രോഗങ്ങള്‍ മുജ്ജന്മ കര്‍മ്മഫലങ്ങള്‍
മുജ്ജന്മങ്ങളില്‍ ചെയ്ത പാപകര്‍മ്മങ്ങള്‍ ഈ ജന്മത്തില്‍ രോഗങ്ങളായി ആവിര്‍ഭവിക്കുന്നു എന്ന് ജ്യോതിഷം പറയുന്നു. ഇങ്ങനെ മുജ്ജന്മത്തില്‍ ചെയ്ത പാപകര്‍മ്മങ്ങളുടെ ഫലങ്ങളെ രോഗങ്ങളായി ജാതകത്തില്‍ ഗ്രഹസ്ഥിതികൊണ്ട് സൂചിപ്പിക്കുന്നു എന്ന് ശാസ്ത്രം പറയുന്നു. ഗ്രഹങ്ങളുടെ ചാരഗതി പിഴച്ചാല്‍ മനുഷ്യര്‍ക്ക് ക്ലേശങ്ങള്‍ അനുഭവപ്പെടുന്ന ഗ്രഹസ്ഥിതി വന്നുപെട്ട് വാതം, പിത്തം, കഫം എന്നീ ദോഷത്രയങ്ങള്‍ ഇളകുകയും അതില്‍നിന്ന് രോഗങ്ങള്‍ ഉണ്ടായിത്തീരുകയും ചെയ്യുന്നു. ചില രോഗങ്ങള്‍ പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ കൊണ്ടും ചില രോഗങ്ങള്‍ ശരീരമാനസികങ്ങളായ കാരണങ്ങള്‍ കൊണ്ടും ചില രോഗങ്ങള്‍ കര്‍മ്മദോഷങ്ങള്‍ കൊണ്ടുമുണ്ടാകും.
മുജ്ജന്മങ്ങളില്‍ ചെയ്ത പാപകര്‍മ്മങ്ങള്‍ ഈ ജന്മത്തില്‍ രോഗങ്ങളായി ആവിര്‍ഭവിക്കുന്നു എന്ന് ജ്യോതിഷം പറയുന്നു. ഇങ്ങനെ മുജ്ജന്മത്തില്‍ ചെയ്ത പാപകര്‍മ്മങ്ങളുടെ ഫലങ്ങളെ രോഗങ്ങളായി ജാതകത്തില്‍ ഗ്രഹസ്ഥിതികൊണ്ട് സൂചിപ്പിക്കുന്നു എന്ന് ശാസ്ത്രം പറയുന്നു. ആയുര്‍വേദത്തിന്‍റെ അടിസ്ഥാനതത്ത്വമായ വാത-പിത്ത-കഫ(ത്രിദോഷങ്ങള്‍) സിദ്ധാന്തവുമായി യോജിക്കുന്ന നിലയിലാണിത്. ഗ്രഹങ്ങളുടെ ചാരഗതി പിഴച്ചാല്‍ മനുഷ്യര്‍ക്ക് ക്ലേശങ്ങള്‍ അനുഭവപ്പെടുന്ന ഗ്രഹസ്ഥിതി വന്നുപെട്ട് വാതം, പിത്തം, കഫം എന്നീ ദോഷത്രയങ്ങള്‍ ഇളകുകയും അതില്‍നിന്ന് രോഗങ്ങള്‍ ഉണ്ടായിത്തീരുകയും ചെയ്യുന്നു. ചില രോഗങ്ങള്‍ പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ കൊണ്ടും ചില രോഗങ്ങള്‍ ശരീരമാനസികങ്ങളായ കാരണങ്ങള്‍ കൊണ്ടും ചില രോഗങ്ങള്‍ കര്‍മ്മദോഷങ്ങള്‍ കൊണ്ടുമുണ്ടാകും.
