ദുരിതം വിതയ്ക്കുന്ന ഗുളികന്‍
തെക്കേ ഇന്ത്യയില്‍ ജാതക ഗണിതത്തിലും, ദേവപ്രശ്നം, അഷ്ടമംഗലപ്രശ്നം, രാശി പ്രശ്നം എന്നിവയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ജ്യോതിഷ ഘടകമാണ് ഗുളികന്‍. ഇത് ഒരു ഗ്രഹമല്ല. ശനി യുടെ ഉപഗ്രഹമാണ്. ശാസ്ത്രീയ ജ്യോതിഷ പ്രകാരം പ്രഭാവ ജനക ബിന്ദുക്കള്‍ എന്ന് പറയാം. ഗുളികന്‍ രാശിയില്‍ ഒറ്റയ്ക്ക് നിന്നോ മറ്റ് ഗ്രഹങ്ങളോട് കൂടിയോ രാശി പ്രശ്നത്തിലും, ജാതകത്തിലും, മുഹൂര്‍ത്തത്തിലും പ്രഭാവം ചെലുത്തി ശുഭഫലങ്ങളെ വ്യതിചലിപ്പിച്ച് ദുരിതം വരുത്തുന്നു. എന്നാല്‍ 11-ാം രാശിയില്‍ നില്‍ക്കുന്ന ഗുളികന്‍ ശുഭഫലങ്ങളെ നല്‍കുന്നു.
തെക്കേ ഇന്ത്യയില്‍ ജാതക ഗണിതത്തിലും, ദേവപ്രശ്നം, അഷ്ടമംഗലപ്രശ്നം, രാശി പ്രശ്നം എന്നിവയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ജ്യോതിഷ ഘടകമാണ് ഗുളികന്‍. ഇത് ഒരു ഗ്രഹമല്ല. ശനി യുടെ ഉപഗ്രഹമാണ്. ശാസ്ത്രീയ ജ്യോതിഷ പ്രകാരം പ്രഭാവ ജനക ബിന്ദുക്കള്‍ എന്ന് പറയാം. ഗുളികന്‍ രാശിയില്‍ ഒറ്റയ്ക്ക് നിന്നോ മറ്റ് ഗ്രഹങ്ങളോട് കൂടിയോ രാശി പ്രശ്നത്തിലും, ജാതകത്തിലും, മുഹൂര്‍ത്തത്തിലും പ്രഭാവം ചെലുത്തി ശുഭഫലങ്ങളെ വ്യതിചലിപ്പിച്ച് ദുരിതം വരുത്തുന്നു. എന്നാല്‍ 11-ാം രാശിയില്‍ നില്‍ക്കുന്ന ഗുളികന്‍ ശുഭഫലങ്ങളെ നല്‍കുന്നു.
ഗുളികനെ ജാതകത്തില്‍ മാ, മാന്ദി എന്നിങ്ങനെ അടയാളപ്പെടുത്തുന്നു. ഗുളികന്‍റെ ജനനവുമായി നാരദമഹര്‍ഷിയുമായും രാവണനുമായും ബന്ധപ്പെട്ട് രണ്ട് കഥകള്‍ പ്രചാരത്തില്‍ ഉണ്ട്.
ഗുളികന്‍ ഓരോ രാശികളില്‍ ഏത് സമയത്ത് ഉദിക്കണം എന്ന് ആജ്ഞ നല്‍കിയത് ഭഗവാന്‍ മഹാവിഷ്ണുവാണ.് പരാശരഹോര എന്ന ജ്യോതിഷഗ്രന്ഥത്തില്‍ ഗുളികനെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ കാണാം. രാത്രിയും പകലും ഗുളികന്‍ വ്യത്യസ്ത രാശികളില്‍ ഉദിച്ച് അസ്തമിക്കുന്നു. ഉത്തരേന്ത്യയില്‍ ഗുളികനെ കൂലികന്‍, കൂളികന്‍ എന്ന് വിളിക്കുന്നു. തെക്കേ ഇന്ത്യയിലാണ് ഗുളികന് ജ്യോതിഷത്തില്‍ ഏറ്റവും അധികം പ്രാധാന്യം കാണുന്നത്. രാശി പ്രശ്നങ്ങളുടെ ആരംഭത്തില്‍ ആദ്യം എടുക്കുന്നത് ഗുളികസ്ഫുടം ആണ്. പ്രശ്നമാര്‍ഗം, പ്രശ്നാനുഷ്ഠാനപദ്ധതി എന്നീ ജ്യോതിഷഗ്രന്ഥങ്ങളില്‍ ഗുളികന്‍റെ പ്രമാണങ്ങളും പ്രയോഗങ്ങളും കാണാം.
