നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 19 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 19 തിങ്കൾ - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്‌തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പൊതുജനമധ്യത്തില്‍ ആദരവും സഹകരണവും ലഭിക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) പലതരത്തിലുമുള്ള വിഷമങ്ങള്‍ മാറിക്കിട്ടുന്ന സമയമാണിത്‌. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) ക്ഷേത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നിവയില്‍ കൂടുതലായി പണം ചെലവഴിക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം) ദാമ്പത്യ ബന്ധം മെച്ചപ്പെടും. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. ചിങ്ങം (മകം, പൂരം, ഉത്രം 1/4) കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട്‌ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത്‌ നല്ലത്‌. നിര്‍ബ്ബന്ധ ബുദ്ധിയോടെ പല കാര്യങ്ങളിലും ഇടപെടും. കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്‌. പണം സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയുന്നതാണ്‌. മാതാവിന്‍റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്‌. തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. സാഹിത്യരംഗത്ത്‌ അംഗീകാരം. മനോദുഃഖത്തിന്‌ സാധ്യത. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) അയല്‍ക്കാരുമായി ഒരു തരത്തിലുമുള്ള വഴക്കുകളില്‍ ഏര്‍പ്പെടാതിരിക്കുക. അനാവശ്യമായ മനോവിഷമം ഉണ്ടാകാന്‍ സാധ്യത. ധനു (മൂലം, പൂരാടം, ഉത്രാടം 1/4) ഉദ്ദേശിച്ച പല കാര്യങ്ങളിലും തടസങ്ങള്‍ നേരിടും. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്‌ അത്ര നല്ല സമയമല്ല. ആരോഗ്യ നില മധ്യമം. മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) സ്വത്തു തര്‍ക്കങ്ങള്‍ക്ക്‌ സാധ്യത. സഹോദരരുമായോ സുഹൃത്തുക്കളുമായോ അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) ഗൃഹ നിര്‍മ്മാണത്തിലെ തടസ്സം മാറും. കേസുകളില്‍ പ്രതികൂലമാകും. സ്വര്‍ണവ്യാപാരം, കൃഷി എന്നിവയിലൂടെ ധനലബ്‌ധിയും പ്രശസ്തിയും. മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) മത്സരപ്പരീക്ഷകളില്‍ വിജയം. ഭൂമി സംബന്‌ധമായി കേസുകള്‍ പ്രതികൂലമാകും. വിലപിടിച്ച വസ്തുക്കള്‍ നഷ്‌ടപ്പെടും.