സമ്പൂർണ്ണ സെപ്റ്റംബർ മാസഫലം: 2022 സെപ്റ്റംബർ മാസം നേട്ടമുണ്ടാക്കുന്നവർ ആരൊക്കെ
2022 സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4)
മേടക്കൂറുകാർക്ക് സൂര്യൻ അഞ്ച് , ആറ് ഭാവങ്ങളിലായും കുജൻ രണ്ടിൽ, ബുധൻ ആറ് . വ്യാഴം പന്ത്രണ്ടിൽ ശുക്രൻ അഞ്ച് ആറ്.ശനി പത്തിൽ രാഹു ജന്മത്തിൽ കേതു ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ മാനസീക ആരോഗ്യം മെച്ചമാക്കാൻ സ്വന്തം കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കണം . ജോലിസ്ഥലത്ത് നിസ്സാര കാര്യങ്ങളുടെ പേരിൽ കലഹ സാധ്യത കൂടുതൽ ആണ് തന്ത്ര പൂർവ്വമായ സമീപനം സങ്കീർണ്ണമായ സാഹചര്യങ്ങൾ മറികടക്കാൻ സഹായിക്കും . ദുരാചാരങ്ങളെ ഉപേക്ഷിച്ച് സദാചാരങ്ങളെ ജീവിതത്തിൽ പകർത്തുന്നത് ആത്മാഭിമാനത്തിന് വഴിയൊരുക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പാഴ്ച്ചെലവ് നിയന്ത്രണ വിധേയമാക്കണം
ദോഷശാന്തിക്കായി ശിവഭഗവാന് ക്ഷീരധാര മഹാവിഷ്ണുവിന് തുളസിമാല നാഗപ്രീതി, ശാസ്താ പ്രീതി വരുത്തുക ഗണപതിക്ക് തേങ്ങാ ഉടക്കുക
ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി, മകയിരം 1/2 )
ഇടവക്കൂറുകാർക്ക് സൂര്യൻ നാല് അഞ്ച് ഭാവങ്ങളിലായും കുജൻ ജന്മത്തിൽ ബുധൻ അഞ്ചിൽ .വ്യാഴം പതിനൊന്നിൽ ശുക്രൻ നാല് അഞ്ച്,ശനി ഒൻപതിൽ രാഹു പന്ത്രണ്ടിൽ കേതു ആറാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ
വിദ്യാഭ്യാസമുണ്ടെങ്കിലും വിവേചന ബുദ്ധിയും പ്രവൃത്തിപരിചയവുമില്ലാതെ പ്രവർത്തിച്ചാൽ പരാജയമായിരിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. യാത്രകൾ കഴിയുന്നതും കുറക്കുക. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും . ശ്വാസകോശ സംബദ്ധമായും ഹൃദയ സംബദ്ധമായും അസുഖം ഉള്ളവർ നല്ല ശ്രദ്ധ വേണം. കുടുബാംഗങ്ങളുടെയും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. ജീവിത പങ്കാളിയോട് സ്നേഹപൂർവ്വം പെരുമാറുക. നീതിയുക്തമായ സംസാര ശൈലി സർവ്വാദരങ്ങൾക്കും സർവ്വകാര്യ വിജയത്തിനും വഴിയൊരുക്കും
ദോഷശാന്തിക്കായി ശിവഭഗവാന് ധാര, പിൻ വിളക്ക്,ശാസ്താവിന് നീരാജനം. ദേവിക്ക് ത്രിമധുരം , ഇവ ചെയ്യുക
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനക്കൂറുകാർക്ക് സൂര്യൻ. മൂന്ന് നാല് ഭാവങ്ങളിലായും കുജൻ പന്ത്രണ്ടിൽ ബുധൻ നാലിൽ വ്യാഴം പത്തിൽ ശുക്രൻ , മൂന്ന് , നാല് .