മനുഷ്യസങ്കല്‍പ്പത്തിലെ ഗുളികന്‍റെ രൂപഭാവങ്ങള്‍ ശനിയുടെ പുത്രന്‍, കറുകറുത്ത ശരീരത്തോട് കൂടിയവന്‍, അതീവ പാപത്വം ഉളളവന്‍, സര്‍പ്പസ്വരൂപത്തോട് കൂടിയവന്‍, തീവ്രസ്വഭാവം ഉളളവന്‍, ലോകം നശിപ്പിക്കാന്‍ ആയി ജനിച്ചവന്‍, ക്രൂരകര്‍മ്മി, സര്‍വ്വത്ര വിഷമയന്‍, നില്‍ക്കുന്ന സ്ഥലവും നോക്കുന്ന സ്ഥലവും നശിപ്പിക്കുന്നവന്‍, മഷിയില്‍ കുളിച്ചവന്‍, കറുത്ത് ചെറിയ മുഷിഞ്ഞ വസ്ത്രം ധരിച്ചവന്‍ മരണത്തിന് കാരണമാകുന്നവന്‍...ഇങ്ങനെയൊക്കെയാണ്.
ഗുളികന്‍റെ കാരകവസ്തുക്കള്‍
എളള്, കറുക, പുല്ല്, വിറക്, കോടിവസ്ത്രം, അഗ്നി, തൈര്, ചെറൂള, പ്രേതാലങ്കാര വസ്തുക്കള്‍, മരണാനന്തര കര്‍മ്മവസ്തുക്കള്‍, ക്ഷുദ്രമാരണയന്ത്രങ്ങള്‍, ദുര്‍മ്മന്ത്രവാദം, പൂച്ചത്തല, പാമ്പിന്‍തല, തലയോട്ടികള്‍, നീച പ്രേതങ്ങള്‍, നീചഭൂതങ്ങള്‍ ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടങ്ങള്‍, നീചന്മാരുടെ വാസസ്ഥലം, എച്ചില്‍, മലമൂത്രങ്ങള്‍, മുളള്, വളളികള്‍, ചൊറിയുന്ന വസ്തുക്കള്‍, ചവറുകൂനകള്‍, അഴുക്കുചാലുകള്‍, കുപ്പത്തൊട്ടികള്‍, എലി, ചേര, പെരുച്ചാഴി, അണ്ണാന്‍, തേള്‍, പൊട്ടക്കുളം, പൊട്ടക്കിണര്‍, ദുര്‍ഗ്ഗന്ധ പുഷ്പങ്ങള്‍, വിഷപുഷ്പങ്ങള്‍, മദ്യം, മാംസം, മത്സ്യം എന്നിവയുടെ വില്‍പ്പനശാലകള്‍, പ്രേതമന്ത്രങ്ങള്‍, പ്രേതബിംബങ്ങള്‍, ശവങ്ങള്‍, ശവഗന്ധം, ശവനിര്‍മ്മാല്യം, ശവം ദഹിപ്പിക്കുന്ന സ്ഥലങ്ങള്‍, ശ്മശാനഭസ്മം, അസ്ഥികള്‍, ശവഭൂതപ്പിശാചുകള്‍ എല്ലാം ഗുളികനുമായി ബന്ധപ്പെട്ടവയാണ്.