ഗ്രഹങ്ങള്‍ പ്രതിനിധീകരിക്കുന്ന അവയവങ്ങള്‍
സൂര്യന്‍- ഉദരം
ചന്ദ്രന്‍- ഹൃദയം
കുജന്‍- തല
ബുധന്‍-നെഞ്ച്
ഗുരു- തുട
ശനി- കാലുകള്‍, എല്ല്, നട്ടെല്ല്
രാഹു- പാദങ്ങള്‍
ഗ്രഹങ്ങളും ത്രിദോഷങ്ങളും
രവി- കൂടുതല്‍ പിത്തം, കുറവ് വാതം
ചന്ദ്രന്‍- കൂടുതല്‍ വാതം, കുറവ് കഫം
കുജന്‍- പിത്തം(കടുത്ത ചൂട്)
ബുധന്‍-കൂടുതല്‍ വാതം, കുറവ് പിത്തം, അതിലും കുറച്ച് കഫം.
ഗുരു- കൂടുതല്‍ കഫം, കുറച്ച് വാതം
ശുക്രന്‍- കൂടുതല്‍ കഫം, കുറച്ച് കഫം
ശനി- കൂടുതല്‍ വാതം, കുറച്ച് പിത്തം
ഗ്രഹങ്ങളുടെ പാപഫലദാനകാലത്ത് ഇവ മൂര്‍ച്ഛിച്ച് രോഗകാരണമാകുന്നു. ഗ്രഹങ്ങളുടെ ഋതുക്കളിലാണിവ മൂര്‍ച്ഛിക്കുന്നത്.
ഗ്രഹങ്ങള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍
സൂര്യനെക്കൊണ്ടുള്ള രോഗചിന്ത: ആദിത്യന്‍ അനിഷ്ടസ്ഥാനത്തില്‍ നിന്നാല്‍ പിത്തം, ഉഷ്ണരോഗം, നീറിപ്പനി, ചുട്ടുനീറല്‍, വീഴ്ച, അപസ്മാരം, ഹൃദ്രോഗം, ഉദരവ്യാധി, നേത്രരോഗം, ശത്രുഭയം, ത്വക്ദോഷം, അസ്ഥിസ്രാവം, അഗ്നിഭയം, വിഷഭയം, ഭാര്യാരിഷ്ടത, പുത്രവ്യാപത്ത്, ധര്‍മ്മദൈവകോപം, സര്‍പ്പകോപം, ശിവഭൂതങ്ങളുടെ ബാധ ഇതുകളെല്ലാം ഉണ്ടാവും.
ചന്ദ്രന്‍: ചന്ദ്രന്‍ അനിഷ്ടസ്ഥാനസ്ഥിതനായാല്‍ ഉറക്കം അധികമാവുക, പ്രവൃത്തികളില്‍ ഉത്സാഹമില്ലായ്ക, കഫാധിക്യം നിമിത്തമുള്ള ഉപദ്രവങ്ങള്‍, അതിസാരം, കുരുക്കള്‍, വിറയല്‍, പനി, കൊമ്പുള്ള ജന്തുക്കള്‍ കുത്തുക, ജലജന്തുക്കളുടെ ഉപദ്രവം, അഗ്നിമാന്ദ്യം, ദേഹം മെലിയുക, ഭാര്യാദുഃഖം, മഞ്ഞപ്പിത്തം, മനസ്സിന് ആലോചനാശക്തി ഇല്ലാതാവുക, രക്തദൂഷ്യം നിമിത്തം ഉണ്ടാവുന്ന രോഗങ്ങള്‍, വെള്ളത്തില്‍ നിന്നുള്ള ഭയം, ചന്ദ്രന്‍ ഊര്‍ദ്ധമുഖരാശിയില്‍ നിന്നാല്‍ ഛര്‍ദ്ദിയും, തിര്യങ് മുഖരാശിയില്‍ നിന്നാല്‍ വയറിളക്കം, ദാഹം ഇവയും ഉണ്ടാക്കുന്നു. ദുര്‍ഗ്ഗാഭഗവതിയുടെ കോപം, കിന്നരകോപം, ധര്‍മ്മദൈവകോപം, സര്‍പ്പകോപം, യക്ഷോപദ്രവം ഇതുകളെയും പറയണം.