ശനി എട്ടിൽ രാഹു പതിനൊന്നിൽ കേതു അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ സ്വന്തം ചുമതലകൾ അന്യരെ ഏല്പിക്കുന്നതും പണം കടം കൊടുക്കുന്നതും അബദ്ധമായിത്തീരും. മാതാവിന്റെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം . നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരാനിടയുണ്ട്. . അപ്രതീക്ഷിതമായ രോഗം ക്ലേശങ്ങൾ ഉണ്ടായാൽ അവഗണിക്കരുത്. വാഗ്വാദങ്ങളിലേർപ്പെടു ബോൾ മിതത്വം പാലിക്കണം. ഭൂമി, ഗ്യഹം എന്നിവ വാങ്ങും. വാഹനം , സ്വർണ്ണം എന്നിവയുടെ ലാഭവും വിവാഹം ആലോചിക്കുന്ന വർക്ക് നല്ല ആലോചനകൾ വന്നുചേരുകയും ചെയ്യും. . വിശ്വാസ യോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും നിരുപാധികം പിൻമാറും സജ്ജന സംസർഗ്ഗത്താൽ സദ്ചിന്തകൾ വർദ്ധിക്കും'
ദോഷശാന്തിക്കായി മഹാവിഷ്ണുവിന് തുളസിമാല, സർപ്പത്തിന് അഭിഷേകം, ശാസ്താവിന് എള്ളുപായസം ചെയ്ത് കാക്കക്ക് നൽകുക .
കർക്കിടകക്കൂറ് (പുണർതം 1/4 പൂയം, ആയില്യം)
കർക്കടകകൂറുകാർക്ക് . സൂര്യൻ രണ്ട്, മൂന്ന് ഭാവങ്ങളിലായും കുജൻ പതിനൊന്നിൽ ബുധൻ മൂന്ന് വ്യാഴം ഒൻപതിൽ ശുക്രൻ ,രണ്ട്. മൂന്ന് ശനി ഏഴിൽ രാഹു പത്തിൽ കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ . പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം അതിജീവിക്കും ചിരകാലഭിലാഷമായ വിദേശ യാത്ര സഫലമാകും. അർപ്പണബോധവും കഠിനാധ്വാനവും ഉയർച്ച നൽകും .ഈശ്വര പ്രാർത്ഥന വഴി എല്ലാത്തരം നിഷേധാത്മ തകളും ഇല്ലാതാക്കാൻ കഴിയും. യാത്രാ ക്ലേശം ഉണ്ടാവുന്നതിനാൽ അനാവശ്യ യാത്രകൾ കുറക്കുക. മറ്റുള്ളവരുടെ മനസ്സിലിരിപ്പ് അറിയാൻ കഴിയാതെ കുഴയും. പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിനാൽ പദ്ധതികൾ പുന:പരിശോധനയ്ക്ക് വിധേയമാക്കും. അഗ്നി ആയുധം എന്നിവ ഉപയോഗിക്കുബോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം.
ദോഷശാന്തിക്കായി ശിവഭഗവാന് കൂവളമാല ശാസ്താവിന് നീരാജനം, സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം , ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ ഇവ ചെയ്യുക
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക് സൂര്യൻ ജന്മം ,രണ്ട് കുജൻ പത്തിൽ ബുധൻ രണ്ടിൽ.വ്യാഴം എട്ടിൽ ശുക്രൻ ജന്മം രണ്ട് . ശനി ആറിൽ രാഹു ഒൻപതിൽ കേതു മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ദൃഷ്ടിപഥത്തിലുള്ളതെല്ലാം ശരിയാണെന്നുള്ള മിഥ്യാ ധാരണകൾ ഒഴിവാക്കണം. പുതിയ അവസരങ്ങളും സാധ്യതകളും നന്നായി പ്രയോജനപ്പെടുത്തുക. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുന്നതിനാൽ കുടുംബത്തിൽ സ്വസ്ഥനയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. പ്രാർത്ഥനയിലുടെ ശുഭചിന്ത വളർത്തിയാൽ അവസരങ്ങൾ ഉചിതമായ രീതിയിൽ പ്രയോജനപ്പെടുത്താനാകും.