ഗുളികന് മൂന്ന് നേത്രങ്ങള്‍ ഉണ്ട്. വലത് കണ്ണിനാല്‍ ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ 2-ാം ഭാവത്തെയും ഇടത് കണ്ണിനാല്‍ 12-ാം ഭാവത്തെയും മധ്യദൃഷ്ടിയില്‍ 7-ാം ഭാവത്തെയും വീക്ഷിക്കുന്നു. ഗുളിക വീക്ഷണം ലഭിക്കുന്ന രാശികളുടെ ഗുണങ്ങള്‍ നശിച്ച് ദോഷഫലം ലഭിക്കുന്നു. കൂടാതെ ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ അധിപനും ദോഷപ്രദനാകും. ഉദാഹരണം കര്‍ക്കിടകം രാശിയില്‍ ഗുളികന്‍ നിന്നാല്‍ ഗുളികഭവനാധിപന്‍ ചന്ദ്രന്‍.
ഗുരുവിനോടെപ്പം ഗുളികന്‍ നിന്നാല്‍ ഗുളികന്‍റെ ശക്തി ക്ഷയിക്കും. എന്നാല്‍ ധനു, മീനം രാശികളില്‍ ഗുളികന്‍ നിന്നാല്‍ ഗുരുവിന് ഗുളിക ഭവനാധിപത്യം വരും. ഗുരു മാരകനാകും. ഫലദീപിക, ജാതകപരിജാതം, പ്രശ്നമാര്‍ഗം എന്നീ ഗ്രന്ഥങ്ങളില്‍ ഗുളികന്‍റെ ഫലങ്ങള്‍ വിവരിക്കുന്നു.
ജാതകത്തിലെ ഗുളികന്‍റെ ഫലങ്ങള്‍
ലഗ്നത്തില്‍ ഗുളികന്‍ നിന്നാല്‍, രോഗി, മന്ദബുദ്ധി, വഞ്ചനാസ്വഭാവം, കാമശീലം, ദുരാചാരം, രാജയോഗം എന്നും അഭിപ്രായം ഉണ്ട്.
രണ്ടാം ഭാവം: യാത്രാശീലം, വേണ്ടാത്ത കാര്യങ്ങള്‍ സംസാരിക്കുക, വിഷയസുഖ താല്‍പ്പര്യം, ഗുളികനോടെപ്പം ശനി, ചൊവ്വ, രാഹു, കേതു എന്നീ പാപഗ്രഹങ്ങള്‍ 2-ാം ഭാവത്തില്‍ യോഗം ചെയ്താല്‍ ധനദുര്‍വ്യയം, വിദ്യാഹീനത്വം, മൂഢത്വം എന്നിവ ഫലം.
മൂന്നാം ഭാവം: വിരഹദുഃഖം, അഹങ്കാരം, കോപിഷ്ഠന്‍, ധനാര്‍ത്തിമൂത്തവന്‍, യാതൊരു ദുഃഖവും പ്രകടിപ്പിക്കാത്തവന്‍, സഹോദരനാശമോ, സഹോദര ശത്രുതയോ അനുഭവിക്കുന്നവന്‍.
നാലാം ഭാവം: വിദ്യാഹീനത്വം, ധനനാശം, ബന്ധുഗുണക്കുറവ്, ബന്ധുക്കളുടെ ദ്രോഹം, ഗൃഹസൗഖ്യക്കുറവ്, ശയ്യാസുഖക്കുറവ്, അതിസംസാരശീലം, വാഹനനാ ശം, മാതൃദുരിതം, മാതൃദ്രോഹം എന്നിവ ഫലം.
അഞ്ചാം ഭാവം: മദ്യാസക്തി, മയക്കുമരുന്ന് ശീലങ്ങള്‍, സര്‍വ്വത്ര ദുരിതങ്ങള്‍, ചണ്ഡാല സ്വഭാവം, അല്‍പായുസ്സ്, ദുര്‍മ്മരണം, സന്താനദുരിതം, സന്താനദ്രോഹം, സാമൂഹ്യവിരുദ്ധ സ്വഭാവങ്ങള്‍
ആറാം ഭാവം: ശത്രുനാശത്തിന് വേണ്ടി പരക്കം പാച്ചില്‍, ഭൂതപ്രേതപിശാചുക്കളില്‍ താല്‍പ്പര്യം, ദുര്‍മ്മന്ത്രവാദം, അതി ശൗര്യം, അതിനീച സ്വഭാവം, ആവശ്യമില്ലാതെ ശത്രുക്കളെ ഉണ്ടാക്കുന്ന സ്വഭാവം, വീരശൂരനാണ് എന്ന മേനി പറയല്‍.
