ശ്രീപരമേശ്വരന്‍റെ വിദ്യാഭാവം
ഭഗവാന്‍ ശ്രീപരമേശ്വരന്‍റെ വിദ്യാദേവഭാവമാണ് ദക്ഷിണാമൂര്‍ത്തി. ലോകഗുരു എന്നതാണ് ഈ ഭാവത്തിന്‍റെ സ്ഥാനം. ദക്ഷിണാമൂര്‍ത്തി ധ്യാനം ഇതാണ്-
ഭഗവാന്‍ ശ്രീപരമേശ്വരന്‍റെ വിദ്യാദേവഭാവമാണ് ദക്ഷിണാമൂര്‍ത്തി. ലോകഗുരു എന്നതാണ് ഈ ഭാവത്തിന്‍റെ സ്ഥാനം. ദക്ഷിണാമൂര്‍ത്തി ധ്യാനം ഇതാണ്-
സ്ഫടിക രജതവര്‍ണ്ണം മൗക്തീമക്ഷാമാലാം
അമൃത കലശവിദ്യാ ജ്ഞാനമുദ്ര കരാഗ്രൈ
ദധത മുരഗകക്ഷം ചന്ദ്രചൂഡം ത്രിനേത്രം
വിധൃത വിവിധഭൂഷം ദക്ഷിണാമൂര്‍ത്തി മീഡേഃ
ഇതിന്‍റെ അര്‍ത്ഥം ഇങ്ങനെയാണ്- സ്ഫടികം പോലെ തിളങ്ങുന്ന, വെള്ളിപോലെ വെളുത്ത ശരീരവും നാല് കൈകളിലായി പുസ്തകവും ജ്ഞാനമുദ്രയും രുദ്രാക്ഷമാലയും അമൃതകുംഭവും ധരിച്ച് സര്‍പ്പങ്ങളെ തോളിലിട്ട് നാനാവിധ അലങ്കാരങ്ങളോടെ ചന്ദ്രക്കലാധരനായ മൂന്ന് കണ്ണുള്ള ഭഗവാനെ വിദ്യയ്ക്കുവേണ്ടി ആരാധിക്കുന്നു.
ആരാധിക്കുന്നവര്‍ക്കെല്ലാം ജ്ഞാനമുദ്ര കൊണ്ട് വേദാന്തതത്വം ഉപദേശിക്കുന്നു എന്നാണ് വിശ്വാസം. പേരാലിന്‍റെ ചുവട്ടില്‍ യോഗാസനസ്ഥനായി തെക്കോട്ട് തിരിഞ്ഞിരിക്കുന്ന ഭാവമാണ് ഭഗവാന്‍റേത്. ഏകാദശ രുദ്രന്മാരെന്ന ഭഗവാന്‍റെ പതിനൊന്നവതാരങ്ങളില്‍ കപാലീശ്വരന്‍ എന്ന അവതാരമാണ് ദക്ഷിണാമൂര്‍ത്തീ ഭാവം. തലയോടുമായി(കപാലം) ഭിക്ഷ യാചിച്ചു നടന്നതിനാലാണ് കപാലി എന്ന നാമം സിദ്ധിച്ചത്.