പങ്കാളിയിൽ കൂടി ധനവരവ് . ആഹാരവസ്ത്രാദിലാഭം, ധനലാഭം ഇവ അനുഭവത്തിൽ വരും . പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. വയറു വേദന വായുകോപം ശ്രദ്ധിക്കുക . വാക്ക് ദോഷം വരാതിരിക്കാൻ ശ്രദ്ധിക്കുക.
ദോഷശാന്തിക്കായി നാഗപ്രീതി , ശിവക്ഷേത്രത്തിൽ ധാര, ഇവ ചെയ്യുക.
കന്നിക്കൂറ് (ഉത്രം 3/4 അത്തം , ചിത്തിര 1/2)
കന്നിക്കൂറുകാർക്ക് സൂര്യൻ ജന്മം, പന്ത്രണ്ടാം ഭാവങ്ങളിലായും കുജൻ ഒൻപതിൽ ബുധൻ ജന്മത്തിൽ . വ്യാഴം ഏഴിൽ ശുക്രൻ ജന്മം , പന്ത്രണ്ട്. ശനി അഞ്ചിൽ രാഹു എട്ടിൽ കേതു രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ അവനവനിൽ നിക്ഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏല്പിച്ചാൽ അബദ്ധമാകും . സമാനചിന്താഗതിയിലുള്ളവരുമായി സൗഹ്യദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ആഹാര പദാർത്ഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. മേലുദ്യോഗസ്ഥരും ഉന്നത വ്യക്തികളും സഹായിക്കും. ബന്ധുമിത്രാദികൾ ആഘോഷ വേളയിൽ ഒത്തുചേരും കുടുംബ കാര്യത്തിൽ കാര്യമായ ശ്രദ്ധ പുലർത്തുക. ബിസിനസ് വിപുലമാക്കാൻ ചില പദ്ധതികളിലേർപ്പെടും. കാർഷിക മേഖല വിപുലമാക്കും.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ക്ഷീരധാര ദേവീ ക്ഷേത്രത്തിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി . നാഗത്തിന് നൂറും പാലും ഇവ ചെയ്യക
തുലാക്കൂറ് (ചിത്തിര 1/2 ചോതി , വിശാഖം 3/4)
തുലാക്കൂറുകാർക്ക് സൂര്യൻ പതിനൊന്ന് പന്ത്രണ്ട് .ഭാവങ്ങളിലായും . കുജൻ എട്ടിൽ ബുധൻ പന്ത്രണ്ട് വ്യാഴം ആറിൽ .ശുക്രൻ , പതിനൊന്ന്,പന്ത്രണ്ട് .ശനി നാലിൽ രാഹു ഏഴിൽ കേതു ജന്മത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ
.ഏറ്റെടുത്ത ജോലികൾ വേഗം .പൂർത്തിയാക്കും. ധാരാളം പണം കയ്യിൽ വരും . സന്താനങ്ങൾക്ക് ശ്രേയസ്സ് ഐശ്വര്യം ,പഠന ജയം ഇത്യാദി ഗുണാനുഭവം ഉണ്ടാവും. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് അതിനുള്ള തൊഴിൽ വിസ ശരിയാകും. വിവാഹം താമസിച്ചവരുടെ വിവാഹം നടക്കും. ഇഴജന്തുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാവാതെ നോക്കണം. വയറു വേദന ,കർണ്ണ രോഗം ഇവ അവഗണിക്കരുത്. കുടുംബ പ്രശ്നങ്ങൾ സംബദ്ധിച്ച പിടിവാശികൾ മതിയാക്കും. ദീർഘകാല പ്രണയം സഫലമാകും.