ഏഴാം ഭാവം: കലഹ സ്വഭാവം, ദാമ്പത്യക്ലേശം, ദുഷ്ടയായ ഭാര്യ/ ഭര്‍ത്താവ്, സര്‍വ്വത്ര വിരോധി, നന്ദിയില്ലായ്മയുടെ ആള്‍രൂപം, തൊഴില്‍നാശം, പരസ്ത്രീ, പരപുരുഷ പ്രണയങ്ങള്‍ തന്മൂലനാശം.
എട്ടാം ഭാവം: നേത്രരോഗം, കോങ്കണ്ണ്, വികലമായ മുഖം, പൊക്കം കുറഞ്ഞ ശരീരം, വികലാംഗത്വം, അല്‍പ്പായുസ്സ്, ദുര്‍മ്മരണ സാധ്യത.
ഒന്‍പതാം ഭാവം: പരസ്യമായ ഗുരുനിന്ദ, പിതൃദ്രോഹം, അവസര നഷ്ടം, നീചക്രൂര കര്‍മ്മങ്ങള്‍, രാജ്യദ്രോഹം, കളളക്കടത്ത്, ഭീകര പ്രവര്‍ത്തനം, മതനിന്ദ, പരസ്യമായി മറ്റുളളവരെ നിന്ദിക്കല്‍.
പത്താം ഭാവം: അശുഭ കര്‍മ്മങ്ങള്‍, സ്വഭാവനാശം, കുലാചാരം, മതാചാരം, ദേശാചാരം എന്നിവയെ എതിര്‍ക്കുന്നവര്‍, യുക്തിവാദ സ്വഭാവം, വിചിത്രമായ വേഷം, പെരുമാറ്റം എന്നിവ. തൊഴിലില്‍ ഉറച്ചുനില്‍ക്കാതെ അലഞ്ഞ് തിരിയല്‍, മടി, മന്ദത, അലസത.
പതിനൊന്നാം ഭാവം: ധനവാന്‍ സുഖിമാന്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉന്നതി, നല്ല തേജസ്സുളള മുഖം, രൂപസൗകുമാര്യം, അഴകിയ രാവണന്‍ എന്ന് പറയാം. പാപഭേദം വരാതെ സംസാരിക്കാനുളള കഴിവ്, ജ്യേഷ്ഠന് നാശമോ വിരോധമോ, അവിചാരിതമായി അധികാര കസേരകള്‍ ലഭിക്കുന്ന അവസ്ഥ, വാഗ്ദാനം നല്‍കാനുളള അപാരമായ കഴിവ്.
പന്ത്രണ്ടാം ഭാവം: മെച്ചപ്പെട്ട ജീവിതസൗകര്യത്തിന് ഉളള വരുമാനം ഉണ്ടായാലും, നല്ല രീതിയില്‍ ജീവിക്കാതെ നടക്കുക, മുഷിഞ്ഞ വസ്ത്രം ധരിക്കുക, സംസാരത്തില്‍ ദൈന്യത, വിവാഹ താല്‍പര്യം ഇല്ലായ്മ, വിരക്തി നിറഞ്ഞ ജീവിതം, നഷ്ടം വന്ന ധനത്തെ ഓര്‍ത്ത് വിലപിച്ച് നടക്കുക, മുന്‍കാല ജീവിതത്തിലെ ദാരിദ്രാവസ്ഥ പരസ്യമായി പറഞ്ഞു നടക്കുക, പൊതുജീവിതത്തിന് പറ്റാത്ത പ്രമാണങ്ങള്‍, അമിതമായ തീവ്ര ഇടതുപക്ഷ വിശ്വാസങ്ങള്‍ എന്നിവ ഫലം.
