നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 28 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 28 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നേട്ടമുണ്ടാകും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) സുഹൃത്തുക്കളുമായി അടുത്തിടപഴകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. മംഗളകര്‍മ്മങ്ങള്‍ നടക്കും. കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം) പൊതുവേ നല്ല സമയമാണിത്‌. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും. ചിങ്ങം (മകം, പൂരം, ഉത്രം 1/4) എന്തു ചെലവു ചെയ്‌തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള സ്‌നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്‌. കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും. പണം കിട്ടാനുള്ള സാദ്ധ്യത. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)  പൊതുവേ നല്ല സമയമാണിത്‌. കൂട്ടുവ്യാപാരത്തില്‍ ഒരളവ്‌ ലാഭം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ അതിരുവിട്ടു പെരുമാറരുത്‌.  വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) മക്കളെച്ചൊല്ലി വിഷമിക്കാനിടവരും. സുപ്രധാന തീരുമാനങ്ങളെടുക്കും. ഉദ്യോഗത്തിലുയര്‍ച്ചയും സ്ഥലമാറ്റവുമുണ്ടാകും.  ധനു (മൂലം, പൂരാടം, ഉത്രാടം 1/4) മത്സരങ്ങളില്‍ വിജയിക്കും. സമുദ്രവാഹനങ്ങളില്‍ ജോലി ലഭിക്കും. വിദേശയാത്രയുടെ തടസങ്ങള്‍ മാറും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും.   മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) പൂര്‍വിക സ്വത്ത്‌ ലഭിക്കാനുള്ള സാധ്യത. അയല്‍ക്കാരോടോ സുഹൃത്തുക്കളോടെ സ്വന്തം ജീ‍വിത രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കരുത്‌.  കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) കൃഷി, കച്ചവടം എന്നിവയില്‍ പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടായെന്നു വരില്ല. അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്‌. മാതാപിതാക്കളുമായി കലഹിക്കാന്‍ സാധ്യത. മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) സാമ്പത്തിക നില മെച്ചപ്പെടും. വാഹനങ്ങളില്‍ നിന്ന്‌ അപകടസാധ്യതയുണ്ട്‌. മക്കളുടെ പഠനം പുരോഗമിക്കും.