നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 29 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ഓഗസ്റ്റ് 29 വ്യാഴം - ഇന്ന് നേട്ടം ആർക്കൊക്കെ

HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഉദ്യോഗത്തിലുയര്‍ച്ചയുണ്ടാകും. കൃഷികാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉല്ലാസയാത്ര പോകും. സഹോദരങ്ങളുടെ സഹായം ലഭിക്കും ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) രോഗങ്ങള്‍ ശമിക്കും. ഉന്നതപഠനത്തിനവസരമുണ്ടാകും. പത്രപ്രവര്‍ത്തകര്‍ക്ക്‌ സ്ഥലമാറ്റമോ സ്ഥാനമാറ്റമോ ഉണ്ടാകും.  മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) സര്‍ക്കാരില്‍നിന്ന്‌ പല തരത്തിലുള്ള സഹായം ലഭിക്കും. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയമാണ്‌. കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം) ഭൂമിസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. ചിങ്ങം (മകം, പൂരം, ഉത്രം 1/4) ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്‌ധിക്കും. പ്രേമബന്‌ധങ്ങള്‍ കൂടുതല്‍ ശക്തമാകും. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിത ഭാഗ്യാനുഭവം. ലഭിക്കും. ജോലിസ്ഥലത്ത്‌ മേലധികാരികളെ അനുസരിച്ച്‌ പോകുന്നതാണ്‌. പൊതുവേ നല്ല സമയമാണിത്‌. ധനു (മൂലം, പൂരാടം, ഉത്രാടം 1/4) വിചാരിച്ചിരിക്കത്ത സമയത്ത്‌ പണം കിട്ടാനുള്ള സാദ്ധ്യതയുണ്ട്‌. സന്താനങ്ങളുടെ ആരോഗ്യത്തില്‍ കൂടുതലായി ശ്രദ്ധിക്കും. മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടത്തിന്‌ യോഗം. കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) വിവാഹ സംബന്ധമായ ശുഭ വാര്‍ത്ത കേള്‍ക്കും. കൃഷി, വ്യവസായം എന്നീ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) പണം സംബന്ധിച്ച വിഷയങ്ങളില്‍ തികഞ്ഞ ജാഗ്രത പാലിക്കുക. സന്ധ്യയ്ക്ക്‌ ശേഷം പലവിധ വിഷമങ്ങള്‍ നേരിടേണ്ടിവരും.