ജാതകാല്‍ ലഗ്നത്തിലോ, പതിനൊന്നിലോ ഒറ്റയ്ക്ക് നില്‍ക്കുന്ന ഗുളികന്‍ രാജയോഗപ്രദനാണ് ധനധാന്യാഭിവൃദ്ധി നല്‍കും. മറ്റ് ഏത് ഭാവത്തില്‍ നിന്നാലും ഏത് ഗ്രഹങ്ങളുടെ കൂടെ നിന്നാലും ആ ഭാവത്തെ ഗ്രഹങ്ങള്‍ കൊണ്ടു വരേണ്ട ഭാഗ്യങ്ങള്‍, അനുഭവയോഗം ഇവ ഇല്ലാതാക്കും. ഉദാ: ഒരാളുടെ ധനം, വാക്ക്, കുടുംബം എന്നിവയുടെ ഭാവമായ രണ്ടില്‍ ഗുളികന്‍ നിന്നാല്‍ ധനക്ലേശത്താല്‍ കുടുംബനാശം, ഇവരുടെ വാക്ക് ഇവര്‍ക്കു തന്നെ വിനായായിത്തീരും, ഗുളികന്‍ സന്താനഭാവമായ അഞ്ചിലോ അഞ്ചാംഭാവധിപന്‍റെ കൂടെയോ നിന്നാല്‍ സന്താനഭാഗ്യ ക്കുറവ്, സന്താനത്തെക്കൊണ്ട് ദുഃഖം, തീരുമാനവൈകല്യം മനോബലക്കുറവ് ഇവ ഫലം.
കര്‍മ്മസ്ഥാനമായ 10 ല്‍ ഗുളികന്‍ അല്ലെങ്കില്‍ കര്‍മ്മഭാവാധിപന് ഗുളിക ബന്ധം വന്നാല്‍ ജോലിസ്ഥിരതയില്ലാതെ വരിക, ജോലിസ്ഥലത്ത് ടെന്‍ഷന്‍, പ്രശ്നങ്ങള്‍, ചെയ്യാത്ത കുറ്റത്തിന് പഴി, ഇങ്ങനെ പോകുന്നു. വിവാഹസ്ഥാനമായ 7 ലോ ഏഴാംഭാവധിപനോ ശുക്രനോ ഗുളികബന്ധം വന്നാല്‍ വിവാഹതടസ്സം, വിവാഹജീവിതത്തില്‍ കടുത്ത ദാമ്പത്യ പ്രശ്നങ്ങള്‍ ഇവയ്ക്ക് വഴിയൊരുക്കും.
ഗുളിക പ്രതിമയില്‍ ഗുളികദോഷം ആവാഹിച്ച് ബ്രാഹ്മണ ദാനം നടത്തുകയാണ് പരിഹാരമായി വേണ്ടത്. ചില ദേശങ്ങളില്‍ കുടുംബത്തില്‍ വന്ന് ഗുളികോച്ഛാടനകര്‍മ്മം നടത്തുന്ന കര്‍മ്മികളുണ്ട്. ചില ശിവക്ഷേത്രങ്ങളില്‍ ഗുളികപ്രതിമ 7 നാള്‍ അഭിഷേക പാത്രത്തിലിട്ട് ധാര നടത്തും. ശേഷം ഭഗവാന്‍റെ തൃപ്പാദത്തില്‍ സമര്‍പ്പിച്ച് ഗുളികോച്ഛാടനജപം നടത്തും. ഏഴാംനാള്‍ ഗുളിക ബാധയുളളയാള്‍ തലയ്ക്കും ശരീരത്തിനും ഉഴിഞ്ഞ പ്രതിമ ശിവന് സമര്‍പ്പിച്ച് അന്ന വസ്ത്രാദി ദക്ഷിണ സഹിതം ബ്രാഹ്മണദാനം നടത്തി ഒഴിവാക്കുന്നു.
ജ്യോതിഷാചാര്യന്‍
ആറ്റുകാല്‍ ദേവീദാസന്‍
9847475559
Photo Courtesy - Google