ദാരിദ്ര്യം മാറി ജീവിതസമൃദ്ധിയുണ്ടാവാന്‍...

ദാരിദ്ര്യം മാറി ജീവിതസമൃദ്ധിയുണ്ടാവാന്‍...

HIGHLIGHTS

താഴെപറയുന്ന ശ്ലോകം നിത്യവും മൂന്ന് നേരം പാരായണം ചെയ്ത് പ്രാര്‍ത്ഥിക്കുന്നവരുടെ മുജ്ജന്മ പാപങ്ങള്‍ അകലുന്നതോടൊപ്പം ദാരിദ്ര്യം, കടബാധ്യതകള്‍ എന്നിവ മാറി സല്‍സന്താനലബ്ധി നേടി ആരോഗ്യത്തോടും ദീര്‍ഘായുസ്സോടുകൂടി സ്വര്‍ഗ്ഗാനുഭവം നേടി ജീവിക്കുമെന്നാണ് വിശ്വാസം.

വിശ്വേശ്വരായ നരകാര്‍ണവധാരണായ
കര്‍ണാമൃതായ ശശിശേഖര ധാരണായ
കര്‍പ്പൂരകാന്തി ധവളായ ജടാധരായ
ദാരിദ്ര്യദുഃഖദഹനായ നമഃശിവായ

വസിഷ്ഠമഹര്‍ഷി ഉപദേശിച്ച ഈ ദാരിദ്ര്യദഹന ശിവസ്തോത്രത്തിന്‍റെ പൊരുള്‍ ഇതാണ്: വിശ്വേശ്വരാ, നരന്മാരായ ഞങ്ങളെ അനുഗ്രഹിച്ച് കാക്കുന്നവനേ നമസ്ക്കാരം. താങ്കളെ സ്തുതിക്കുന്ന ശ്ലോകങ്ങള്‍ ചെവികളില്‍ അമൃത് വര്‍ഷിക്കുന്നതുപോലെയാണ്. കര്‍പ്പൂരജ്യോതിയില്‍ തേജസ്സായി വിളങ്ങുന്നവനേ, ജടാമുടി കൊണ്ട് ഗംഗയെ താങ്ങിയവനേ, ഞങ്ങളുടെ എല്ലാ ദാരിദ്ര്യത്തേയും ദുഃഖങ്ങളേയും പോക്കുന്നവനേ നമഃശിവായ നമസ്ക്കാരം.