ചൊവ്വ: ചൊവ്വ അനിഷ്ടസ്ഥാനങ്ങളില്‍ നിന്നാല്‍ തണ്ണീര്‍ദാഹം, രക്തകോപം, പിത്തം, പനി, അഗ്നിനിമിത്തവും, വിഷം നിമിത്തവും , ആയുധം നിമിത്തവും ഉള്ള രോഗങ്ങള്‍, കുഷ്ഠം, കണ്ണുദീനം, അപസ്മാരം, ശരീരം പരുപരുക്കനെയാവുക, ചൊറിചിരങ്ങുകള്‍ പിടിക്കുക, ശരീരം ചതയുക, രാജാക്കന്മാരില്‍ നിന്നും ശത്രുക്കളില്‍ നിന്നും, കള്ളന്മാരില്‍ നിന്നും ഉള്ള ഉപദ്രവങ്ങള്‍, സഹോദരന്മാരോടും, പുത്രന്മാരോടും ബന്ധുക്കളോടും ഉള്ള വൈര്യം, യുദ്ധം, രാക്ഷസഭയം, ഗന്ധര്‍വ്വബാധ, കഴുത്തില്‍ നിന്ന് മേല്‍പ്പോട്ടുള്ള രോഗങ്ങള്‍ ഇതുകളെ എല്ലാം ഉണ്ടാക്കും.
ബുധന്‍: ബുധന്‍ അനിഷ്ട സ്ഥാനത്തു നിന്നാല്‍ ചിത്തഭ്രമം, ചീത്ത വാക്കുകള്‍ പറയുക, കണ്ഠരോഗം, നാസാരോഗം, വാതപിത്ത കഫങ്ങള്‍ മൂന്നും കോപിച്ചാലുണ്ടാകുന്ന പനി (സന്നിപാത ജ്വരം), വിഷഭയം(സര്‍പ്പാദികളില്‍ നിന്നോ കൈ വിഷത്തില്‍ നിന്നോ ഉള്ളത്), ത്വക് ദോഷം, പാണ്ഡുവ്യാധി, ദുഃസ്വപ്നങ്ങള്‍ കാണുക, വിച്ചര്‍ചിക(ചൊറി), പാരുഷ്യം(മനസ്സിനാര്‍ദ്രതയില്ലാതെ പരുഷവാക്കുകള്‍ പറയുക) ദേഹാദ്ധ്വാനം, ഇതുകളെല്ലാം ഉണ്ടാകും.
വ്യാഴം: വ്യാഴം, ദുസ്ഥിതനായാല്‍ ജ്വരം(പനി),ദുഃഖം, ബോധക്കേട്, കഫം, ഹേതുവായിട്ടുള്ള കര്‍ണ്ണരോഗം, പ്രമേഹവ്യാധി, ക്ഷേത്രങ്ങളിലുള്ള പഴയ നിധികളെ എടുക്കുക നിമിത്തമായും മഹാബ്രാഹ്മണരുടെ ശാപം കാരണമായും ഉള്ള രോഗം, കിം പുരുഷ ഗ്രഹവും യക്ഷനും ദേവഗ്രഹവും സര്‍പ്പവും വിദ്യാധരനും ബാധിക്കുക കൊണ്ടുള്ള ഉപദ്രവങ്ങള്‍ ഇവകളെ സൂചിപ്പിക്കുന്നു. ബുധന്‍ അനിഷ്ടസ്ഥാനസ്ഥിതനായാലും വ്യാഴം നിഷ്ടസ്ഥനായാലും കൃഷ്ണനെ ആചരിക്കാത്തതിനാലോ വിപരീതമായി ആചരിച്ചതിനാലോ ഉള്ള ദോഷം രോഗകാരണമാകുന്നുവെന്ന് പറയണം.
ശുക്രന്‍: ശുക്രന്‍ അനിഷ്ടസ്ഥാനങ്ങളില്‍ നിന്നാല്‍ പാണ്ഡു(വിളര്‍ച്ച) രോഗം, കഫവും വാതവും കോപിക്കുക നിമിത്തമുള്ള പലതരം വ്യാധികള്‍, കണ്ണില്‍ദീനം, പ്രമേഹരോഗം, ഗുഹ്യരോഗം, മുഖരോഗം, മൂത്രകൃച്ഛം, കാമവികാരം നിമിത്തമുള്ള ആപത്തുകള്‍, ഭാര്യാനാശം, ശരീരശോഭ ക്ഷയിക്കുക, ശോഫം(നീര്‍വന്ന് വീര്‍ക്കുക)യോഗിനികളും യക്ഷികളും മാതൃക്കളും നിമിത്തമുള്ള ഭയം, ഇഷ്ടന്മാരായ ബന്ധുക്കള്‍ക്ക് നാശം ഇതുകളെ സൂചിപ്പിക്കുന്നു.