ദോഷശാന്തിക്കായി
അയ്യപ്പ ക്ഷേത്രത്തിൽ നെയ്യഭിഷേകം, നാഗത്തിന് നൂറും പാലും, ലക്ഷ്മി പൂജ ഗണപതിക്ക് മോദകം ഇവ ചെയ്യുക
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് സൂര്യൻ പത്ത്, പതിനൊന്ന് ഭാവങ്ങളിലായും , കുജൻ ഏഴിൽ .ബുധൻ പതിനൊന്ന് വ്യാഴം അഞ്ചിൽ ശുക്രൻ പത്ത് പതിനൊന്ന്.ശനി മൂന്നിൽ രാഹു ആറിൽ കേതു പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും ലഭിക്കും' ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങൾക്ക് മദ്ധ്യസ്ഥത വേണ്ടി വരും. മാതാപിതാക്കളുടെ സഹായങ്ങളുണ്ടാകും. പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും. മക്കൾ കാരണം സന്തോഷമുണ്ടാകും. സന്താനങ്ങൾക്ക് പലവിധ ഗുണാനുഭങ്ങൾക്ക് സാധ്യത. ബാങ്ക് വായ്പയുടെ മുടങ്ങിയ തവണകൾ അടച്ചു തീർക്കും . വീഴ്ചകൾ ഉണ്ടാവാതെയും .ഭക്ഷ്യ . സൂക്ഷിക്കണം.
ദോഷശാന്തിക്കായി ഗണപതിക്ക് മോദകം
സുബ്രമണ്യസ്വാമിക്ക് പഞ്ചാമൃതം
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4 )
ധനുക്കൂറുകാർക്ക് സൂര്യൻ ഒൻപത് .പത്ത് ഭാവങ്ങളിലായും കുജൻ ആറിൽ ബുധൻ പത്ത് വ്യാഴം നാലിൽ ശുക്രൻ ഒൻപത്, പത്ത്ശനി രണ്ടിൽ രാഹു അഞ്ചിൽ കേതു പതിനൊന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ആപൽ ഘട്ടത്തിൽ നിന്നും ബന്ധുക്കളെ രക്ഷിക്കേണ്ടതായി വരും. ധ്യതി
പിടിച്ച് ഒരു കാര്യവും ചെയ്യരുത്. .അഹംഭാവം കാരണം പ്രധാന തീരുമാനങ്ങൾ എടുക്കുബോൾ പിഴവ് സംഭവിക്കാം. സാമ്പത്തീക ബുദ്ധിമുട്ട് അലട്ടിയേക്കാം. അനാവശ്യ ചിലവ് നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി വാക്ക് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക . . വിദ്യാർത്ഥികൾ പഠിപ്പിൽ നന്നായി ശ്രദ്ധിക്കുക. വിലപിടിപ്പുള്ള രേഖകൾ ആഭരണങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം . ബുദ്ധിപരമായ ഇടപെടൽ കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം. അനവസരത്തിൽ അഹങ്കരിക്കരുത്. ഈശ്വരാധീനം വർദ്ധിപ്പിക്കുക
ദോഷശാന്തിക്കായി വിഷ്ണുവിന് പായസം സുദർശനാർച്ചന, ശാസ്താവിന് നീരാജനം, ശ്രീരാമസ്വാമിക്ക് നെയ്യ് വിളക്ക് , ഹനുമാർക്ക് ദീപസ്തംഭം , ദേവിക്ക് ഭഗവതി സേവ ഇവ ചെയ്യുക
മകരക്കൂറ് (ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക് സൂര്യൻ എട്ട്, ഒൻപത് ഭാവങ്ങളിലായും. കുജൻ അഞ്ചിൽ ബുധൻ ഒൻപത് വ്യാഴം മൂന്ന് ശുക്രൻ, എട്ട്, ഒൻപത് .ശനി ജന്മത്തിൽ രാഹു നാലിൽ കേതു പത്താം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ . ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. കണ്ണടച്ച് തീരുമാനങ്ങൾ എടുക്കരുത്. ക്ഷീണവും മാനസീക സമ്മർദ്ധവും ഉണ്ടായേക്കും. കഠിനാദ്ധ്വാനം കൊണ്ട് കർമ്മരംഗത്ത് വിജയിക്കാൻ കഴിയും . ആരോഗ്യപ്രശ്നങ്ങളെ അവഗണിക്കരുത്. അഭിപ്രായ ഭിന്നത മൂലം ദാമ്പത്യ ജീവിതത്തിൽ പ്രശ്നം ഉടലെടുക്കും. കുടുംബ പ്രശ്നങ്ങൾ വഷളാക്കാതെ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണം. സങ്കീർണ്ണങ്ങളായ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവ്വവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും
