ദിവസഫലം: 2022 നവംബർ 25 വെള്ളി നിങ്ങൾക്കെങ്ങനെ എന്നറിയാം

ദിവസഫലം: 2022 നവംബർ 25 വെള്ളി നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രതീക്ഷിച്ച സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതിനാല്‍ വൈഷമ്യം ഉണ്ടായെന്നു വരാം. ഉദരവൈഷമ്യം, യാത്രാക്ലേശം എന്നിവയ്ക്കും സാധ്യതയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബ സുഖം, മനോ സുഖം എന്നിവയും ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ വരുവാനും ആത്മവിശ്വാസ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കുവാനും അവസരം ഉണ്ടാകും. വ്യാപാര ലാഭം വര്‍ധിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത തടസങ്ങള്‍, ധന വ്യയം എന്നിവ വരാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയവിനിമയം  കരുതലോടെ വേണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുവാന്‍ പ്രയാസമാണ്. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ നോക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയവും സന്തോഷകരമായ സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ഉല്ലാസ കരമായി സമയം ചിലവഴിക്കാനാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. പൊതു രംഗത്ത് സ്വീകാര്യത വര്‍ധിക്കും. സുഹൃത്ത് സമാഗമം സന്തോഷം നല്‍കും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാനത്തിന് തക്കതായ നേട്ടമോ പ്രതിഫലമോ ലഭിക്കാന്‍ പ്രയാസമാണ്. മാറ്റി വയ്ക്കാന്‍ കഴിയുന്ന പ്രധാന ഇടപാടുകള്‍ മറ്റൊരവസരത്തില്‍ ആകുന്നതാകും ഉത്തമം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. കുടുംബ സുഖം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ മുതലായവ അനുഭവമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രസന്നമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. കുടുംബപരമായ അന്തരീക്ഷം കൂടുതല്‍ അനുകൂലമായി ഭവിക്കും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രയും അലച്ചിലും വര്‍ധിക്കാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് മൂലം കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വരാതെ നോക്കണം.