദീര്‍ഘായുസ്സ് ഉണ്ടെങ്കില്‍ ആ വിരഹം മരണമല്ലാത്ത തരത്തിലുള്ളതായിരിക്കും.
ഔദ്യോഗികമായ കാരണങ്ങളാലോ ജോലി സംബന്ധമായോ ഭാര്യാഭര്‍ത്താക്കന്മാര്‍ അകന്നുകഴിയേണ്ടി വരാറില്ലെ? പങ്കാളിക്ക് ആയുസ് ഇല്ലെങ്കില്‍ മരണമുണ്ടാകുവാന്‍ ഏഴില്‍ ചൊവ്വതന്നെ വേണമെന്നില്ല. അതിനാല്‍ ഒരു കൊലപാതകിയായി ചൊവ്വയെ കാണേണ്ടതില്ല എന്ന് ധരിക്കുക. അപ്പോള്‍ ചൊവ്വാദോഷം മാരകമായ ഒരു ദോഷമല്ല.
Photo Courtesy - Google