ദോഷശാന്തിക്കയി ശിവക്ഷേത്രത്തിൽ ഭസ്മാഭിക്ഷേകം
ശാസ്താവിന് എള്ളു പായസം , സർപ്പക്ഷേത്രത്തിൽ അഭിഷേകം ഗണപതി പ്രീതിയും നേടുക
കുംഭക്കൂറ് (അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാർക്ക് സൂര്യൻ ഏഴ്, എട്ട് ഭാവങ്ങളിലായും കുജൻ നാലിൽ ബുധൻ , എട്ട് വ്യാഴം രണ്ടിൽ ശുക്രൻ ഏഴ്, എട്ട് .ശനി പന്ത്രണ്ടിൽ രാഹു മൂന്നിൽ കേതു ഒൻപതാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ഇടപ്പെട്ടാൽ അബദ്ധങ്ങൾ വന്നു ചേരും. ആർഭാടങ്ങൾ ഒഴിവാക്കുക.
. 'ആഗ്രഹങ്ങൾക്ക് ഒരു ലക്ഷ്യബോധം ഉണ്ടായിരിക്കണം .ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. പകർച്ചവ്യാധികളെ കരുതിയിരിക്കുക. ദാമ്പത്യത്തിൽ പൊരുത്തകേടുകൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യുക. മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കുക . ആജ്ഞാനുവർത്തികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പലപ്പോഴും യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടുന്നതിനാൽ ആശ്വാസം തോന്നും
ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ കൂവളാർച്ചന , പിൻ വിളക്ക്ശനിക്ക് നീല പുഷ്പങ്ങൾ എള്ള് എന്നിവ കൊണ്ട് ആരാധനയും ദാനവും നൽകുക.
മീനക്കൂർ (പൂരുട്ടാതി 1/4 ഉതൃട്ടാതി , രേവതി )
മീനക്കൂറുകാർക്ക് സൂര്യൻ ആറ്, ഏഴ് ഭാവങ്ങളിലായും ചൊവ്വ മൂന്നിൽ ബുധൻ ഏഴ് , വ്യാഴം ജന്മത്തിൽ ശുക്രൻ ആറ് . ഏഴ്,ശനി പതിനൊന്നിൽ രാഹു രണ്ടിൽ കേതു എട്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ അർപ്പണമനോഭാവവും ലക്ഷ്യബോധവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ആശയങ്ങൾ യാഥാർത്ഥ്യമാക്കുവാനുള്ള വഴികൾ വന്നുചേരും. പ്രശസ്തരുടെയും പ്രമുഖരുടെയും ആപ്ത വചനങ്ങൾ ജീവിത ലക്ഷ്യത്തിന് പ്രയോജനകരമാകും. സാമ്പത്തീകനില അനുകൂലമാവും വിദ്യാർത്ഥികൾക്ക് വിദ്യാ പുരോഗതി നേടാൻ സാധിക്കും. വികസന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങും. ചിലവുകൾ നിയന്ത്രണ വിധേയമാക്കണം വീഴ്ചകൾതിരുത്താൻ കഴിയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പണം ചിലവഴിക്കും. ഭഷ്യവിഷബാധയേൽക്കാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് നിങ്ങളുടെ ഔതാര്യവും കാരുണ്യവും മുതലെടുക്കാൻ ആരേയും അനുവദിക്കരുത്.
ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രത്തിൽ പായസം, ഗണപതി ഹോമം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, നാഗത്തിന് അഭിഷേകം
ജ്യോതിഷി പ്രഭാസീന സി.പി
ഹരിശ്രീ
പി ഒ : മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID: prabhaseenacp@gmail.com