ശനി: ശനി അനിഷ്ടസ്ഥാനത്തില്‍ നിന്നാല്‍ വാതകഫങ്ങളെക്കൊണ്ടുള്ള രോഗങ്ങള്‍, കാലിന്മേലുളള രോഗം, പലപ്രകാരത്തിലുള്ള ആപത്ത്, മടി, ദേഹാദ്ധ്വാനം നിമിത്തമുള്ള തളര്‍ച്ച, ചിത്തഭ്രമം, വയറ്റില്‍ വേദന, വയറുകാളല്‍, ഭൃത്യന്മാര്‍ക്ക് നാശം, നാല്‍ക്കാലി നാശം, ഭാര്യാനാശം, പുത്രനാശം, അംഗനാശം(കണ്ണുകാണാതെയാവുക, ചെകിടു കേള്‍ക്കാതെയാവുക മുതലായവ) മനോദുഃഖം, വൃക്ഷങ്ങളും കല്ലുകളും നശിക്കുക, അല്ലെങ്കില്‍ മരം വീണിട്ടോ കല്ലുകൊണ്ടോ, ശരീരദുഃഖം വരിക, പിശാചുക്കള്‍ മുതലായ ദുഷ്ടഗ്രഹങ്ങള്‍ ബാധിച്ചിട്ടുള്ള ഉപദ്രവം ഇതുകളെ സംഭവിക്കും.
രാഹ്വാദികളെ കൊണ്ടുള്ള രോഗചിന്ത: രാഹു അനിഷ്ട സ്ഥാനങ്ങളില്‍ നിന്നാല്‍ ശരീരത്തിന് ചൂട്, കുഷ്ഠം, വിഷമവ്യാധി(അന്യോന്യ വിരുദ്ധങ്ങളായിരിക്കുന്ന ഒന്നിലധികം വ്യാധികള്‍ ഒരുമിച്ചുണ്ടാവുക.), കൃത്രിമവിഷം(കൈവിഷം മുതലായവ), പാദരോഗം, പിശാചുക്കള്‍ ബാധിക്കുക, സര്‍പ്പഭയം, ഭാര്യക്കും പുത്രന്മാര്‍ക്കും ആപത്ത് വരിക, ബ്രാഹ്മണരോടും ക്ഷത്രിയന്മാരോടും വിരോധം സംഭവിക്കുക, ശത്രുക്കളില്‍ നിന്ന് ഉപദ്രവവും അവര്‍ ആഭിചാരം മുതലായവ ചെയ്തതിനാല്‍ രോഗ്യാദ്യരിഷ്ടങ്ങളും വന്നുകൂടുക ഇവകളെല്ലാം ഉണ്ടാകും. കേതു ദുസ്ഥിതനായാല്‍ രാഹു അനിഷ്ടസ്ഥനായാല്‍ മേല്‍പറഞ്ഞ ഉപദ്രവങ്ങള്‍ക്ക് പുറമെ പ്രേതോപദ്രവം കൂടി ഉണ്ടാവുമെന്ന് പറയണം.
ഗുളികന്‍ അനിഷ്ടസ്ഥിതനായാല്‍ രാഹു അനിഷ്ടസ്ഥാനസ്ഥനായാല്‍ ഉള്ള ഉപദ്രവങ്ങളും, കേതു അനിഷ്ടസ്ഥനായാല്‍ ഉള്ള ഉപദ്രവങ്ങളും അതിന് പുറമെ സര്‍പ്പകോപവും അശൗചവും വിഷവും കൂടിയുണ്ടാകും. രാഹുവിന് കൃത്രിമ വിഷവും സര്‍പ്പഭയവും പറഞ്ഞിരിക്കെ ഗുളികന് പറഞ്ഞിരിക്കുന്ന വിഷം രാഹുവിന് പറഞ്ഞതില്‍പ്പെടാതെ സര്‍പ്പഭിന്നന്മാരായ ദംഷ്ട്രികളില്‍ നിന്നു(പേപ്പട്ടി മുതലായവകളില്‍ നിന്നുള്ള) ഭയമെന്നറിയുക, സര്‍പ്പാര്‍ത്തി എന്നത് സര്‍പ്പകോപം നിമിത്തമുള്ള ഉപദ്രവമാകുന്നു.
