പ്രതികൂല ചിന്തകളും രോഗങ്ങളും അകലാന്‍  ധന്വന്തരി ശ്ലോകം

പ്രതികൂല ചിന്തകളും രോഗങ്ങളും
അകലാന്‍ ധന്വന്തരി ശ്ലോകം

HIGHLIGHTS

ഈ ശ്ലോകം ജപിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ നമ്മളിലെ പ്രതികൂല ചിന്തകള്‍ അപ്രത്യക്ഷമായി ആത്മവിശ്വാസം വര്‍ദ്ധിക്കും. ഒപ്പം ദീര്‍ഘകാലമായ് അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങളും അപ്രത്യക്ഷമാവും എന്നാണ് വിശ്വാസം.

തിരാവിലെ എഴുന്നേറ്റ് മനസ്സിനെ ഏകാഗ്രമാക്കി ഒരേ ബിന്ദുവില്‍ നിര്‍ത്തി കുളിക്കണം. അതിനുശേഷം കിഴക്കോട്ട് അഭിമുഖമായി ഇരുന്നുകൊണ്ട് സന്തോഷമുള്ള അന്തരീക്ഷത്തിലാണ് താന്‍ ഇരിക്കുന്നത് എന്നുകരുതണം.

ഓം.. ഓം.. ഓം എന്ന് പതിനാറ് പ്രാവശ്യം നീട്ടി പറയണം. 

ഓം നമോ ഭഗവതേ മഹാസുദര്‍ശന വാസുദേവായ ധന്വന്തരായേ അമൃതകലശ ഹസ്തായ. 

സര്‍വ്വ വിനാശനായ സര്‍വ്വരോഗനിവാരണായ ത്രൈലോക്യ പതയേ.. 

ത്രൈലോക്യ നിതയേ ശ്രീമഹാവിഷ്ണു സ്വരൂപ

ശ്രീധന്വന്തരി സ്വരൂപ ശ്രീ ഔഷധചക്രനാരായണായ നമഃ 

എന്ന ശ്ലോകം ജപിച്ച് പ്രാര്‍ത്ഥിക്കണം. ഇങ്ങനെ പ്രാര്‍ത്ഥിച്ചുപോന്നാല്‍ നമ്മളിലെ പ്രതികൂല ചിന്തകള്‍ അപ്രത്യക്ഷമായി ആത്മവിശ്വാസം വര്‍ദ്ധിക്കും. ഒപ്പം ദീര്‍ഘകാലമായ് അലട്ടിക്കൊണ്ടിരിക്കുന്ന രോഗങ്ങളും അപ്രത്യക്ഷമാവും എന്നാണ് വിശ്വാസം.