നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 20 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 20 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) കേസുകളില്‍ വിജയം. കലാകായിക മത്സരങ്ങളില്‍ പ്രമുഖരുടെ അനുമോദനം ലഭിക്കും. സഹോദരങ്ങളില്‍നിന്ന്‌ സഹായം കിട്ടും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ പലവിധ ചെലവുകളും ഉണ്ടാകും. കൂട്ടുകച്ചവടത്തില്‍ നിന്ന്‌ ലാഭം. പ്രേമം സംബന്ധിച്ച വിഷയങ്ങളില്‍ വിജയം. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) അനാവശ്യമായി അപവാദം കേള്‍ക്കാന്‍ സാധ്യതയുണ്ട്‌. കച്ചവടവുമായി ബന്ധപ്പെട്ട പല കരാറുകളിലും ഏര്‍പ്പെട്ടേക്കും. ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത. കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം) ആരെയും കണ്ണടച്ചു വിശ്വസിക്കരുത്‌. ആരോഗ്യ വിഷയങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുക. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ചിങ്ങം (മകം, പൂരം, ഉത്രം 1/4) ജോലിസ്ഥലത്ത്‌ സഹപ്രവര്‍ത്തകരുമായി യോജിച്ചു പോകും. പകല്‍ സമയം സന്തോഷത്തോടെ കടന്നു പോകും. സന്ധ്യയ്ക്ക്‌ ശേഷം ആരോഗ്യനില അത്ര മെച്ചമല്ല. കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്കിടവരും. മംഗള കര്‍മ്മങ്ങള്‍ക്ക്‌ ക്ഷണമുണ്ടാകും. ചുറ്റുപാടുകള്‍ അനുകൂലമാവും. തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) ദൈവികകാര്യങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം കണ്ടെത്തും. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പല ബിസിനസ്സുകളും തകരാതിരിക്കാന്‍ ശ്രമിക്കുക. വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ അനുകൂലമായ സമയം. പിതാവിന്റെ ബന്ധുക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക്‌ സാധ്യത. ധനു (മൂലം, പൂരാടം, ഉത്രാടം 1/4) അവിചാരിതമായ പല അനുകൂല തീരുമാനങ്ങളും ഉണ്ടാകും. പൊതു രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) ഗൃഹനിര്‍മ്മാണത്തിലെ തടസ്സം മാറും. മത്സരപരീക്ഷകളില്‍ വിജയം. മനോദുഃഖങ്ങള്‍ മാറും. പ്രേമബന്‌ധം ശിഥിലമാകും. കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) സന്താനഭാഗ്യത്തിന്‌ യോഗം. അകാരണമായ ഭയം വിട്ടുമാറും. വാര്‍ത്താമാധ്യമരംഗത്ത്‌ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകും. മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) സന്താനഭാഗ്യം ഉണ്ടാകും. ദാമ്പത്യജീവിതത്തിലെ കലഹങ്ങള്‍ മാറും. വിദ്യാസംബന്‌ധമായി തടസ്സം ദൃശ്യമാകും.