രോഗമുണ്ടാക്കുന്ന ചില ഗ്രഹയോഗങ്ങള്‍
മാനസികരോഗം: മാനസികരോഗം വരുന്ന എട്ട് യോഗങ്ങള്‍ താഴെ കൊടുക്കുന്നു.
1. ഗുരു ലഗ്നത്തിലും, ശനി ഏഴിലും
2. ഗുരു ലഗ്നത്തിലും, കുജന്‍ ഏഴിലും
3. ശനി ലഗ്നത്തിലും, കുജന്‍ 5,7,9 ഭാവങ്ങളിലൊന്നില്‍.
4. ബുധനും ചന്ദ്രനും ലഗ്നത്തില്‍
5. ബലമില്ലാത്ത ചന്ദ്രന്‍ ശനിയോടുകൂടി 12 ല്‍ നില്‍ക്കുക.
6. ബലം കുറഞ്ഞ ചന്ദ്രന്‍ പാപനോടുകൂടി ലഗ്നം 5,8,9 ല്‍ നില്‍ക്കുക.
7. ഗുളികനോട് യോഗം ചെയ്തു ഒരു പാപന്‍ ഏഴില്‍ നില്‍ക്കുക.
8. ബുധന്‍ പാപനോട് ചേര്‍ന്ന് 3,6,8,12 ല്‍ നില്‍ക്കുക.
വാതം, പിത്തം, കഫം ഇവ ഓരോന്നും കോപിച്ച് ഉന്മാദമുണ്ടാക്കും. അവയ്ക്കെല്ലാം യഥാവിധി മരുന്നുകഴിച്ച് ശാന്തി വരുത്താം. എന്നാല്‍ ഇവ ഒന്നിച്ചു കോപിച്ചുണ്ടാകുന്ന സന്നിപാതോന്മാദ ചികിത്സകള്‍ക്ക് മരുന്നിനോടൊപ്പം മാന്ത്രിക ചികിത്സ, ഹോമം, ജപമുറകള്‍, യന്ത്രധാരണം തുടങ്ങിയവയും അനിവാര്യമാണ്. ഭയം, കോപം, ഭക്ഷണം, വിഷം, ശാപം മുതലായവയാല്‍ മനോരോഗമുണ്ടാകുന്നു.
ചന്ദ്രനും ശുക്രനും അഷ്ടമാധിപനുമായി ചേര്‍ന്ന് അനിഷ്ടസ്ഥാനത്തിരുന്നാല്‍ ഭക്ഷണത്തില്‍നിന്നും, ഈ ഗ്രഹങ്ങള്‍ രാഹു, കേതു, ഗുളികന്‍ ഇവയുമായി ചേര്‍ന്നാല്‍ വിഷം കൊണ്ടും കുജന്‍ 5 ലിരുന്നാല്‍ കടുത്ത കോപം കൊണ്ടും മറ്റുള്ള പാപഗ്രഹങ്ങളാണെങ്കില്‍ ഭയം കൊണ്ടും പാപികള്‍ 9 ലിരുന്നാല്‍ പിതൃശാപം കൊണ്ടും മാനസിക വിഭ്രാന്തിയുണ്ടാകാം.
പക്ഷവാതത്തിനുള്ള ചില യോഗങ്ങള്‍: സൂര്യന്‍ ലഗ്നത്തില്‍ ശനി കുജന്‍മാരോട് കൂടി നില്‍ക്കുക. ലഗ്നം പിത്തധാതുവിന് പ്രാബല്യമുള്ള രാശികള്‍ മേടം, കര്‍ക്കിടകം, തുലാം, മകരം ഇവയാകുക.
ശനി ഗുരുയോഗം ചെയ്ത് ആറാം ഭാവത്തില്‍ വാതപ്രധാനമായ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം ഈ രാശികളില്‍ നില്‍ക്കുക.
ചന്ദ്രന്‍ ബുധനുമായി യോഗം ചെയ്തു ശനി, രാഹു ഇവയോടൊപ്പം ഏത് രാശിയിലും ഭാവത്തിലും നില്‍ക്കുക.
ഈ യോഗങ്ങള്‍ ബാല്യത്തില്‍ തന്നെ വൈകല്യത്തിനിടയാക്കുന്നു. ചരരാശികള്‍ പിത്തപ്രധാനങ്ങളും സ്ഥിരരാശികള്‍ വാതപ്രധാനങ്ങളും ഉഭയരാശികള്‍ കഫപ്രധാനങ്ങളുമാണ്.
ഹൃദയരോഗം: സൂര്യനാണ് ഹൃദയകാരകന്‍ സൂര്യന് പാപഗ്രഹ യോഗമോ പാപരാശി സ്ഥിതിയോ, ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളുമായി ബന്ധമോ, നീചമോ, ശത്രുക്ഷേത്രസ്ഥിതിയോ, മൗഢ്യമോ, മൃത്യഭാവസ്ഥിതിയോ, പാപരാശി വീക്ഷണമോ വന്നാല്‍ സൂര്യന്‍റെ ദശാകാലത്തും പാപഗ്രഹങ്ങളുടെ അപഹാരത്തിലും ആ പാപഗ്രഹങ്ങളുടെ ദശയില്‍ സൂര്യന്‍റെ അപഹാരത്തിലും ഹൃദയരോഗബാധ വരാം. ഈ സമയത്ത് പാപഗ്രഹങ്ങളുടെ ദശാകാലം നടക്കുകയാണെങ്കിലും ഏഴരശനി, കണ്ടകശനി തുടങ്ങിയ ക്ലേശകരമായ സമയങ്ങളിലും ഹൃദ്രോഗം വരാം, മരണകാരണമാകാം.
ചിങ്ങം രാശി കാലപുരുഷന്‍റെ ഹൃദയമാണ്. വ്യക്തിയുടെ ജാതകത്തിലും ചിങ്ങം രാശിയില്‍ പാപബന്ധം വന്നാലും, ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവാധിപന്മാരുമായി ബന്ധം വന്നാലും ആ ഗ്രഹത്തിന്‍റെ ദശാപഹാര കാലങ്ങളില്‍ ഹൃദയരോഗം സംഭവിക്കും.
ഭാവചിന്തയില്‍ അഞ്ചാം ഭാവത്തിനെ ഹൃദയമായി കണക്കാക്കുന്നു. അഞ്ചാം ഭാവത്തിലും അഞ്ചാം ഭാവാധിപനും പാപഗ്രഹ വീക്ഷണങ്ങള്‍ വരികയാണെങ്കില്‍ ആ ഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങളില്‍ ഹൃദയരോഗം വരും. മാരകഗ്രഹങ്ങളുടെ ദശ നടക്കുകയും ശുഭഗ്രഹങ്ങളുടെ വീക്ഷണം ഇല്ലാതെയാവുകയും ചെയ്താല്‍ രോഗം മാരകമാകും.
കാന്‍സര്‍: ശരീരകോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് കാന്‍സര്‍. ശരീരത്തിലെ എല്ലാ അവയവങ്ങളെയും കാന്‍സര്‍ ബാധിക്കും. മാരകരോഗവുമാണ്. സൂര്യന്‍, ചന്ദ്രന്‍ ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ കന്നി, മീനം, കര്‍ക്കിടകം, വൃശ്ചികം, തുലാം എന്നീ രാശികള്‍ എന്നിവയുമായി കാന്‍സര്‍രോഗം പ്രധാനമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാം ഭാവം എട്ടാം ഭാവം ഇവ കാന്‍സര്‍ സൂചിപ്പിക്കുന്ന ഭാവങ്ങളാണ്. ആറ്, എട്ട് ഭാവങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ മാറാരോഗങ്ങളെ സൂചിപ്പിക്കുന്ന ശനിക്കും രാഹുവിനും കാന്‍സറുമായി ബന്ധം കണ്ടെത്താനാകും.
ശസ്ത്രക്രിയ, മുറിവ് എന്നിവയുമായി ബന്ധമുള്ള ചൊവ്വയും കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗം ആരംഭിച്ചതിനുശേഷം വരുന്ന ദശാപഹാര കാലങ്ങള്‍ ശുഭഗ്രഹങ്ങളുടേതായിരുന്നാല്‍ രോഗം ചികിത്സ കൊണ്ട് കുറെ ഭേദമാവും.
വന്ധ്യത: ചൊവ്വയുടേയും ശനിയുടേയും ക്ഷേത്രങ്ങള്‍ ലഗ്നമായി ആ ലഗ്നത്തില്‍ ചന്ദ്രനും ശുക്രനും നില്‍ക്കുകയും, അഞ്ചാം ഭാവത്തില്‍ പാപഗ്രഹം നില്‍ക്കുകയും അല്ലെങ്കില്‍ പാപഗ്രഹം ദൃഷ്ടി ചെയ്യുകയും ചെയ്താല്‍ ആ ജാതയ്ക്ക് സന്താനം ഉണ്ടാവാന്‍ ബുദ്ധിമുട്ടാണ്.
ഒമ്പതാം ഭാവം ശനിക്ഷേത്രമാവുകയും അവിടെ ചന്ദ്രനും ശുക്രനും നില്‍ക്കുകയും അഞ്ചാം ഭാവാധിപന്‍ നീചനായി പാപയോഗം ചെയ്ത് നില്‍ക്കുകയും ചെയ്താല്‍ സ്ത്രീ പ്രസവിക്കാത്തവളായി തീരും.
രാഹു ലഗ്നാധിപനോട് ചേര്‍ന്ന് അഞ്ചില്‍ ഇരിക്കുക, അഞ്ചാം ഭാവാധിപനോട് ചേര്‍ന്നിരിക്കുക ഈ യോഗങ്ങള്‍ സന്താനനാശകങ്ങളാണ്. ഈ യോഗങ്ങളിലെ പാപന്മാര്‍ക്ക് അനിഷ്ട ഭാവാധിപത്യം കൂടിയുണ്ടെങ്കില്‍ ഫലം സുനിശ്ചിതമാണ്.
എല്ലാ പാപന്മാരും ചേര്‍ന്ന് ലഗ്നം 4,5,8 ഈ ഭാവങ്ങളില്‍ നിന്നാല്‍ സന്താനയോഗമില്ലാതെ ജാതകന്‍റെ വംശവിച്ഛേദനം ഉണ്ടാകും. അഞ്ചും ഒമ്പതും ഭാവാധിപന്മാര്‍ യോഗം ചെയ്ത് ചൊവ്വാ ക്ഷേത്രത്തില്‍ ചൊവ്വയോട് ചേര്‍ന്നുനിന്നാല്‍ സന്താനയോഗം ഉണ്ടാവുകയില്ല. പക്ഷേ അവരെ വ്യാഴം ദൃഷ്ടി ചെയ്താല്‍ കാലാന്തരത്തില്‍ ഒരു സന്തതിയുണ്ടാകും.
നേത്രരോഗം: നേത്രരോഗങ്ങള്‍ പൊതുവായി ജന്മനാ ഉണ്ടാകുന്നത്, വാര്‍ദ്ധക്യം മൂലം ഉണ്ടാകുന്നത്, രോഗങ്ങള്‍ മൂലം ഉണ്ടാകുന്നത് എന്നിങ്ങനെയാണ്. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍ എന്നിവയാണ് നേത്രവുമായി ബന്ധപ്പെടുന്ന ഗ്രഹങ്ങള്‍. സൂര്യന്‍ എട്ടില്‍, ചന്ദ്രന്‍ ആറില്‍, ചൊവ്വ രണ്ടില്‍ ശനി പന്ത്രണ്ടില്‍ നിന്നാല്‍ ജാതകന് തീര്‍ച്ചയായും നേത്രരോഗമുണ്ടാകും. ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്ന ശുഭഗ്രഹങ്ങളെ പാപഗ്രഹങ്ങള്‍ വീക്ഷിച്ചാലും നേത്രരോഗം ഉണ്ടാകും.
ലഗ്നാധിപതിയോടും, ശുക്രനോടും കൂടി രണ്ടിന്‍റെ അധിപതിയും പന്ത്രണ്ടിന്‍റെ അധിപതിയും ആറ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ നിന്നാല്‍ കണ്ണിന് രോഗം വരും.
ജ്യോതിഷി: പ്രഭാസീന സി.പി
(9961442256)
Photo Courtesy - Google
